കൂടെവിടെ? – 6 [ദാസൻ] 190

നേരം പുലർന്നുവരുന്നതേയുള്ളു, കിളി എഴുന്നേറ്റ് കുളി കഴിഞ്ഞ് വന്ന് എന്നെ ഉണർത്തി.
കിളി: ചേട്ടാ….. ചേട്ടാ….. ഒന്നെഴുന്നേറ്റേ.
ഞാൻ അവളെ എന്നിലേക്ക് വലിച്ചിട്ടു.
കിളി: ചായ വേണൊ? അതൊ ഞാൻ ഇവിടെ കിടന്നാൽ മതിയൊ?
ഞാൻ: ഇവിടെ കിടന്നാൽ മതി.
കിളി: ചുമ്മാ …..കളിക്കല്ലെ. ചേച്ചിയോട്, അവിടെ പാൽ കൊണ്ടുവരുന്ന ചെക്കനോട് ഇവിടേയും തരാൻ പറഞ്ഞിട്ടുണ്ട്. അവൻ വന്ന് ആളെ കാണാതായാൽ പാൽ തരാതെ പോകും. വിട് ചെക്ക….. ഇനി തിങ്കളാഴ്ച ജോലിക്ക് പോയാൽ മതിയല്ലൊ?
ഞാൻ: മതി. അതുവരെ സർവ്വസ്വതന്ത്രമായി എവിടെ വേണമെങ്കിലും പോകാം. എവിടെ പോകണം എന്ന് പറഞ്ഞാൽ മതി.
കിളി: അതൊക്കെ പിന്നീട് ആലോചിക്കാം, ആദ്യം ചായപ്പൊടിയും പഞ്ചസാരയും എവിടെയാണ് ഇരിക്കുന്നത് എന്ന് കാണിച്ചു താ. എൻറെ പൊന്നുമോൻ എഴുന്നേറ്റേ, ഇനി അധികം സമയം കിടക്കണ്ട.
അവൾ എന്നെ പൊക്കി എഴുന്നേൽപ്പിച്ചു, ഞാനപ്പോൾ ബെഡ്ഷീറ്റ് നടയിൽ എൻറെ മുണ്ട് അന്വേഷിക്കുകയായിരുന്നു.
കിളി: അയ്യേ…. നാണവും മാനവും ഇല്ലാത്ത…… ചെക്കൻ.
ഞാൻ: ഓ….. നാണവും മാനവും ഉള്ള ഒരു പെണ്ണ്.
മുണ്ടുടുത്തു, എഴുന്നേറ്റ് അവളുടെ ഒപ്പം അടുക്കളയിലേക്ക് പോയി. ചായപൊടിയും പഞ്ചസാരയും കാട്ടിക്കൊടുത്തു. അപ്പോഴേക്കും പാൽക്കാരൻ പയ്യൻ വന്നു വിളിച്ചു, അവൾ പുറത്തേക്ക് എന്ന പാൽ വാങ്ങി തിരിച്ചു വന്നു. ഓരോ സാധനങ്ങൾ ഇരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. ഓരോന്നും അവൾക്ക് മനസ്സിലാവുന്ന വിധത്തിൽ, അവൾ തന്നെ അറേഞ്ച് ചെയ്തു. കാപ്പികുടി കഴിഞ്ഞ് പുറത്തുനിന്നും ഭക്ഷണം കഴിക്കാം എന്ന കണ്ടീഷനിൽ, ഒന്നു കറങ്ങാൻ തീരുമാനിച്ചു. അതിനുവേണ്ടി സീതയെ അന്വേഷിച്ചു വന്നപ്പോൾ, സീത ക്ലാസിൽ പോയിരുന്നു. അതിനാൽ ഞങ്ങൾ തനിച്ച് ഇറങ്ങി. കാണേണ്ട സ്ഥലങ്ങൾ എല്ലാം, ഈ ദിവസങ്ങളിൽ കൊണ്ടു പോയി കാണിച്ചു. തിങ്കളാഴ്ച മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങി. ജോലിക്ക് പോകുന്നതിനു മുമ്പ്, ഞാനും അവളും കൂടി ചേർന്ന് പണി ഒക്കെ തീർക്കും. ഞാൻ പോയി കഴിഞ്ഞാൽ, അവൾ ചേച്ചിയുടെ അടുത്തേക്ക് പോകും. അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു. അതിനിടയിൽ ഞാൻ അവൾക്ക് ഒരു മൊബൈലും സിമ്മും എടുത്തുകൊടുത്തു. ഒരുദിവസം എൻറെ മൊബൈൽ പരിശോധിച്ച്, അതിൽനിന്നും ചില നമ്പറുകൾ ശേഖരിച്ചു. ഒരു ദിവസം ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ, അവൾ കരഞ്ഞു വീർത്ത മുഖവുമായി ഇരിപ്പുണ്ട്. എന്താണ് കാരണം എന്ന് ചോദിച്ചിട്ട്, അവൾ പറഞ്ഞില്ല. അവൾ മിക്കവാറും പ്രകാശൻ വിളിക്കാറുണ്ട്, തിരിച്ചു പ്രകാശനും. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. വേറൊരു ദിവസം ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ, അവൾ ഭയങ്കര സന്തോഷത്തിൽ എന്നെ വന്നു കെട്ടിപ്പിടിച്ചു.
