കൂടെവിടെ? – 6 [ദാസൻ] 190

എഴുന്നേറ്റുപോയി. അന്നേരമാണ് ഞാൻ കഴുത്തിൽ ശ്രദ്ധിച്ചത്, മാലയില്ല. ഞാനവിടെ നോക്കിയപ്പോൾ താഴെ പൊട്ടി കിടക്കുന്നു. അവൻ അങ്ങനെയൊക്കെ ചെയ്തതുകൊണ്ട് എനിക്കാകെ അറപ്പും വെറുപ്പും ആയി. അതുകൊണ്ടാണ് ഞാൻ ചേട്ടനോട് അകൽച്ച കാണിച്ചത്.
ഞാൻ: എന്നിട്ട് എന്താടി അവൻ എന്നോട് അടി കൂടാൻ വന്നപ്പോൾ, എന്തിനാടീ എതിര് നിന്നത്. നീ അങ്ങനെ നോക്കി ഇല്ലായിരുന്നെങ്കിൽ ഞാൻ അവനിട്ട് നല്ലവണ്ണം കൊടുത്തേനെ. ഈ നിസ്സാരകാര്യത്തിനാണോ നീ എന്നോട് അകൽച്ച കാണിച്ചത്. നീ എൻ്റെതാടി പെണ്ണേ. നീ പോകാൻ റെഡി ആയിക്കോ, ഒരാഴ്ച യുണ്ട്. ഞാൻ എൻറെ വീട്ടിലും നിൻറെ വീട്ടിൽ പോയി സംസാരിക്കട്ടെ. ഇവർ ആരും സമ്മതിക്കുമെന്ന് കരുതേണ്ട. എന്നാലും അവരെല്ലാം ഇത് അറിയണം.
ഞാൻ എഴുന്നേറ്റു പോകാൻ തുനിഞ്ഞപ്പോൾ, അവൾ എൻറെ മാറിൽ തല ചായ്ച് വിതുമ്പിക്കരഞ്ഞു.
കിളി: എൻറെ ചേട്ടനെ……… ഞാൻ……. (അവൾ വിതുമ്പി) ഒരുപാട് വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തു.( അവൾ മുഖം എൻ്റെ മാറിൽ ഉരച്ചു കൊണ്ടിരുന്നു) എന്നോട് ക്ഷമിക്കൂ…….. ചേട്ടാ.
ഞാൻ അവളെ ചേർത്തണച്ചു.
ഞാൻ: കരയേണ്ട, എൻറെ മോൾ ഒരു കുറ്റവും ചെയ്തിട്ടില്ല. അവന് ഞാൻ വെച്ചിട്ടുണ്ട്, തരത്തിന് കിട്ടട്ടെ. നാളെ ഞാൻ പോയി രണ്ടു സ്ഥലത്തും സംസാരിക്കും, അടുത്ത ദിവസം തന്നെ പോകാൻ റെഡി ആകണം. മോൾ എഴുന്നേൽക്ക്, മേടിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കു. അധികം വേണ്ട, രണ്ട് ദിവസത്തേക്ക് കണക്കാക്കി തയ്യാറാക്കിയാൽ മതി. നമ്മുടെ കാര്യം എങ്ങനെയാണെന്ന് അറിയില്ലല്ലോ.
ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു, ലിസ്റ്റ് തയ്യാറാക്കി. സാധനങ്ങൾ വാങ്ങാൻ പോയി തിരിച്ചു വന്നു. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് പുറത്തു നിന്നും വാങ്ങി. ഞാൻ മരിച്ച വീട്ടിൽ പോയി ഒന്ന് മുഖം കാണിച്ച് തിരിച്ചുവന്നു. അമ്മൂമ്മ ഉച്ചയായപ്പോഴേക്കും മടങ്ങിയെത്തി. വൈകിട്ട് അവളുടെ കയ്യിൽ നിന്നും പൊട്ടിയ മാല വാങ്ങി, നാളെ പുറത്തുപോകുമ്പോൾ മാറി വാങ്ങണം. താലി അവളെത്തന്നെ ഏൽപ്പിച്ചു. രാത്രി അമ്മുമ്മ ഉറങ്ങിയതിനു ശേഷം, ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിലാണ് കിടന്നത്. നീണ്ട നാളുകൾക്ക് ശേഷം, ഒരുമിച്ചു കിടന്നു പ്രേമസല്ലാപം നടത്തിയതിനുശേഷം ഉറങ്ങി. വെളുപ്പിന് എഴുന്നേറ്റ് ശീലമായതിനാൽ ഞാൻ ഉണർന്നു അവളെ നോക്കുമ്പോൾ , അവളുടെ മുടിയെല്ലാം അഴിഞ്ഞ് എൻറെ മുഖത്തും മാറിലും കിടക്കുന്നു. അവളുടെ ഒരു കൈയും ഒരു കാലും എൻറെ ശരീരത്തിൽ ഉണ്ട്, എന്നോട് ചേർന്ന് കെട്ടിപ്പിടിച്ചു കിടക്കുകയാണ്. അവളെ മാറ്റി കിടക്കാൻ ശ്രമിച്ചെങ്കിലും, ചിണുങ്ങി കൊണ്ട് വീണ്ടും എന്നെ കെട്ടിപ്പിടിച്ചു കിടന്നു.
