കൂടെവിടെ – 3 [ദാസൻ] 147

അവൾ എഴുന്നേറ്റ് പോയി, ഞാൻ അങ്ങിനെ തന്നെ വീണ്ടും കിടന്നു. ഏകദേശം 5:30 ആയപ്പോ‌ൾ ഞാനെഴുന്നേൽക്കുമ്പോൾ അമ്മുമ്മ വെള്ളം ചൂടാക്കുന്നു.
അമ്മുമ്മ: ഇന്ന് നേരത്തേയാണല്ലൊ?
ഞാൻ: ഇന്ന് കൊയ്യാൻ ആളിറങ്ങുന്ന ദിവസമല്ലെ.
അമ്മുമ്മ: ഓ…. ഞാനതങ്ങ് മറന്നു. എത്ര പേരുണ്ടാകുമെന്ന് പറഞ്ഞായിരുന്നൊ?
ഞാൻ: എത്ര പേരുണ്ടാകുമെന്നറിയില്ല, അന്ന് പറഞ്ഞത് 20-22 പേരുണ്ടാകുമെന്നാണ്.
അമ്മുമ്മ: അവർക്കുള്ള ചായ പറഞ്ഞേൽപ്പിച്ചിട്ടുണ്ടൊ?
ഞാൻ: അശോകൻ ചേട്ടൻ പറഞ്ഞിട്ടുണ്ടാകും.
ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ കിളി വന്നു. കട്ടനുള്ള വെള്ളം വച്ചു, കട്ടൻ കുടിച്ച് പഴയ ലുങ്കിയും ഷർട്ടും ധരിച്ച് തോർത്തും എടുത്ത് പാടത്തേക്ക് നടന്നു.അവിടെ ചെല്ലുമ്പോൾ 25 പേർ കൊയ്ത്തിനിറങ്ങാൻ തയ്യാറെടുത്തു നിൽക്കുന്നു. അശോകൻ ചേട്ടനും വേറൊരാളും കരയിൽ നിൽപ്പുണ്ട്, എന്നെ കണ്ടപ്പോഴേക്കും അശോകൻ ചേട്ടൻ അവരോട് കൊയ്യാൻ ഇറങ്ങി കൊള്ളാൻ പറഞ്ഞു. പെണ്ണുങ്ങൾ നിരനിരയായി നിന്ന് കൊയ്ത്തു തുടങ്ങി, ഓരോരുത്തരും അവരവരുടേതായ കെട്ടുകൾ പറഞ്ഞു ഉറപ്പിക്കുന്നുണ്ട്. ഓരോ കെട്ടുകൾക്കും പ്രത്യേകതകളുണ്ട് കാക്കാല്, പുലി മീശ…….. തുടങ്ങി വിവിധ ഇനം കെട്ടുകൾ. ഓരോരുത്തരും കെട്ടുകളാക്കി അതാതു സ്ഥലങ്ങളിൽ വെച്ച്, കൊയ്ത്തു മുന്നേറുകയാണ്. കറ്റകൾ എടുക്കാൻ അശോകൻ ചേട്ടനും കൂടെയുണ്ടായിരുന്ന ചേട്ടനും കൂടി വഞ്ചിയുമായി ഇറങ്ങി, കറ്റകൾ കളത്തിലേക്ക് എത്തി തുടങ്ങി. ഞാൻ അവയെല്ലാം അടുക്കി വെച്ചു തുടങ്ങി. ഞാൻ അവർക്കുള്ള ചായ വാങ്ങി തിരിച്ചു വന്നപ്പോഴേക്കും, കൊയ്ത്ത് കഴിഞ്ഞ ഭാഗത്ത് നിര പെറുക്കാൻ ഇറങ്ങിയിട്ടുണ്ട്. നിര പെറുക്കൽ എന്ന് പറഞ്ഞാൽ, കൊയ്ത്തു കഴിഞ്ഞ് വിട്ടുപോയ നെൽക്കതിരുകൾ പൊട്ടിച്ചെടുത്ത് വീണ്ടും ഓരോരുത്തർക്ക് കെട്ട് ആക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ചായ കുടി കഴിഞ്ഞ് അടുത്ത ഭാഗത്ത് കൊയ്യാൻ ഇറങ്ങി. അപ്പോഴേക്കും ഞാൻ വീട്ടിൽ പോയി, ചായ കുടിക്കാമല്ലൊ എന്ന് കരുതിയാണ് പോയത്. ചെന്നപ്പോൾ കിളി ചായ കുടിക്കുന്നു, അവർ മുറിയിലാണ്. അവൾ എന്നെക്കണ്ടപ്പോൾ എനിക്ക് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി, അവളോടൊപ്പം ഞാനും പോയി.
കിളി: എപ്പോൾ കഴിയും? ചേട്ടനില്ലാതെ ഇങ്ങിനെ ഇരുന്നിട്ട് സമയം പോകുന്നതേയില്ല.
ഞാൻ: ഉച്ചയോടെ കഴിയുമായിരിക്കും.
അവൾ അപ്പോഴേക്കും എനിക്കുള്ള ആഹാരം എടുത്തു.
ഞാൻ: വിശപ്പ് ഉണ്ടായിട്ടല്ല ഞാൻ വന്നത്, നിന്നെ ഒന്ന് കാണാനാണ്.
ഞാൻ പാത്രവുമായി സൈഡിലുള്ള സ്ലാബിൽ കയറിയിരുന്നു.
കിളി: ഞാനും ആശിച്ചു ഇരിക്കുകയായിരുന്നു, ഒന്ന് വന്നെങ്കിലെന്ന്.