കിളി: ഞാൻ എൻറെ പരീക്ഷയിൽ പാസായി.
ഞാൻ: ഏതു പരീക്ഷ? എന്ത് പരീക്ഷ? ഞാനറിയാതെ നീ എപ്പോഴാണ് പരീക്ഷ എഴുതാൻ പോയത്?
കിളി: അതിൻറെ ഫലം, താമസിയാതെ ചേട്ടൻറെ മൊബൈലിൽ തന്നെ വരും.
ഞാൻ ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല, അവളൊട്ടു അത് പറഞ്ഞുമില്ല. അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഒരുദിവസം അവിചാരിതമായി എൻറെ ഫോണിലേക്ക് അച്ഛൻറെ ഒരു കോൾ വന്നു. ഞാൻ ഭയപ്പെട്ടാണ് അതെടുത്തത്.
ഞാൻ: ഹലോ.
അച്ഛൻ: ഞാനാടാ. എന്തൊക്കെയുണ്ട് അവിടെ വിശേഷങ്ങൾ?
ഞാൻ പെട്ടെന്ന് സ്തബ്ധനായി, കാരണം ഒരു ബന്ധവും ഇല്ലാത്ത വിധത്തിലാണ് ഞങ്ങളെ അവിടെ നിന്നും പറഞ്ഞു വിട്ടത്.
ഞാൻ: ഇവിടെ എനിക്ക് നല്ല വിശേഷം.
അവളുടെ പേര് പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ആണ് ഞാൻ എന്നു പറഞ്ഞത്.
അച്ഛൻ: മോൾക്ക് സുഖം അല്ലേടാ.
വീണ്ടും ഞാൻ സ്തംഭിച്ചുപോയി.
അച്ഛൻ: എന്താടാ ഒന്നും മിണ്ടാത്തത്?
ഞാൻ: സുഖമാണ അച്ഛാ.
അച്ഛൻ: നീ ഓർക്കുന്നുണ്ടാവും, ഞാൻ മോളുടെ സുഖവിവരം അന്വേഷിച്ചത് എന്തിനെന്ന്. മോനെ, മോൾ എന്നെ വിളിക്കാറുണ്ട്. ഞാൻ ആദ്യമൊക്കെ മോളോട് ദേഷ്യപ്പെട്ടിരുന്നു. എന്നിട്ടും മോൾ വിളിച്ച് ഇവിടെ ഉള്ളവരെ തിരക്കും, സുഖവിവരം അന്വേഷിക്കും. ഞാൻ ഈ വിവരം വന്ന് നിൻറെ അമ്മയോട് പറയുമ്പോൾ, ആദ്യമൊക്കെ അവൾ ചീത്ത പറയുമായിരുന്നു. പിന്നീട് മോളുമായി, ഇവൾ സംസാരിച്ചിരുന്നു. ഞാൻ നിൻറെ അമ്മയ്ക്ക് കൊടുക്കാം.
അമ്മ: മക്കൾ രണ്ടു പേരും കൂടി ഒരു ദിവസം ഇങ്ങോട്ട് വാ. ഞങ്ങൾ പ്രായമുള്ള വരല്ലേ പൊരുത്തപ്പെടാൻ ഇതൊരു സമയമെടുക്കും. അവളോട് എനിക്ക് ദേഷ്യം ആയിരുന്നു, ഇപ്പോൾ അതൊക്കെ മാറി. ഏറ്റവും അടുത്ത ദിവസം നോക്കി നിങ്ങൾ ഇങ്ങോട്ട് വാ. കുറച്ചു ദിവസം ലീവ് എടുക്ക്.
ഞാൻ: ശരി, അമ്മേ.
ദിവസവും ജോലിക്ക് പോയി വരുന്നതുകൊണ്ട് ഇന്ന് ഏത് ദിവസം ആണ് എന്നുള്ള കാര്യം അറിയില്ലായിരുന്നു. ആലോചിച്ചു നോക്കിയപ്പോഴാണ്, ഇന്ന് ബുധനാഴ്ച ആണെന്നുള്ള കാര്യം മനസ്സിലായത്. മാസങ്ങൾ പോയതറിഞ്ഞില്ല, അവിടെനിന്ന് പോന്നിട്ട് നാലു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഏതായാലും കുറച്ചു ദിവസം ലീവ് എടുത്തു പോകാം. നാളെ കഴിഞ്ഞ് വെള്ളി പിന്നെ സെക്കൻഡ് സാറ്റർഡേയും ഞായറും. അപ്പോൾ വെള്ളിയാഴ്ച ഉച്ചക്ക് ഇവിടെ നിന്ന് പോകാം, ഒരാഴ്ച ലീവ് എഴുതി കൊടുക്കാം. അങ്ങനെ തീരുമാനിച്ച് ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. അവൾ എന്നോട് ഒന്നും പറയാത്തത് കൊണ്ട്, ഞാനും ഈ വിവരം മറച്ചു വച്ചു.
