കൂടെവിടെ? – 6 [ദാസൻ] 190

ഞാൻ അവിടെ നിന്നും ഇറങ്ങി, ജ്വല്ലറിയിൽ കയറി പൊട്ടിയ മാല മാറി. വീട്ടിലെത്തി അമ്മുമ്മയോടും വിവരം പറഞ്ഞു. അമ്മുമ്മ കരയാൻ തുടങ്ങി.
അമ്മുമ്മ: എടാ….. നീ ഈ കൊലച്ചതി എന്നോട് ചെയ്യും എന്ന് കരുതിയില്ല. ഇവിടെ ഉള്ളവർ എല്ലാം എന്നെ കുറ്റപ്പെടുത്തും. നിൻറെ അമ്മുമ്മ പോലും എനിക്ക് എതിരാകും.
ഇങ്ങനെയിരുന്നു ഓരോന്ന് പറഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു.
അമ്മൂമ്മ: ഇത് നടക്കില്ല, നീ ഇന്നു തന്നെ ഇവളെ കൊണ്ടു ചെന്നു ആക്കണം.
ഞാൻ: അമ്മുമ്മയ്ക്ക് അറിയാമല്ലോ. ഇവളെ കൊണ്ടുചെന്നാക്കിയാൽ, കള്ളുകുടിയനും തെമ്മാടിയും ആയ ഷിബുവിനെ കൊണ്ട് ഇവളെ കല്യാണം കഴിപ്പിക്കും.
അവിടെ നിന്നിരുന്ന അവളെ ഞാൻ ചേർത്തുപിടിച്ചു.
ഞാൻ: ഇവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, ഇവൾ എൻറെ പെണ്ണാണ്. ഈ ഒരു രാത്രി ഞങ്ങളിവിടെ കഴിഞ്ഞോട്ടെ, നാളെ ഞങ്ങൾ ഇവിടെ നിന്ന് പോയി കൊള്ളാം.
അമ്മുമ്മ: എൻറെ ദൈവമേ…… ഞാൻ എന്തെല്ലാം കാണണം.
പക്ഷേ അന്ന് രാത്രി, അമ്മുമ്മ അവളുടെ കൂടെയാണ് കിടന്നത്.