ഞാൻ: വന്നില്ലേ, എന്താണ് എനിക്ക് തരാനുള്ളത്?
അവൾ നാണിച്ച് തല താഴ്ത്തി. ചെറു പുഞ്ചിരിയോടെ അവൾ ചായ ചൂടാക്കി ഒരു ഗ്ലാസിൽ പകർന്നു തന്നു.
ഞാൻ: ഇതാണോ? വേറെയൊന്നുമില്ലേ?
കിളി: വേറെ എന്ത്?
അവൾ എൻ്റെ സൈഡിൽ വന്നു നിന്നു. ഞാൻ പാത്രം സ്ലാബിൽ വെച്ചു. അവളെ, എൻറെ മുമ്പിലേക്ക് കൊണ്ടുവന്ന് കാലുകൾ കൊണ്ട് ലോക്ക് ചെയ്തു നിർത്തി.
കിളി: അയ്യോ…. ചേട്ടാ….. വിട്….. ചേട്ടാ…. വല്യമ്മ വരും.
ഞാൻ അവളുടെ ചുണ്ടുകൾ എൻറെ കൈവിരലിനാൽ പതിയെ പിടിച്ചുവലിച്ചു.
ഞാൻ: ഈ പവിഴാധരത്തിൽ നിന്നും ഒരു ചുംബനം തരുമോ?
കിളി: ഇപ്പോഴല്ല, അതൊക്കെ കഴിഞ്ഞിട്ട് വാ… അപ്പോൾ തരാം.
ഞാൻ: അപ്പോൾ തരുന്നത് വേറെ, എനിക്ക് ഇപ്പോൾ വേണം.
കിളി: കുറച്ചു നേരമായി വലിയ അകത്തേക്ക് പോയിട്ട്, എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാം.
ഞാൻ: ഈ പറഞ്ഞ നൽകുന്ന സമയം വേണ്ട എനിക്ക് തരാൻ.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും വിട്ടകന്നു. അമ്മുമ്മ അടുക്കളയിലേക്ക് വന്നു.
അമ്മൂമ്മ: കൊയ്ത്ത് എവിടം വരെയായി മോനെ?
ഞാൻ: ഒരു ഭാഗം കഴിഞ്ഞു, അവർ ചായ കുടിക്കുന്നു. ഇപ്പോൾ അടുത്ത ഭാഗത്തേക്ക് നടന്നിട്ടുണ്ടാവും.
അമ്മുമ്മ: കളത്തിൽ ഇന്നുമുതൽ ആളു വേണ്ടേ? അശോകൻ കിടന്നു കൊള്ളും അല്ലേ?
ഞാൻ: ചേട്ടന് അസൗകര്യം ഉള്ള ദിവസം, അമ്മാവനോ ഞാനോ പോയി കിടക്കേണ്ടിവരും.
അമ്മൂമ്മ: കുഞ്ഞുവാവക്ക് ഇന്ന് ഒരു ചീറാപ്പ്, കിളിയെകൊണ്ട് ശശി വിളിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ, ആശുപത്രിയിൽ കൊണ്ടുപോകണം.
അത് പറഞ്ഞ് അമ്മൂമ്മ അടുക്കളയിലൂടെ പുറത്തേക്കിറങ്ങി. ഞാൻ വീണ്ടും അവളെ പിടിക്കാൻ ആഞ്ഞപ്പോൾ, പിടിതരാതെ ചിരിച്ചുകൊണ്ടു മാറിക്കളഞ്ഞു. ആഹാരം കഴിച്ച് കഴിഞ്ഞ് പാത്രം അവിടെവച്ച് ഞാനിറങ്ങി ഹാളിൽ എത്തിയപ്പോൾ,
കിളി: പിണങ്ങി പോവുകയാണോ?
എന്ന് പറഞ്ഞുകൊണ്ട് അവൾ പുറകിൽ നിന്നും എന്നെ കെട്ടിപ്പിടിച്ചു കഴുത്തിൽ ഒരു ഉമ്മ തന്നു.
കിളി: എന്തൊരു ചെളി മണം.

10 Comments

  1. ദാസപ്പൊ..
    കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്‌.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
    ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
    വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
    സെറ്റക്കണേ.

  2. Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo

  3. Next part eppozha

    1. ഉടൻ പ്രതീക്ഷിക്കാം???

  4. വിശ്വനാഥ്

    ????????

  5. കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്‌ ചോദിച്ചത

    1. നിങ്ങൾ വന്ന് അതും തകർത്തു……..

Comments are closed.