ഞാൻ ചായ മേടിച്ച് ടേബിളിൽ വച്ചു.
ഞാൻ: വാടി പെണ്ണെ, എഴുന്നേറ്റു പോയതു പോലും ഞാൻ അറിഞ്ഞില്ല.
അവളെ വലിച്ച് എൻറെ മേലെക്ക് ഇട്ടു, ഞാൻ ചുംബിക്കാൻ ശ്രമിച്ചപ്പോൾ
കിളി: എന്തൊരു നാറ്റം ചെക്കാ, എഴുന്നേറ്റുപോയി പല്ല് തേക്ക്.
ഞാൻ പെട്ടെന്ന് കൈ അയച്ചു, പക്ഷേ അവൾ എന്നെ ചുണ്ടിൽ വന്ന് ചുംബിച്ചു.
കിളി: ചേട്ടന് വിഷമമായോ? ഞാൻ വെറുതേ പറഞ്ഞതല്ലേ.
വീണ്ടും അവൾ ചുണ്ടിൽ ചുംബിച്ചു കൊണ്ടിരുന്നു.
കിളി: എന്നെ ഒന്ന് കെട്ടിപ്പിടിക്ക് ചെക്കാ. ഇങ്ങനെ ഒരു തൊട്ടാവാടി. നമുക്ക് എപ്പോഴാണ് പോകേണ്ടത്?
ഞാൻ: 12 മണിക്ക് ഒരു ട്രെയിൻ ഉണ്ട്, അതിനു പോകണം.
ഞാൻ എൻറെ പെണ്ണുമായി ഒന്ന് തിരിഞ്ഞു, ഇപ്പോൾ അവൾ എൻറെ അടിയിലാണ്.
കിളി: ചേട്ടാ വല്യമ്മ വരും. ഞാൻ എഴുന്നേൽക്കട്ടെ നമുക്ക് പോകാനുള്ളതല്ലേ.
ഞാനും അവളും എഴുന്നേറ്റു, ഞാൻ ബാത്റൂമിലേക്കും അവൾ അടുക്കളയിലേക്കും പോയി. ഞാൻ കുളിയൊക്കെ കഴിഞ്ഞ് തിരിച്ചിറങ്ങി, ഓട്ടോക്കാരനോട് 11 കാലോടെ വരാൻ പറഞ്ഞു. അപ്പോഴേക്കും അമ്മുമ്മ വന്നു.
അമ്മൂമ്മ: എല്ലാവരും കലിതുള്ളി നിൽക്കുകയാണ്. ഞാൻ അവരോട് പറഞ്ഞു, ഒന്ന് സമാധാനിപ്പിച്ചിട്ടുണ്ട്. ആ ഷിബുവിൻറെ കാര്യമാണ് കൂടുതൽ ഞാൻ പറഞ്ഞത്, അവർ ആദ്യം ഒന്നും അടുക്കുന്നുണ്ടായിരുന്നില്ല. പിന്നെ ഒരു കണക്കിന് പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട്, നിൻറെ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്നാലും അരവിന്ദൻ ഒന്ന് സംസാരിക്കട്ടെ എന്ന് പറയുന്നുണ്ട്. മക്കള് പോകാൻ നോക്ക്. എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ വിളിക്കാം.
പോകേണ്ട സമയമായി, ഓട്ടോ വന്നു. കിളി അമ്മുമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.
കിളി: പോയി വരട്ടെ വല്യമ്മെ.
അമ്മുമ്മ: പോയി നന്നായിട്ടു വാ മക്കളെ.
ഞങ്ങൾ ഇറങ്ങിയപ്പോഴേക്കും തറവാട്ടിലെ അമ്മാവൻ വന്നു.
അമ്മാവൻ: ഇടക്കൊക്കെ വരികയും വിളിക്കാനും മറക്കണ്ട, ഞാൻ നിൻറെ അച്ഛനോട് സംസാരിക്കട്ടെ. ഇങ്ങോട്ട് വരുന്നതിന് തടസ്സമൊന്നുമില്ല, കേട്ടപ്പോൾ പൊരുത്തപ്പെടാൻ ഇത്തിരി താമസിച്ചു. ഇപ്പോൾ എല്ലാം ശരിയായി. നിങ്ങളെ കൊണ്ടുപോയി ആക്കാൻ ഞാൻ വരണ്ടല്ലോ.
ഞാൻ: വേണ്ട അമ്മാവാ. അമ്മുമ്മയോട് പറഞ്ഞേക്ക്.
ഞങ്ങൾ പുറത്തേക്ക് നടക്കുന്നതിനിടയിൽ, പ്രകാശൻ ഓട്ടോയിൽ വന്നിറങ്ങി.
പ്രകാശൻ: നിങ്ങൾ പോവുകയാണോ? ഞാനിപ്പോൾ വന്നത് നന്നായല്ലോ. എടാ, എനിക്ക് ഇതിൽ ഒന്നും കയ്യില്ല. പണ്ടേ എനിക്ക് ആ ഷിബുവിനെ കലിയാണ്. നിങ്ങളുടെ കൂടെ ഞാനുണ്ട്, എന്നെ വിളിക്കണം. എൻറെ നമ്പർ ഇവൾക്കറിയാം.
