ഞാൻ: ചെളിയിൽ പെരുമാറിയാൽ ചെളിയുടെ മണം അല്ലാതെ, അത്തറിൻ്റെ മണം വരുമോ.
കിളി: പിന്നെയും പിണങ്ങിയോ? ഇപ്പോൾ പിണക്കം മാറ്റിയിട്ടേ ഞാൻ വിടുകയുള്ളു.
ഞാൻ: എടി പെണ്ണേ, അമ്മൂമ്മ വരും.
കിളി: വരട്ടെ, കാണട്ടെ. ഇതു തന്നെ ഞാൻ നേരത്തെ പറഞ്ഞപ്പോൾ, പിണങ്ങി ഇറങ്ങിയ ആളല്ലേ. ഇനി വല്യമ്മ വന്ന് കാണട്ടെ.
ഞാൻ: പെണ്ണേ, വിടു പെണ്ണേ. ഞാൻ പിണങ്ങി ഇറങ്ങിയതല്ല. നിന്നോട് ഞാൻ പിണങ്ങുമൊ. വിട്……. അമ്മൂമ്മ വരുന്നുണ്ടെന്ന് തോന്നുന്നു.
അവൾ എന്നെ വിട്ടു മാറി. ഞാൻ പുറത്തിറങ്ങി പാടത്തേക്കു നടന്നു. അവിടെ ചെല്ലുമ്പോൾ കൊയ്ത്തുകഴിഞ്ഞ നിര പെറുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതും കൂടി കഴിഞ്ഞാൽ കൊയ്ത്ത് കഴിഞ്ഞു. ഞാൻ കളത്തിലെ മാടത്തിൽ കയറി. അവിടെ ഒരു കയർ മേഞ്ഞ് കട്ടിൽ കിടപ്പുണ്ട്, അതിലൊരു പായയും ഷീറ്റും തലയണയുമുണ്ട്. മാടത്തിൽ വെളിച്ചം കിട്ടാൻ രണ്ടു അരിക്കിലാന്തർ (കാറ്റത്ത് അണഞ്ഞുപോകാതിരിക്കാനുള്ള ചില്ലുള്ള മണ്ണെണ്ണ വിളക്ക്) ഉണ്ട്. 12 മണി കഴിഞ്ഞപ്പോൾ കൊയ്ത്തു കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി.
അ.ചേട്ടൻ: എന്നാണ് നിങ്ങൾക്കെല്ലാവർക്കും മേടിക്കാൻ ഉള്ള സൗകര്യം?
കൂട്ടത്തിലുണ്ടായിരുന്ന മുതിർന്ന
ചേച്ചി: നാളെ ഞങ്ങൾക്കു കൊയ്ത്തുണ്ട്, അതുകഴിഞ്ഞ് രണ്ട് ദിവസം പഴയ സ്ഥലത്ത് പോയി കറ്റ മെതിക്കണം. അതിനടുത്ത ദിവസം ഞങ്ങൾ എല്ലാവരും വരാം.
അ. ചേട്ടൻ: ശരിയെന്നാ. രാധേ, പോയി ചോറ് തിന്നിട്ട് വരു. എന്നിട്ട് ഞാൻ വീട്ടിൽ പോകാം. കുളിച്ചു റെഡിയായി, ഉച്ച കഴിയുമ്പോഴേക്കും ഞാൻ ഇങ്ങോട്ട് എത്താം. എന്നാൽ പോയിട്ട് വേഗം വരു.
ഞാനവിടെ നിന്നും വീട്ടിലേക്ക് പോയി. ഞാൻ വീടെത്തിയപ്പോൾ, കിളി എന്നെയും നോക്കി സിറ്റൗട്ടിൽ ഇരിപ്പുണ്ട്.
കിളി: കുഞ്ഞുവാവ ഇത്രയും നേരം കരച്ചിൽ തന്നെയായിരുന്നു, ഇപ്പോഴാണ് ഒന്ന് ഉറങ്ങിയത്. എന്തോ ബുദ്ധിമുട്ടുണ്ട്. ഇന്നലെ രാത്രി മുഴുവൻ കരച്ചിലായിരുന്നല്ലൊ, നേരം വെളുത്തിട്ടും അതേ സ്ഥിതി തന്നെ. അതുകൊണ്ട് അവർ രണ്ടുപേരും ഇപ്പോൾ ആഹാരം കഴിച്ചു കിടന്നതേയുള്ളൂ.
ഞങ്ങൾ അകത്തേക്കു കയറി ഫ്രൻ്റ് വാതിൽ അടച്ചു കുറ്റിയിട്ടു. അപ്പോൾ മുറിയിൽ നിന്നും അമ്മുമ്മയുടെ കൂർക്കംവലി കേൾക്കുന്നുണ്ട്.
ഞാൻ: കുളിച്ചിട്ടു വരാം, അല്ലെങ്കിൽ ചെളി മണം ഉണ്ടാവും.
ഞാൻ മുകളിലേക്ക് കയറിപ്പോയി, ബാത്റൂമിൽ കയറി നല്ലൊരു കുളിയും പാസാക്കി ഇറങ്ങിവന്നു. അപ്പോഴേക്കും ഞങ്ങൾക്കുള്ള ആഹാരം എടുത്തു കൊണ്ടിരിക്കുകയായിരുന്നു, കിളി. ഞാൻ അടുക്കളയിലേക്ക് ചെന്നു.