ഞാൻ: ഈ ശനിയാഴ്ച സെക്കൻഡ് സാറ്റർഡേ അല്ലേ? നമുക്കൊരു യാത്ര പോയാലോ? വെള്ളിയാഴ്ച നമ്മളിവിടെ നിന്നും തിരിക്കുന്നു.
കിളി: എങ്ങോട്ടാണ്?
ഞാൻ: അതൊരു സർപ്രൈസ് ആണ്, സ്ഥലം ഒന്നും പറയില്ല. ഒരാഴ്ച ലീവ് എടുക്കുന്നു, ഒന്ന് കറങ്ങി തിരിച്ചുവരുന്നു.
കിളി: ഒരാഴ്ച ലീവ് എടുത്തു പോകാൻ പറ്റിയ സ്ഥലം എവിടെയാണ്?
ഞാൻ: അതൊക്കെയുണ്ട്, നമ്മൾ രണ്ടുപേരും മറ്റന്നാൾ ഒരുമിച്ച് ഇവിടെ നിന്നും ഇറങ്ങുന്നു.
കിളി: എന്നോട് സ്ഥലം പറയാതെ ഞാൻ എങ്ങോട്ടും ഇല്ല.
ഞാൻ: നീ എന്നോട് എല്ലാം പറയാറുണ്ടോ?
കിളി: ഞാൻ പറയാറുണ്ട്.
ഞാൻ: നീ ഏതോ ഒരു പരീക്ഷയുടെ കാര്യം പറഞ്ഞിട്ട്, എന്തു പരീക്ഷയാണ് എന്ന് ചോദിച്ചിട്ട് നീ പറഞ്ഞോ?
കിളി: ഞാൻ അതിന് ഒരു ക്ലൂ തന്നല്ലോ.
ഞാൻ: ഞാനും ഒരു ക്ലൂ തരാം, നീ അവിടെ ചെല്ലുമ്പോൾ വണ്ടറടിച്ചു നിൽക്കും.
കിളി: ഇതെന്തു ക്ലൂ?
ഞാൻ: എത്ര എനിക്ക് പറയാൻ പറ്റൂ, നീ എനിക്ക് തന്ന ക്ലൂ ഇതുവരെ നടപ്പായിട്ടില്ല. ശരി സമയം കളയണ്ട മറ്റന്നാൾ രാവിലെ നമ്മൾ ഒരുമിച്ച് ഇറങ്ങുന്നു. ഞാൻ പോയി ചേട്ടനോടും ചേച്ചിയോട് പറഞ്ഞിട്ട് വരാം.
കിളി: ഞാനും വരാം.
ഞാൻ: വേണ്ട ഞാൻ ഇപ്പോൾ വരാം നീ അപ്പോഴേക്കും ചായ എടുത്തു വെക്ക്.
ഞാൻ ചേട്ടൻറെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു, ഈ വിവരം പറഞ്ഞപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാൻ ചേച്ചിയോട് ചട്ടംകെട്ടി അവളോട് പറയരുതെന്ന്, അവൾക്കൊരു സർപ്രൈസ് ആയിരിക്കട്ടെ. ഞാൻ തിരിച്ചു വരുമ്പോൾ, മുഖവും കയറിപ്പിടിച്ച് അങ്ങനെ ഇരിക്കുകയാണ്.
ഞാൻ: എവിടെ ചായ?
കിളി: വേണമെങ്കിൽ പോയി എടുത്തു കുടിക്ക്, എനിക്ക് എടുത്തു തരാൻ സൗകര്യമില്ല.
ഞാൻ ഡ്രസ്സ് മാറിയിട്ട്, അടുക്കളയിൽ കയറി. അവിടെ ചായ ഉണ്ടായിരുന്നില്ല. ഞാൻ രണ്ട് ഗ്ലാസ് വെള്ളം വെച്ച് തിളപ്പിച്ചു, ചായപ്പൊടിയും പഞ്ചസാരയും ഇട്ട് രണ്ട് ക്ലാസുകളിൽ പകർന്നു. രണ്ടു ക്ലാസ്സുകളും എടുത്തു അപ്പുറത്ത് എന്ന് ഒന്ന് അവൾക്ക് കൊടുത്തു. അവൾ അപ്പോഴും അത് ഇരിപ്പിരുന്നു. ഞാൻ ചായഗ്ലാസ് ടേബിളിൽ വച്ച്, വാതിൽ അടച്ചു വന്നു. രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു, എൻറെ കൈ തട്ടിമാറ്റി തിരിഞ്ഞിരുന്നു. ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു മുറിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു. വീണ്ടും കൈ തട്ടിമാറ്റി എന്നിൽ നിന്നും അകന്നു.
കിളി: എന്നെ തൊടരുത്, എനിക്കിഷ്ടമല്ല.

2 Comments

  1. Muhammed suhail n c

    Super ayittund bro ??????????adutha part Pettann idane ??????page kurach kootanam ☺☺☺☺☺☺☺☺☺appol adutha partn kanam by??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.