നേരം വെളുത്തു, രാവിലെ തന്നെ ഞാൻ ഹരിയെ കാണാൻ ഇറങ്ങി. ഹരിയെ കൊണ്ട് അവൻറെ ഓഫീസിൽ എത്തി, അവിടെനിന്നും രജിസ്റ്റർചെയ്ത പേപ്പർ വാങ്ങി. റെയിൽവേ സ്റ്റേഷനിൽ കയറി വണ്ടിയുടെ സമയം അന്വേഷിച്ചു, ഞാൻ സ്ഥിരമായി പോകുന്ന വണ്ടി ഉണ്ടെന്ന് അറിഞ്ഞു, ആ വണ്ടിക്ക് പോകാം എന്ന് തീരുമാനിച്ച സാജനെ വിളിച്ചു പറഞ്ഞു. അവൻ റെയിൽവേ സ്റ്റേഷനിൽ എത്തിക്കോളാം എന്നു പറഞ്ഞു. ഞാൻ വീട്ടിലെത്തുമ്പോൾ അമ്മുമ്മ വളരെ വിഷമത്തോടെ സിറ്റൗട്ടിൽ ഇരിപ്പുണ്ട്.
അമ്മൂമ്മ: എടാ, ആ പ്രദീപും ഷിബുവും കൂടി വന്ന് കിളിയെ പിടിച്ചുകൊണ്ടുപോയി. അവൾ ബഹളം വെച്ചുവെങ്കിലും, നിർബന്ധപൂർവ്വം കൊണ്ടുപോയി. ഒരു കണക്കിന് അത് നല്ലതാണ്.
ഞാൻ: അമ്മൂമ്മെ, ഇത്രയും ക്രൂരമായ സംസാരിക്കരുത്. ഇനി ഞാൻ പോയി വന്നിട്ട് പറയാം.
അമ്മുമ്മ: എടാ നീ പോയി അവരോട് തല്ലുകൂടല്ലെ.
ഞാൻ വണ്ടിയുമായി പോലീസ് സ്റ്റേഷനിലേക്ക് പോയി, അവിടെ ചെന്ന് രജിസ്റ്റർ ചെയ്ത പേപ്പറിൻ്റെ കോപ്പിയും ഒരു പരാതിയും എഴുതിക്കൊടുത്തു. എൻറെ ഭാര്യയെ തട്ടിക്കൊണ്ടു പോയി എന്നതാണ് പരാതി. അവർ ഉടൻ ജീപ്പും എടുത്ത്, എന്നെയും കയറ്റി അവളുടെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്നെങ്കിലും കിളി അവിടെ ഉണ്ടായിരുന്നില്ല. പോലീസുകാർ ഷിജിയെ ചോദ്യം ചെയ്തു, അവളുടെ ഫോണിൽ നിന്നും പ്രദീപിനെ വിളിച്ചു. എത്രയും പെട്ടെന്ന് കിളിയുമായി പോലീസ്റ്റേഷനിൽ എത്തണമെന്നും, അല്ലെങ്കിൽ കോടതി കയറി ഇറങ്ങേണ്ടി വരും എന്നും പറഞ്ഞു. ഞങ്ങൾ തിരിച്ച് പോലീസ് സ്റ്റേഷനിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ അവരും എത്തി. കിളിയുടെ മുഖം അടികൊണ്ട് തിണർത്തു കിടന്നിരുന്നു. അതുകൊണ്ട് പോലീസുകാർ അവരെ അടിച്ചു. നിന്നോടൊക്കെ ആരാടാ ഈ കൊച്ചിനെ തല്ലാൻ പറഞ്ഞത് എന്നു പറഞ്ഞ് വീണ്ടും അടിച്ചു. പ്രദീപ് സഹോദരനാണെന്നും, പെങ്ങളെ നിർബന്ധപൂർവ്വം ഞാൻ തട്ടിക്കൊണ്ടു പോയതാണ് എന്ന് പറഞ്ഞു. അവർ കിളിയോട് ചോദിച്ചപ്പോൾ അവൾ അത് നിഷേധിച്ചു. പിന്നീട് പോലീസുകാർ പ്രദീപിനെ ഞങ്ങളുടെ മാരേജ് സർട്ടിഫിക്കറ്റ് കാണിച്ചുകൊടുത്തു. അത് കണ്ടപ്പോൾ അവൻ എന്നെ നോക്കി. പോലീസ് സ്റ്റേഷനിൽ വെച്ച് അവരെക്കൊണ്ട് എഴുതി ഒപ്പിടുവിച്ചു വിട്ടു. ഞങ്ങളോടും പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അവർ രണ്ടുപേരും പുറത്തു നിൽപ്പുണ്ടായിരുന്നു. ഞാൻ ഷിബുവിൻ്റെ അടുത്തേക്ക് ചെന്നു, കിളി ഭയത്തോടെ എൻറെ കയ്യിൽ പിടിച്ചിരുന്നു.
ഞാൻ: എടാ പുന്നാര മോനെ. ഇതിനുമുമ്പ് നീ എൻറെ ഭാര്യയോട് കാണിച്ചത് ഞാൻ മറന്നിട്ടില്ല, പിന്നെ ഇതും കൂടി കൂട്ടിക്കിഴിച്ചു വെച്ചോ എല്ലാം കൂടി ചേർത്ത് ഞാൻ തരുന്നുണ്ട്.( അങ്കിളിൻ്റെ നേർക്ക് തിരിഞ്ഞ്) പോട്ടെടാ അങ്കിളേ.
ഞാൻ അവളെയും വണ്ടിയിൽ കയറ്റി വീട്ടിലേക്ക് പോന്നു. വൈകുന്നേരം അന്ന് അവൾ ഉടുത്ത സാരിയുടുത്തു അടുത്ത അമ്പലത്തിൽ ചെന്ന് നടയിൽ വച്ച് അവളുടെ കഴുത്തിൽ വീണ്ടും താലികെട്ടി. ആ വഴി തന്നെ നേരെ എൻറെ വീട്ടിലേക്ക് ചെന്നു. വീടിനു മുമ്പിൽ വണ്ടി നിർത്തി ഇറങ്ങിയതും അമ്മ ഇറങ്ങി വന്നു.