ഞാൻ: ഞാൻ വിളിച്ചോളാം, ഞങ്ങൾക്ക് ഇറങ്ങാൻ സമയമായി.
പ്രകാശൻ: ഞാനും വരാം, സ്റ്റേഷൻ വരെ. വല്യമ്മേ, ചേട്ടാ ഞാൻ ഇവരുടെ കൂടെ പോട്ടെ.
ഞങ്ങൾ വണ്ടിയിൽ കയറി എല്ലാവരോടും യാത്ര പറഞ്ഞു നീങ്ങി. സ്റ്റേഷനിലെത്തി ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലേക്ക് നടന്നു. കുറച്ചുനേരം കാത്തുനിന്ന അതിനുശേഷമാണ് വണ്ടി വന്നത്. ഞാൻ പ്രകാശനോട് യാത്ര പറഞ്ഞു. അവൾ പ്രകാശനെ കെട്ടിപിടിച്ചു കരഞ്ഞു, പ്രകാശൻ അവളെ സമാധാനിപ്പിച്ചു വണ്ടിയിൽ കയറ്റി, ഇട ദിവസമായതിനാൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. കയറിയ കമ്പാർട്ട്മെൻറിൽ സീറ്റുകൾ ഒഴിവുണ്ടായിരുന്നു. അവൾക്ക് ജനൽ സൈഡിൽ ഉള്ള സീറ്റ് കിട്ടി, തൊട്ടടുത്ത് ഞാനും ഇരുന്നു. അവൾ ആദ്യമായാണ് ട്രെയിനിൽ കയറുന്നത്, അതിൻറെ ആകാംഷ അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു. കാഴ്ചകളൊക്കെ കണ്ട് ഇരുന്നു. ഇടക്ക് കാപ്പിക്കാരൻ വന്നപ്പോൾ കാപ്പി മേടിച്ചു കൊടുത്തു. ഇതിനിടയിൽ ഞാൻ അവളെ ചാരിയിരുന്ന് ഒന്നു മയങ്ങി. തിരുവനന്തപുരം സെൻട്രലിൽ എത്തുന്നതിനുമുമ്പ് എഴുന്നേറ്റു. സ്റ്റേഷൻ എത്തി വണ്ടി നിന്നു, ഞങ്ങൾ ഇറങ്ങി. സാജൻ എന്നെ വിളിച്ചു, ഞാൻ സ്റ്റേഷന് പുറത്ത് ഉണ്ട് എന്ന് പറഞ്ഞു. അവൻ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ ചെന്നപ്പോൾ അവൻ അവിടെ ഒരു വണ്ടിയുമായി നിൽപ്പുണ്ട്. ഞങ്ങൾ അവൻ കൊണ്ടുവന്ന കാറിൽ കയറി, നേരെ താമസിക്കുന്ന സ്ഥലത്തേക്ക്. അവിടെ ചെന്നിറങ്ങി റൂം തുറന്ന് ഞങ്ങളെല്ലാവരും അകത്തുകയറി.
സാജൻ: ഞങ്ങൾ താമസിച്ചിരുന്ന കൊട്ടാരത്തിലേക്ക് സ്വാഗതം, ഞാനിപ്പോൾ ഇവിടെ അല്ല താമസം. ഇനിമുതൽ നിങ്ങളാണ് ഈ കൊട്ടാരത്തിന് അവകാശികൾ, മാഡം പോയി ഒന്ന് ഫ്രഷ് ആയി വാ. നമുക്ക് ഹൗസ് ഓണറേയും കുടുംബത്തെയും ഒന്ന് പരിചയപ്പെടാം.
കിളി ബാഗൊക്കെ ഒരു മുറിയിൽ കൊണ്ടുപോയി വച്ചു. ഞാൻ ഒരു ടൗവ്വലും അവൾക്ക് ഇടാനുള്ള ഡ്രസ്സും എടുത്തു കൊടുത്തു, ബാത്റൂം കാണിച്ചു. അവൾ കുളിക്കാൻ പോയ നേരം ഞങ്ങൾ രണ്ടുപേരും ഇരുന്നു സംസാരിച്ചു. അവിടെ നടന്ന കാര്യങ്ങളെല്ലാം അവനോട് ഞാൻ പറഞ്ഞു. അവൻ “അതൊന്നും പ്രശ്നമില്ല ഞാൻ ഇല്ലേ, നമുക്ക് അവനിട്ട് ഒന്നു കൊടുക്കാം” എന്നു പറഞ്ഞു. ഇതൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ കിളി കുളികഴിഞ്ഞു വന്നു.
സാജൻ: നിങ്ങൾ റെഡിയായി വാ, ഞാൻ അപ്പോഴേക്കും ചേട്ടൻറെ അടുത്തേക്ക് ചെല്ലട്ടെ.
