അമ്മൂമ്മ: മോളെ കിളി, നമുക്ക് ഭക്ഷണം കഴിക്കാം. രാധ വന്നിട്ടുണ്ട്.
അതു കേൾക്കേണ്ട താമസം, വാതിൽ തുറക്കപ്പെട്ടു. ആള് ചവിട്ടി കുലുക്കി അടുക്കളയിലേക്ക് പോയി. ഞങ്ങൾക്ക് മൂന്നു പേർക്കുള്ള ഭക്ഷണം ടേബിളിൽ എത്തി, കഴിച്ചു തുടങ്ങിയപ്പോഴും എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. ഞാൻ കൈ വാഷ് ചെയ്ത് മുകളിൽ മുറിയിലേക്ക് പോയി, തൊഴിൽ വാർത്ത എടുത്തു നോക്കി പുതിയ നോട്ടിഫിക്കേഷൻ ഒന്നും വന്നിട്ടില്ല. ഇന്നലെ രാത്രി ഉറക്കം ശരിയാകാത്തത് കൊണ്ട് കയറി കിടന്നു. ഉറക്ക ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് ഉറങ്ങിപ്പോയി, എൻറെ രണ്ട് കവിളിലും പിച്ചി വലിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.
കിളി: ഞാൻ എത്ര നേരം നോക്കിയിരുന്നു എന്നറിയാമോ? എന്നിട്ട് ഇപ്പോൾ വന്നപ്പോഴും കയറി കിടന്നുറങ്ങുന്നു.
ഞാൻ അവളുടെ കൈ പിടിച്ച് എൻറെ മാറിടത്തിലേക്ക് വലിച്ചിട്ടു.
കിളി: വല്യമ്മ വരും.
ഞാൻ: വല്യമ്മ ഇങ്ങോട്ട് കയറി വരില്ല. എപ്പോ നോക്കിയാലും വല്ല്യമ്മ വരും വല്ല്യമ്മ കാണും പറച്ചിലാണ്.
അവളെ എൻറെ സൈഡിലേക്ക് കിടത്തി, എൻറെ കൈത്തണ്ടയിൽ തലയും വെച്ച് ഒരു പൂച്ചക്കുഞ്ഞിനെ പോലെ എന്നോട് ചേർന്ന് അവൾ കിടന്നു. ഞാനവളുടെ മുടിയിഴകൾ കോതി കൊടുത്തു, അവൾ ചിണുങ്ങി കൊണ്ട് എന്നോട് കൂടുതൽ ചേർന്നു കിടന്നു.
ഞാൻ: വന്നപ്പോൾ ചാടി എഴുന്നേറ്റ് പോകുന്നു ഉണ്ടായിരുന്നല്ലോ, അന്നിട്ട് അകത്തു കയറി വാതിൽ അടച്ചു കുറ്റിയിട്ടു. ഞാൻ വന്ന് തള്ളി നോക്കിയിട്ട് തുറയണ്ടേ.
കിളി: ഞാൻ എത്ര നേരമായി സിറ്റൗട്ടിൽ വന്നിരിക്കുന്നത് എന്നറിയാമോ?
ഞാൻ: എൻറെ പെണ്ണേ ഞാൻ ഒരു വഴിക്ക് പോയതല്ലേ, ബവിടെ എത്തണ്ടെ.
കിളി: എനിക്കെപ്പോഴും കാണണം, അതുകൊണ്ടാണ് എനിക്ക് ദേഷ്യം കയറിയത്.
ഇതു പറഞ്ഞു അവൾ കെട്ടിപ്പിടിച്ച് നെഞ്ചിൽ മുഴുവൻ ചുംബിച്ചു. ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു.
കിളി: ഞാൻ താഴേക്ക് ചെല്ലട്ടെ, വല്ല്യമ്മ അന്വേഷിക്കും.
അവൾ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഞാൻ അവളെ അവിടെ തന്നെ പിടിച്ചു കിടത്തി.
ഞാൻ: അവിടെ കിടക്കു പെണ്ണേ, എപ്പോഴും ഇങ്ങിനെയൊന്നും കാണാൻ കിട്ടില്ല. ഒന്ന് അടുത്ത് കിട്ടിയിട്ട് രണ്ട് ദിവസമായി.
കിളി: പിന്നേ, ഇന്ന് കാലത്ത് കൂടി അടുത്ത് നിന്ന് ……
ഞാൻ: എന്നാലും ഇതുപോലെ അടുത്ത് കിടക്കാൻ പറ്റുമൊ?