അമ്മ: നിന്നോട് പറഞ്ഞതല്ലേ ഇവളെയും കൊണ്ട് ഇവിടെ വരരുത് എന്ന്.
ഞാൻ: ഞാനും പറഞ്ഞതല്ലേ പോകുന്നതിനു മുമ്പ് ഒരു ദിവസം വരും എന്ന്. അതുകൊണ്ടു വന്നതാണ്.
അമ്മ: ഇവിടെ കയറി പോകരുത്, രണ്ടു ഇറങ്ങണം ഇപ്പോൾ തന്നെ.
ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ കയറി തിരിച്ചു, പോകുന്ന വഴി അവളുടെ വീട്ടിലും കയറി. അവിടെയും അനുഭവം ഇതുതന്നെയായിരുന്നു. അമ്മ വീട്ടിൽ കയറി അവിടെയും ബഹളമായിരുന്നു. തിരിച്ച് ഞങ്ങൾ അമ്മുമ്മയുടെ അടുത്ത് തന്നെ എത്തി. കഴിഞ്ഞദിവസം അത്രയും ബഹളമുണ്ടാക്കിയെങ്കിലും, അമ്മുമ്മ ഇന്ന് ശാന്തമായിരുന്നു.
അമ്മൂമ്മ: മക്കള് ഇനി നിങ്ങൾ പോയാൽ എന്നുവരും?
ഞാൻ: അമ്മുമ്മക്ക് വിരോധം ഒന്നുമില്ലെങ്കിൽ, ഞങ്ങളുടെ കൂടെ വരാം.
അമ്മൂമ്മ: അത് ശരിയാവില്ല മക്കളെ, നിങ്ങൾ ഇടക്കൊക്കെ വാ.
എന്നെ കാണാതായപ്പോൾ സാജൻ വിളിച്ചു, അവനോട് നാളെ വരുന്നുള്ളൂ എന്ന് പറഞ്ഞു. അവൻ റെയിൽവേ സ്റ്റേഷനിൽ എന്നെ കാത്തു നിൽക്കുകയായിരുന്നു. അന്ന് രാതി ഭക്ഷണം കഴിച്ചു, അമ്മുമ്മ കിടക്കാറുളള മുറിയിൽ കയറി കിടന്നു. അവൾക്ക് നാണത്തോടെ ഉള്ള ചിരി അടക്കാൻ കഴിയുന്നില്ല, ഞാനും അവളും മടിച്ച് അങ്ങനെ നിൽക്കുകയാണ്. അവസാനം ഞാൻ തന്നെ അവളുടെ മുറിയിലേക്ക്, അവളെ വിളിച്ച് കയറ്റി വാതിൽ അടക്കാൻ തുനിഞ്ഞപ്പോൾ
കിളി: വെള്ളം എടുക്കട്ടെ.
അവൾ ഒരു ജെഗ്ഗിൽ വെള്ളവുമായി വന്നു. കട്ടിലിൽ പിടച്ചിരുത്തി.
ഞാൻ: അവർ മോളെ ഒരുപാട് ഉപദ്രവിച്ചൊ?
അവൾ ഒന്നും മിണ്ടിയില്ല, ഞാൻ അവളുടെ അടി കൊണ്ട കവിളിൽ തലോടി. അവളുടെ കവിളുകളിൽ കൂത്താടും കുറുനിര തടസ്സമിടും കാതിൽ ഞാൻ മന്ത്രിച്ചു.
ഞാൻ: കസ്തൂരി പൊഴിയും ഈ കവിളിണയിൽ ചുംബിച്ചിട്ട് മതിയാകുന്നില്ല പെണ്ണേ.
പിന്നീടാണ് ശ്രദ്ധിക്കുന്നത് അവളുടെ ശരീരം മുഴുവൻ അടി കൊണ്ട് പാടാണ്. അവിടം മുഴുവൻ അതേ കരപുടം കൊണ്ട് തഴുകിയപ്പോൾ, അവൾ കണ്ണുകളടച്ച് നിർവൃതിയിൽ എന്നെ പുണർന്നു.
കിളി: എനിക്ക് ഇതിൽ ഒന്നും വേദനയില്ല, എൻറെ ചേട്ടൻ തൊട്ടപ്പോൾ വേദന എല്ലാം മാറി. വരു, നമുക്ക് കിടക്കാം.
പൂക്കൾ വിതറാത്ത മെത്തയും ആളും ആരവും ഇല്ലാത്ത വീട്ടിൽ, മദിച്ചും പരസ്പരം പുണർന്നും നെഞ്ചിൽ മധുവിധു നൽകും മന്ത്രങ്ങൾ കുറിച്ചും. പരസ്പരം മാധുര്യം പകർന്നും കൊണ്ട്, ഞങ്ങൾ ഈണത്തിൽ താളത്തിൽ മയങ്ങി.
അവൾ കുളിച്ച് മുടിയിൽ ടവ്വൽ ചുറ്റി, ചായയുമായി എന്നെ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.
ഞാൻ: അമ്മൂമ്മ എവിടെ?
കിളി: അവിടെ വല്യമ്മയേയും ചേട്ടനെയും കാണാൻ പോയിരിക്കുകയാണ്.

2 Comments

  1. Muhammed suhail n c

    Super ayittund bro ??????????adutha part Pettann idane ??????page kurach kootanam ☺☺☺☺☺☺☺☺☺appol adutha partn kanam by??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.