സാജൻ പുറത്തേക്കു പോയി, ഞാൻ കുളിക്കാനായി കയറി. കുളി കഴിഞ്ഞു, ഞങ്ങൾ രണ്ടുപേരും ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ചേട്ടനും സാജനും സിറ്റൗട്ടിൽ ഇരുന്നു വർത്തമാനം പറയുന്നു.
ചേട്ടൻ: രമണി നമ്മുടെ വിരുന്നുകാർ എത്തി, നിങ്ങൾ ഇന്നലെ വരും എന്ന് കരുതി ഞങ്ങൾ കുറെ വിഭവങ്ങൾ ഒരുക്കിയിരുന്നു. എന്നിപ്പോൾ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം.
സാജൻ: ഞാൻ ഇറങ്ങട്ടെ.
ചേട്ടൻ: അതെന്തു പണിയാണ്, നമുക്ക് എല്ലാവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് പിരിയാം.
സാജൻ: എനിക്ക് ഈ വണ്ടി കൊണ്ടുപോയി കൊടുക്കണം, ഈ വണ്ടിയുടെ ഉടമസ്ഥൻ ഒരു മുശടനാണ്.
ഞാൻ: അതൊന്നും കുഴപ്പമില്ല.
സാജൻ: അത് കുഴപ്പം ആണ്. നിങ്ങൾ ഒരുമിച്ച് കൂട്, നമുക്ക് വേറൊരു ദിവസം എല്ലാവർക്കും ഒരുമിക്കാം.
അപ്പോഴേക്കും ചേച്ചിയും സീതയും കൂടി വന്ന് കിളിയെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. സാജൻ വെളിയിലേക്കിറങ്ങി, വണ്ടിയുമെടുത്ത് സാധനം പോയി. ഞാനും ചേട്ടനും ഹാളിലേക്ക് കടന്ന് ഇരുന്നു. ചേട്ടനും ചേച്ചിയും കിളിയോട്, അവളുടെ വീട്ടിലെ വിശേഷങ്ങളൊക്കെ തിരക്കി. ആരൊക്കെ ഉണ്ടെന്നും, ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് ഒക്കെ ആരാഞ്ഞു. സീതയും കിളിയും പെട്ടെന്ന് ഇണങ്ങി, സീത അവളുടെ കയ്യും പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. പിന്നെ ഞാനും ചേട്ടനും മാത്രമായി, ചേട്ടൻ നാട്ടിലെ വിശേഷങ്ങൾ ഒക്കെ തിരക്കി. കുറേ കഴിഞ്ഞപ്പോൾ, ചേച്ചി വന്ന് ഭക്ഷണം റെഡിയായിട്ടുണ്ട് കഴിക്കാമെന്നു പറഞ്ഞു.
ചേച്ചി: എടി മക്കളെ, വാ ഭക്ഷണം കഴിക്കാം.
സീതയും കിളിയും റൂമിൽ നിന്നും ഇറങ്ങി വന്നു, ചേച്ചിയും കിളിയും അടുക്കളയിൽ നിന്നും എല്ലാം എടുത്ത് ടേബിളിൽ എത്തിച്ചു. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചത്. കിളി കുറച്ചു ഭക്ഷണമാണ് കഴിച്ചത്. എനിക്ക് മനസ്സിലായി, അവൾക്ക് ഇവരുടെ കറി ഇഷ്ടപ്പെട്ടു കാണില്ല. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റൂമിലേക്ക് പോയി, അവിടെയെത്തി പ്രകാശനേയും അമ്മാവനെയും കുഞ്ഞച്ചനും വിളിച്ച് ഞങ്ങൾ എത്തിയ വിവരം പറഞ്ഞു. പ്രകാശനും കിളിയും കുറച്ചധികം നേരം സംസാരിച്ചു, അവൾ ഇടയ്ക്കിടയ്ക്ക് കരയുന്നുണ്ട്. എല്ലാം കഴിഞ്ഞ് ബെഡിൽ കിടന്നിരുന്ന ഷീറ്റ് മാറ്റി പുതിയ ഷീറ്റ് വിരിച്ചു. ഞാൻ കിടന്നുകൊണ്ട് അവളെ ക്ഷണിച്ചു, നാണിച്ച് നാണിച്ച് എൻറെ മാറത്ത് തലചായ്ച്ചു. പുഞ്ചിരി പൊടിയുന്ന അവളുടെ ചെഞ്ചൊടി തളിരിൽ ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി. രോമാഞ്ചം ഇളകും അവളുടെ ഹേമാംഗകങ്ങളിൽ എൻറെ കരപുടം വിഹരിച്ചു. അവളെ ഒരു വിപഞ്ചി പോലെ മീട്ടി, ഞങ്ങൾ രണ്ടുപേരും നാകനിർവൃതിയിൽ പരിലസിച്ച് തല്പത്തിൽ മയങ്ങി.
Super ayittund bro ??????????adutha part Pettann idane ??????page kurach kootanam ☺☺☺☺☺☺☺☺☺appol adutha partn kanam by??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
???