അവൾ എൻ്റെ അധരപാനം നടത്തി
കിളി: പിള്ളേര് വരാൻ നേരമായിട്ടുണ്ട്. ഞാൻ പിന്നെ വരാം.
ഞാൻ: ഇനി എപ്പോൾ വരാൻ? കണ്ടറിയാം, ശരി പൊയ്ക്കോ.
അവൾ എഴുന്നേറ്റ് താഴേക്ക് പോയി, ഞാൻ പിന്നെയും അവിടെത്തന്നെ കിടന്നു. ആ കിടപ്പിൽ, കിടന്നു ഉറങ്ങിപ്പോയി. എഴുന്നേൽക്കുമ്പോൾ സന്ധ്യയായി, ഒരു കുളി പാസാക്കി കഴിഞ്ഞപ്പോൾ ഉറക്ക ക്ഷീണം മാറി. താഴെ ചെന്നപ്പോൾ പിള്ളേര് രണ്ടും ഇരുന്നു പഠിക്കുന്നു, കിളി സെറ്റിയിൽ അവരേയും നോക്കിയിരിപ്പുണ്ട്. ഞാൻ ഇറങ്ങി വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി, എഴുന്നേറ്റ് അടുക്കളയിൽ പോയി ചായ കൊണ്ടുവന്ന് തന്നു. ഞാൻ ചായയുമായി ഡൈനിംഗ് ടേബിളിൻറെ കസേരയിലിരുന്നു, അവൾ വീണ്ടും സെറ്റിയിൽ പോയി ഇരുന്നു. അമ്മുമ്മ മിക്കവാറും ചിറ്റയുടെ കൂടെ തന്നെയാണ്. എട്ടുമണി ആയപ്പോൾ അമ്മൂമ്മ മുറിയിൽ നിന്നും ഇറങ്ങി വന്നു.
അമ്മൂമ്മ: മോളെ പിള്ളേർക്ക് ചോറ് കൊടുക്ക് അവർ കിടക്കട്ടെ. മോനെ നാളെ കൊയ്ത്തുകാർ ഇറങ്ങും അല്ലേ, മോൻ അവിടെ കാണില്ലേ.
ഞാൻ: ഞാൻ ഉണ്ടാകും.
കിളി എന്നെ ഒന്ന് നോക്കി. അമ്മയും കാളിയും അടുക്കളയിലേക്ക് പോയി. അമ്മുമ്മ ചിറ്റയുടെ ആഹാരവുമായി മുറിയിലേക്കും, കിളി പിള്ളേരുടെ ആഹാരവുമായി ഡൈനിംഗ് ടേബിളിലേക്കും വന്നു. പാത്രം ടേബിളിൽ വച്ചിട്ട് ഉണ്ടക്കണ്ണുവെച്ച് എന്നെ ഒന്നു നോക്കി. പിള്ളേര് രണ്ടും ഭക്ഷണം കഴിച്ച് വേഗം കിടന്നു. ഇന്നും കൊച്ച് കരയുമോ ആവോ? ഞാൻ ഹാളിൽ തന്നെ പായ വിരിച്ചു കിടന്നു. അമ്മൂമ്മയും കിളിയും അവരവരുടെ മുറികളിലേക്ക് കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവൻറെ ബെഡ്റൂമിൽ നിന്നും അമ്മയുടെ നിർത്താതെയുള്ള കൂർക്കംവലിയുടെ ഒച്ച കേട്ടു തുടങ്ങി, ഇതായിരിക്കുമോ ആ കൊച്ച് എഴുന്നേറ്റ് കരയുന്നത്. ഇങ്ങനെ ഓരോന്ന് ആലോചിച്ച് മയക്കത്തിലേക്ക് വഴുതി വീണു. ചെവിയിൽ ചെറിയ കടി കിട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്. മലർന്നു കിടന്നിരുന്ന എൻറെ അരികിൽ, കൈത്തണ്ടയിൽ തലയും വെച്ച് കിളി കിടക്കുന്നു. എൻറെ ചെവിയോട് ചേർന്ന് പതിയെ
കിളി: ഇന്ന് ഇനി ചേട്ടൻ തിരക്കിലായിരിക്കും അല്ലേ, ഇടയ്ക്ക് എപ്പോഴെങ്കിലും ഇങ്ങോട്ട് വരണം. കാണാതിരിക്കാൻ പറ്റുന്നില്ല.
ഞാൻ: ഇപ്പോൾ സമയം എന്തായി?
കിളി: നാലര.
ഞാനവളെ ചേർത്തുപിടിച്ചു, നെറ്റിയിