കൂടെവിടെ – 3 [ദാസൻ] 147

കിളി: എനിക്ക് എന്നും ഈ മാറിൽ സ്ഥാനം ഉണ്ടായാൽ മതി.
ഞാൻ: ഉറപ്പായും. അതു മാത്രം മതിയോ? ഇപ്പോൾ ബോണസായി എന്തെങ്കിലും വേണോ?
അവൾ വിരലുകൾകൊണ്ട് എൻറെ നെഞ്ചിലെ രോമങ്ങളിൽ ചിത്രം വരക്കാൻ തുടങ്ങി, എന്നിട്ട് ചിണുങ്ങി കൊണ്ടിരുന്നു. അവളുടെ മുഖം ഞാൻ കൈകൾ കൊണ്ട് കോരിയെടുത്തു, മുഖം മൊത്തം ചുംബനങ്ങൾ കൊണ്ട് മൂടി.
ഞാൻ: മതിയോ?
അവൾ എൻ്റെ മാറിൽ ചുംബിച്ചു.
കിളി: മതി, പോയിട്ട് വേഗം വരൂ. ഞാൻ ഇവിടെ കാത്തിരിക്കും.
ഞാൻ അവിടെ നിന്നിറങ്ങുന്നതിന് മുമ്പ്, പി എസ് സി യുടെ റാങ്ക് ഫയൽ എടുത്ത് കളത്തിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ അശോകൻ ചേട്ടൻ എന്നെയും കാത്തു നിൽക്കുകയായിരുന്നു, ഞാൻ അവിടെ എത്തിയ ഉടൻ അശോകൻ ചേട്ടൻ മൂന്നരയോടെ വരാമെന്നു പറഞ്ഞു പോയി. ചേട്ടൻ പോയ ഉടനെ ഞാൻ അകത്തു കയറി ഇരുന്നു റാങ്ക് ഫയൽ നോക്കാൻ തുടങ്ങി. അപ്പോഴാണ് ആ ഷോർട്ട് ലിസ്റ്റ് വന്നതിൻ്റെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞില്ലല്ലോ എന്ന് ഓർത്തത്. മെയിൻ ലിസ്റ്റ് വന്നിരുന്നെങ്കിൽ അവൻ വിളിച്ചു പറയുമായിരുന്നു. അങ്ങനെ ഇരുന്ന് കണ്ണിനെ മയക്കം ബാധിച്ചപ്പോൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അന്തരീക്ഷത്തിന് ചെറിയൊരു മഴയുടെ കോളുണ്ട്, നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ഞാൻ നടന്ന് തൊട്ട് അടുത്തു തന്നെയുള്ള കളത്തിലേക്ക് പോയി, അവിടെ ഒരു ചേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹത്തോട് വർത്തമാനം പറഞ്ഞിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല, അശോകൻ ചേട്ടൻ വന്നത് നാലുമണിക്കാണ്.
അ.ചേട്ടൻ: എന്നാൽ രാധ പൊയ്ക്കോ.
ഞാൻ ചേട്ടനോട് യാത്രയും പറഞ്ഞ് വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കയറിയപ്പോൾ കിളിയും പിള്ളേരും സിറ്റൗട്ടിൽ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ കൊച്ചുകുട്ടിയെപ്പോലെ മുഖവും വീർപ്പിച്ച് കിളി എഴുന്നേറ്റുപോയി. ഞാൻ വരാൻ വൈകിയതിനുള്ള ദേഷ്യമാണ്, ഞാൻ പിള്ളേരോട്
ഞാൻ: നിങ്ങളുടെ ആൻറിക്ക് എന്തുപറ്റി?
മണിക്കുട്ടൻ: ആ…. അറിയില്ല. അമ്മയും അമ്മയും അച്ഛനും കൂടി വാവയെ ഹോസ്പിറ്റലിൽ കൊണ്ടു പോയിരിക്കുകയാണ്.
ഞാൻ അകത്തേക്ക് ചെന്നു, അവിടെയെങ്ങും ആളെ നോക്കിയിട്ട് കണ്ടില്ല. കിടക്കുന്ന മുറി അടഞ്ഞുകിടക്കുന്നു. ഞാൻ പുറത്തിരിക്കുന്ന മണിക്കുട്ടനേയും രേവതിയേയും നോക്കി, അവർ പുറത്തേക്കിറങ്ങി എന്തൊ കളിയിലാണ്. ഞാൻ വാതിൽ തുറന്ന് മുറിയിൽ കയറിയപ്പോൾ കിളി, പിണങ്ങി ചരിഞ്ഞ് കിടപ്പുണ്ട്.ഞാൻ അടുത്തിരുന്നു കാതിൽ പതിയെ
ഞാൻ: പിന്നേയും…. ഇണക്കിളി പിണങ്ങിയല്ലൊ,
ഇനിയെന്താണിനിയെന്താണ് ഇണങ്ങുകില്ലെ ഇണങ്ങുകില്ലെ?
അവളുടെ പക്കിന് ഇക്കിളി കൂട്ടി, അവൾ ചാടിയെഴുന്നേറ്റ് എന്നെ തള്ളി മാറ്റി വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഞാനും മുറിക്ക് പുറത്തുവന്നു. അവൾ കെറുവിച്ചു തന്നെയാണ് സെറ്റിയിൽ ഇരിക്കുന്നത്.
ഞാൻ: മോളെ…….
കിളി: എന്നെ മോളെ കോളെ എന്നൊന്നും വിളിക്കണ്ട.
ഞാൻ: ശരി. വിളിക്കണ്ടയെങ്കിൽ വിളിക്കുന്നില്ല. എനിക്ക് ഒരു ചായ കിട്ടുമൊ?
കിളി: ചായ അടുക്കളയിൽ ഉണ്ട്.
ഞാൻ: ശരി.
ഞാൻ അടുക്കളയിലേക്ക് നടന്നു, ചായ ഉണ്ടായിരുന്നത് സ്റ്റൗവിൽ വെച്ച് ചൂടാക്കി ഗ്ലാസിൽ പകർന്ന് ഹാളിൽ സെറ്റിയുടെ കസേരയിൽ, ആളേയും നോക്കി ഇരുന്നു കുടിക്കാൻ തുടങ്ങി. കിളി അപ്പോഴും ദേഷ്യത്തിലിരിക്കുകയാണ്, എന്നെ ശ്രദ്ധിക്കുന്നതേയില്ല. ചായ കുടി കഴിഞ്ഞ് ഗ്ലാസ് കൊണ്ടുപോയി കഴുകി വെച്ച്, മുകളിലെ മുറിയിൽ പോയി കിടന്നു.രാവിലെ മുതലുള്ള വെയിൽ ഏറ്റത് കൊണ്ട് ക്ഷീണം ഉണ്ടായിരുന്നു, ആ കിടപ്പിൽ ഉറങ്ങിപ്പോയി. മണിക്കുട്ടൻ വന്നു വിളിച്ചു, എഴുന്നേറ്റ് നോക്കുമ്പോൾ നേരം ഇരുട്ടിയിട്ടുണ്ട്. പുറത്ത് നല്ല മഴയുണ്ട്, താഴെ ചെല്ലുമ്പോൾ കക്ഷിയുടെ വഴക്ക് മാറിയിട്ടില്ല. സമയം നോക്കുമ്പോൾ 8:15, രേവതിയും മണിക്കുട്ടനും ചോറ് തിന്നുന്നു.
ഞാൻ: അവർ എത്തിയില്ലെ ?.
അവൾ മിണ്ടിയില്ല. മറുപടി കിട്ടാത്തതു കൊണ്ട് കുട്ടികളെ നോക്കി.
മണിക്കുട്ടൻ: വാവയെ ആശുപത്രിയിൽ കിടത്തി, കുത്തിവെക്കണം.
ഉറക്കം വിട്ടുമാറാത്തതു കൊണ്ട് സെറ്റിയിൽ ഇരുന്നു. കുട്ടികൾ ഭക്ഷണം കഴിച്ചെഴുന്നേറ്റു, അവർക്ക് കിടക്കാൻ വിരിച്ചു കൊടുക്കാൻ കിളി മുറിയിലേക്ക് പോയി. ഞാൻ എഴുന്നേറ്റു പോയി ഗേറ്റ് പൂട്ടി, ഫ്രൻ്റ് വാതിൽ അടച്ചു കുറ്റിയിട്ടു. ടേബിൾ നോക്കുമ്പോൾ ഒരു പ്ലേറ്റ് ചോറും കറികളും ഇരിക്കുന്നു. ഞാൻ വന്ന് സെറ്റിയിൽ ഇരുന്നു. കിളി അടുക്കളയുടെ വാതിൽക്കൽ വന്നു നിന്ന്
കിളി: ചോറ് എടുത്തു വച്ചിട്ടുണ്ട്.
ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവൾ അടുക്കളയിലേക്ക് കയറി പോയി, ഞാൻ പുറകെ ചെന്നു.
ഞാൻ: കഴിക്കുന്നില്ലേ?
കിളി: എനിക്ക് വേണ്ട.
ഞാൻ: എന്നാൽ എനിക്കും വേണ്ട.

10 Comments

  1. ദാസപ്പൊ..
    കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്‌.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
    ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
    വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
    സെറ്റക്കണേ.

  2. Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo

  3. Next part eppozha

    1. ഉടൻ പ്രതീക്ഷിക്കാം???

  4. വിശ്വനാഥ്

    ????????

  5. കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്‌ ചോദിച്ചത

    1. നിങ്ങൾ വന്ന് അതും തകർത്തു……..

Comments are closed.