കിളി: ഇപ്പോഴേ എവിടെ എഴുന്നേറ്റു പോകുന്നു, അവിടെ കിടക്ക്.
ഞാൻ: എടി പെണ്ണേ, ഇനിയുള്ള ദിവസങ്ങൾ ഇങ്ങനെ കിടന്നാൽ പറ്റില്ല. എനിക്ക് ജോലിക്ക് പോകുന്നതിനു മുമ്പ് നിൻ്റെ പണിയൊക്കെ തീർക്കണം.
കിളി: അത് അപ്പോഴല്ലേ. ഇപ്പോൾ ഇവിടെ അടങ്ങി കിടക്ക്, കുറെ നാളുകൾക്കു ശേഷം കിട്ടിയതുകൊണ്ട്,
അവൾ കൂടുതൽ ഇറുകെ പിടിച്ചു. ഞങ്ങൾ അങ്ങനെ കെട്ടിപ്പിടിച്ചു കിടന്നു മയങ്ങിപ്പോയി. വാതിലിൽ മുട്ട് കേട്ടാണ് എഴുനേൽക്കുന്നത്.
അമ്മൂമ്മ: മോളെ, കിളി.
കിളി: ദേ വരുന്നു വല്യമ്മേ.
എൻറെ നെഞ്ചിൽ ഒരു നുള്ള് തന്ന് അവൾ എഴുന്നേറ്റു, വാതിൽ തുറന്ന് അടച്ച് പുറത്തേക്ക് പോയി. ഞാൻ എഴുന്നേറ്റ് മുകളിലേക്കും. കാപ്പികുടി കഴിഞ്ഞ് പോകാൻ തയ്യാറായപ്പോൾ, അമ്മൂമ്മ ബാങ്ക് പാസ് ബുക്കും ചെക്കും എടുക്കാൻ പോയ നേരം നോക്കി. അവൾ എന്നോട് സ്വകാര്യമായി
കിളി: രണ്ടു വീട്ടിലും പോയി പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്.
ഞാൻ: ഇല്ല കാര്യങ്ങൾ മാത്രമേ പറയൂ, സമ്മതിച്ചില്ലെങ്കിൽ ഇങ്ങ് പോരും.
അപ്പോഴേക്കും അമ്മുമ്മ എത്തി. കുറച്ചു പൈസ എടുക്ക്, ഇവിടെ എന്തെങ്കിലുമൊക്കെ ആവശ്യം കാണും. എപ്പോഴും എപ്പോഴും ബാങ്കിൽ പോകാൻ പറ്റില്ലല്ലോ, നീ വരുമ്പോഴേ പറ്റൂ. ശശിക്ക് ആണെങ്കിൽ സമയവും കിട്ടില്ല.
ഞാൻ ബാങ്കിൽ പോയി, അവിടെനിന്നും നേരെ എൻറെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് കയറിയപാടെ
അമ്മ: നീ എന്തിനാണ് സരസ്വതി ചിറ്റയുടെ വീട്ടിൽ പോയ പ്രശ്നമുണ്ടാക്കിയത്? ആ കിളിയെ നീ എന്തിനാണ് വിളിച്ചു കൊണ്ടു പോയത്?
ഞാൻ: എല്ലാത്തിനുമുള്ള ഉത്തരവും ആയാണ് ഞാൻ വന്നിരിക്കുന്നത്. അച്ഛൻ എന്തിയേ?
അമ്മ: ഊണ് കഴിക്കാൻ ഇപ്പോൾ എത്തും. ഞാൻ ചോദിച്ചതിന് സമാധാനം പറഞ്ഞില്ല.
ഞാൻ: അച്ഛൻ കൂടെ എത്തട്ടെ.