ഞാൻ: എന്തിനാണ് രണ്ടു പാത്രം, ഒരെണ്ണം മതി.
അവൾ എന്നെ സംശയത്തോടെ നോക്കി.
ഞാൻ: ഞാൻ വാരിത്തരും, തന്നാൽ കഴിക്കില്ലെ?
ചെറിയൊരു നാണത്തോടെ
കിളി: ഉം……. കഴിക്കും.
ഞാൻ: എന്നാൽ, രാവിലെ എനിക്ക് തരാമെന്ന് പറഞ്ഞത് തരൂ…….
അവൾ അവർ കിടന്നിരുന്ന മുറിയുടെ വാതിൽക്കൽ ചെന്ന് കൂർക്കംവലി ശ്രദ്ധിച്ച് തിരിച്ചുവന്നു. എന്നെ കെട്ടിപ്പിടിച്ച് മാറിൽ മുഖം പൂഴ്ത്തി നിന്നു. ഞാൻ അവളുടെ എൻറെ രണ്ടു കൈകൾ കൊണ്ടും മുഖം പിടിച്ചു ഉയർത്തിയപ്പോൾ, അവൾ ലാസ്യ ഭാവേന ഒന്ന് നോക്കി.
ഞാൻ: തരാം എന്ന് പറഞ്ഞിട്ട്, ഞാൻ കവർന്ന എടുക്കേണ്ടി വരുമോ?
അവൾ അവളുടെ ചുണ്ടുകൾ കൊണ്ട് എൻറെ ചുണ്ടുകളിൽ സ്പർശിച്ചു. എൻറെ കൈകൾ അവളുടെ തലയുടെ പുറകുവശത്ത് കൂടി കോർത്ത് എൻറെ മുഖത്തോടു ചേർത്തു, അപ്പോൾ അവളുടെ കൈകൾ എന്നെ ഇറുകെ പുണർന്നു. ഏതാനും മിനിറ്റുകൾ അങ്ങിനെ നിന്നപ്പോൾ, ഞങ്ങൾക്ക് ശ്വാസം വലിക്കാൻ ബുദ്ധിമുട്ടായപ്പോൾ വിട്ടകന്നു. അവളുടെ ചുണ്ടുകൾ കൂടുതൽ ചുവന്നു. വീണ്ടും അവളുടെ മുഖം എൻറെ മാറിൽ പൂഴ്ത്തി നിന്നു.
ഞാൻ: എന്നും ഈ ചെഞ്ചൊടി എനിക്ക് മുകരാൻ തന്നിരുന്നെങ്കിൽ ഞാനൊരു വണ്ടായി മാറിയേനെ, അത്രയ്ക്കും മധുരമൂറുന്ന പൂവിതൾ ആയിട്ടാണ് എനിക്ക് തോന്നുന്നത്.
കിളി: മതി കിന്നരിച്ചത്, ഭക്ഷണം കഴിക്കാം.
ഇത് പറഞ്ഞ നെഞ്ചിലൊരു നുള്ളു തന്ന എന്നിൽ നിന്നും അകന്നു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു, ഞാൻ അവൾക്ക് കുഞ്ഞിനു വാരി കൊടുക്കുന്നതുപോലെ ഓരോ പിടിയായി ചോറു വാരി കൊടുത്തു. ഇടക്ക് അവൾ എൻറെ കയ്യിലെ വിരലിൽ ചെറുതായി കടിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് മുഖവും കഴുകിച്ച്, എൻറെ മുണ്ട് കൊണ്ട് മുഖവും തുടച്ചാണ് അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നത്. ഞാനവളോട് എനിക്കിനിയും കളത്തിൽ പോകണം എന്ന് പറഞ്ഞപ്പോൾ, പോകണ്ട എന്നു പറഞ്ഞു അവൾ ശാഠ്യം പിടിച്ചു. പിണങ്ങി അവളുടെ മുറിയിലേക്ക് കയറിപ്പോയി. ഞാൻ അമ്മൂമ്മയുടെ കൂർക്കംവലി ശ്രദ്ധിച്ച ശേഷം, അവളുടെ മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ പിണങ്ങി കമിഴ്ന്നു കിടക്കുന്നു. ഞാൻ അരികിൽ ചെന്ന് ഇരുന്നു, മുടിയിൽ തലോടി.
ഞാൻ: ഞാനൊരു മൂന്ന് മണിയാകുമ്പോഴേക്കും തിരിച്ചെത്തും. അശോകേട്ടൻ ആഹാരം കഴിക്കാൻ പോവണ്ടേ അതിനാണ് ഞാൻ ചെല്ലുന്നത്.
ഞാൻ അവളെ പൊക്കി എഴുന്നേൽപ്പിച്ചു. അപ്പോഴും അവളുടെ മുഖം വാടി ഇരിക്കുകയായിരുന്നു.
ഞാൻ: ഈ വഴക്കു മാറ്റാൻ ഞാൻ എന്താണ് തരേണ്ടത് ?
അവൾ ഒന്നും പറയാതെ ചുണ്ടും കൂർപ്പിച്ച് എൻറെ മാറിലേക്ക് ചാഞ്ഞു.
ദാസപ്പൊ..
കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
സെറ്റക്കണേ.
Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo
Next part eppozha
ഉടൻ പ്രതീക്ഷിക്കാം???
????????
???
കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചത
നിങ്ങൾ വന്ന് അതും തകർത്തു……..
???
???