ഞാൻ: നീ ചായ ഒക്കെ തിളപ്പിച്ച് കുടിക്ക്, ഞാൻ ജോലിക്ക് പോയിട്ട് വരാം.
ഞാൻ അവളോട് യാത്ര പറഞ്ഞു ഇറങ്ങി. അന്ന് നല്ല തിരക്കായിരുന്നു, ഒന്നിനും സമയം കിട്ടില്ല ഭക്ഷണം കഴിക്കാൻ പോലും. ഞാൻ ചെല്ലാൻ താമസിച്ചുകൊണ്ട്, അവളെന്നെ വിളിച്ചു. ഞാൻ താമസിക്കും, അവളോട് ഭക്ഷണം കഴിച്ചോളാം പറഞ്ഞു. പക്ഷേ അവൾ അതിനു കൂട്ടാക്കിയില്ല, ഞാൻ ചെന്നിട്ട് ഭക്ഷണം കഴിക്കൂ എന്ന് നിർബന്ധം. അങ്ങനെ രണ്ടരയ്ക്ക് രവി ചേട്ടൻറെ വണ്ടി വാങ്ങി പോയി. ഞാൻ ചെല്ലുമ്പോൾ, പാവം… അവൾ എന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു തിരിച്ചു പോന്നു. ഉച്ചകഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോൾ, ഓഫീസറെ കയറി കണ്ടു. നാളെ കുറച്ചു നേരത്തെ പോകുമെന്നും, ഒരാഴ്ചത്തെ ലീവ് വേണമെന്നു പറഞ്ഞു. ഒരുപാട് ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും, നാട്ടിൽ പോകാൻ ആണെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു. അടുത്ത സീറ്റിലെ രവി ചേട്ടന് പറഞ്ഞു എല്ലാം ഏർപ്പാടാക്കി. അന്ന് നേരത്തെ വീട്ടിലെത്തി, അവളെയും കൂട്ടി ഒരു പർച്ചേസിന് ഇറങ്ങി. അവൾ പറഞ്ഞത് അനുസരിച്ച്, രണ്ട് അമ്മുമ്മമാർക്കും ചിറ്റയുടെ മക്കൾക്കും അമ്മാവൻറെ മക്കൾക്കും ഡ്രസ്സ് എടുത്തു. ബാക്കിയുള്ളവർക്ക് അവിടെ ചെന്നിട്ട് എടുക്കാം എന്ന് തീരുമാനിച്ചു. വൈകിട്ട് പുറത്തു നിന്നും ഭക്ഷണം കഴിച്ച് തിരിച്ചുവന്നു, എല്ലാം പാക്ക് ചെയ്തു കിടന്നു. രാവിലെ എഴുന്നേറ്റ് ചേട്ടനെയും ചേച്ചിയെയും കാണാൻ ഞങ്ങൾ ചെന്നു. അവരോട് ഞങ്ങൾ എന്നും പോകുന്ന കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാലും ഒരു യാത്ര പറച്ചിൽ നടത്തിപ്പോന്നു. ഞങ്ങളൊരുമിച്ചാണ് അന്ന് ഇറങ്ങിയത്. ചേട്ടൻ ഒരു ഓട്ടോ വിളിച്ചു തന്നിരുന്നു, കൊണ്ടുപോകാനുള്ള ബാഗൊക്കെ അതിൽ കയറ്റി. ഓഫീസിൽ ചെന്ന് ഒന്ന് തല കാണിച്ച് ഇറങ്ങി, ഓട്ടോയിൽ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. 11:30 ന് ആയിരുന്നു ട്രെയിൻ, ടിക്കറ്റ് എടുത്ത് ഞങ്ങൾ പ്ലാറ്റ്ഫോമിൽ കാത്തിരുന്നു.
Super ayittund bro ??????????adutha part Pettann idane ??????page kurach kootanam ☺☺☺☺☺☺☺☺☺appol adutha partn kanam by??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
???