അമ്മക്ക് അത് തൃപ്തിയായില്ലെങ്കിലും, അടുക്കളയിലേക്ക് പോയി. അനിയനും അനിയത്തിയും ക്ലാസിൽ പോയിരിക്കുകയാണ്. ഞാൻ സെറ്റിയിൽ ഇരുന്നു ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അച്ഛൻ വന്നു. അമ്മ ഭക്ഷണം എടുത്തു വച്ചു, ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. തിരിച്ച് വന്ന് ടീവി കാണാൻ ഇരുന്നപ്പോൾ, അച്ഛനും കൂടെ വന്നിരുന്നു.
അച്ഛൻ: നീ എന്തിനാണ് ചിറ്റയുടെ വീട്ടിൽ പോയി പ്രശ്നമുണ്ടാക്കിയത്?
ഞാൻ: അമ്മ എന്നോട് ഇതിനുമുമ്പ് ചോദിച്ചതാണ്. ഏതായാലും അമ്മ കൂടി വരട്ടെ, ഒരുമിച്ച് ഉത്തരം തരാം.
കുറച്ചു കഴിഞ്ഞ് അമ്മ എത്തി.
ഞാൻ: അമ്മ വന്നല്ലോ, ഇനി പറയാം. എനിക്ക് കിളിയേ ഇഷ്ടമാണ്, അവളെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്.
അച്ഛനുമമ്മയും മുഖത്തോടു മുഖം നോക്കി. പെട്ടെന്ന് അമ്മ പൊട്ടിത്തെറിച്ചു കൊണ്ട്
അമ്മ: എൻറെ കൊക്കിൽ ജീവൻ ഉള്ളടത്തോളം കാലം ഇത് നടക്കില്ല, അവൾ നിനക്ക് ആരാണെന്ന് അറിയാമോ? നിൻറെ ചീറ്റയാടാ. അതു മാത്രം നടക്കില്ല, നീ വേറെ ഏതു പെണ്ണിനെ വിളിച്ചുകൊണ്ട് വന്നാലും എനിക്ക് കുഴപ്പമില്ല.
ഞാൻ: എനിക്ക് വിളിച്ചുകൊണ്ടുവരാൻ അവൾ മാത്രമേ ഉള്ളൂ, അതുകൊണ്ടുതന്നെ അവളെ ഞാൻ വിളിച്ചു കൊണ്ടുവന്നു.
അച്ഛൻ: അവളെയും കൊണ്ട്, ഈ പടിക്കകത്ത് കയറാം എന്ന് നീ വിചാരിക്കണ്ട.
ഞാൻ: ശരി, ഈ വിവരം ഒന്ന് നിങ്ങളോട് പറഞ്ഞിട്ട് പോകാം എന്ന് കരുതി വന്നതാണ്. ഞാൻ ഇറങ്ങുന്നു. പോകുന്നതിനു മുമ്പ് ഞങ്ങൾ ഒരു ദിവസം വരും, കയറ്റിയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം.
ഞാനവിടെ നിന്നു ഇറങ്ങി. പിന്നീട് പോയത് അവളുടെ വീട്ടിലേക്കാണ്. അവിടെ ചെല്ലുമ്പോൾ അളിയന്മാരാരും ഇല്ല, അവളുടെ അച്ഛനും അമ്മയും വീടിൻറെ വാതിക്കൽ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അവളുടെ അമ്മ
കി. അമ്മ: എവിടെ അവളെ കൊണ്ടുവന്നില്ലെ?
ഞാൻ: അതു പറയാനാണ് ഞാൻ വന്നത്. എനിക്ക് അവളെ ഇഷ്ടമാണ്, അവളെ, എനിക്ക് വിവാഹം കഴിച്ചു തരണം.
അവളുടെ അച്ഛൻ ചാടിയെഴുന്നേറ്റു. എന്നെ അടിക്കാൻ ഓടി വന്നെങ്കിലും, അവളുടെ അമ്മ കയറി പിടിച്ചു.
കി. അച്ഛൻ: പ്ഫാ……. എന്തു പറഞ്ഞെടാ. എൻറെ മോളെ ഇന്ന് തന്നെ നീ ഇവിടെ കൊണ്ടുവരണം.
ഞാൻ: ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ ഇവിടെ വന്നത്. പിന്നെ കൊണ്ടുവന്ന ആക്കുന്ന കാര്യം, അത് നടക്കില്ല. അത്രയേ എനിക്ക് പറയാനുള്ളൂ ഞാൻ ഇറങ്ങട്ടെ. കൂടുതൽ നേരം നിന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല.

2 Comments

  1. Muhammed suhail n c

    Super ayittund bro ??????????adutha part Pettann idane ??????page kurach kootanam ☺☺☺☺☺☺☺☺☺appol adutha partn kanam by??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.