അവൾ അടുക്കളയിൽ നിന്നും പുറത്തേക്കു പോകാൻ ശ്രമിച്ചപ്പോൾ ഞാൻ കയ്യിൽ കയറി പിടിച്ചു.
ഞാൻ: എവിടെ പോകുന്നു? എന്തുപറ്റി, ഈ മുഖം കറുപ്പിച്ച് ഇങ്ങനെ ഇരുന്നാൽ ഒരു സുഖവും ഉണ്ടാവില്ല. ഞാൻ വൈകിയത്, ചേട്ടൻ വന്നത് അന്നേരമാണ്. അപ്പോൾ തന്നെ ഞാൻ പോരുകയും ചെയ്തു. എന്നോട് വഴക്ക് കാണിക്കല്ലേ പെണ്ണേ. അവർ എന്തിയേ?
കിളി മിണ്ടാതെ എൻറെ കൈപ്പിടിയിൽ നിന്നും കൈയ്യെ വേർപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനവളെ വട്ടം കയറിപ്പിടിച്ചു നെഞ്ചോട് ചേർത്തു, അവൾ എൻ്റെ തോളിൽ കടിച്ചു.പതിയെയാണ് കടിച്ചതെങ്കിലും എനിക്ക് വേദനിച്ചു.
ഞാൻ: അയ്യോ……
പറഞ്ഞ് അവളിലെ പിടുത്തം വിട്ടു. അവൾ പെട്ടെന്ന് സ്തബ്ധയായി.
കിളി: വേദനിച്ചൊ? ഞാൻ തമാശക്ക് ചെയ്തതാണ്. നോക്കട്ടെ.
അവൾ ഷർട്ട് മറ്റി തോളിൽ നോക്കി.
കിളി: അയ്യോ…. പല്ലിൻ്റെ പാടുണ്ട്. സോറി ചേട്ടാ…..
ഞാൻ: അതൊന്നും കുഴപ്പമില്ല, ഈ മുഖം ഒന്നു തെളിഞ്ഞു കണ്ടാൽ മതി.
കിളി: എന്നാലും, വാ മരുന്ന് പുരട്ടി തരാം.
ഞാൻ: എന്ത് മരുന്ന്? ഇതിന് ഒറ്റ മരുന്നേയുള്ളു. അവിടെ ആ പൂവിതൾ കൊണ്ട് ഒരു സ്പർശനം.
അവൾ ഉടനെ എന്നെ കെട്ടിപ്പിടിച്ച് കടിച്ച സ്ഥലത്ത് ഒന്നു മുത്തി.
ഞാൻ: ആ പ്ലേറ്റും കറികളും ഇങ്ങോട്ടു കൊണ്ടു വാ, നമുക്ക് ഇവിടെ ഇരുന്ന് കഴിക്കാം.
അവൾ പോയി ആ പ്ലേറ്റ് കറികളും എടുത്തു അടുക്കളയിലേക്ക് വന്നു, ഉച്ചക്ക് കൊടുത്തതുപോലെ ഞാൻ അവൾക്ക് വാരി കൊടുത്തു. പുറത്ത് അപ്പോഴും മഴ പെയ്യുകയാണ്.
ഞാൻ: ഇന്ന് എങ്ങനെയാണ് കിടക്കുന്നത്? എൻറെ കൂടെയാണോ.
അവൾ അതേ എന്ന് തലയാട്ടി.
ഞാൻ: കുട്ടികൾ എഴുന്നേൽക്കുമൊ?
കിളി: ഇല്ല അവർ ഉറങ്ങിയാൽ നേരം വെളുത്തേ എഴുന്നേൽക്കൂ.
അവൾ തന്നെ ഹാളിൽ പായയും ഷീറ്റും വിരിച്ചു. ഞാൻ കിടന്നു കുറച്ചു കഴിഞ്ഞ് അവൾ ലൈറ്റൊക്കെ ഓഫ് ചെയ്ത് അടുത്ത് വന്നു എൻ്റെ കൈത്തണ്ടയിൽ തലയും വെച്ച് ചേർന്നു ചരിഞ്ഞു കിടന്നു.
കിളി: ചേച്ചിയുടെ കുഞ്ഞിനെ അഡ്മിറ്റ് ചെയ്തു.മൂന്ന് ദിവസത്തെ ഇഞ്ചക്ഷൻ ഉണ്ട്, കഫക്കെട്ട് ഉണ്ടെന്നാണ് പറയുന്നത്.
ഞാൻ: എന്നോട് എന്തിനാണ് എപ്പോഴും പിണങ്ങുന്നത്?
കിളി: കാത്തിരിക്കുന്നവർക്കേ അതിൻ്റെ ബുദ്ധിമുട്ട് അറിയു.ഓരോ നിമിഷവും, ഓരോ യുഗം പോലെയാണ് നീങ്ങുന്നത്. അപ്പോൾ പറഞ്ഞ സമയത്തിന് എത്തിയില്ലെങ്കിലൊ.
ഞാൻ: ആ ചേട്ടൻ 3:30ക്ക് എത്താം എന്ന് പറഞ്ഞു പോയതാണ്, എത്തിയത് 4:00 മണിക്കും. അതുകൊണ്ടാണ് താമസിച്ചത്.നല്ല തണുപ്പുണ്ടല്ലെ?
ഞാൻ ചരിഞ്ഞു കിടന്നു അവളെ കെട്ടിപ്പുണർന്നു, അവൾ കൈകൾ രണ്ടും മടക്കിയൊതുക്കി കഴുത്തിൽ തല പൂഴ്ത്തി കിടന്നു.ഞാൻ ബഡ്ഷീറ്റ് എടുത്ത് രണ്ടു പേരേയും മൂടുന്ന പോലെ പുതച്ചു. രാവിലെ എഴുന്നേല്ക്കുമ്പോൾ അരികിൽ അവളില്ല, ഞാൻ പുതച്ചു കിടക്കുന്നുണ്ട്.
ദാസപ്പൊ..
കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
സെറ്റക്കണേ.
Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo
Next part eppozha
ഉടൻ പ്രതീക്ഷിക്കാം???
????????
???
കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചത
നിങ്ങൾ വന്ന് അതും തകർത്തു……..
???
???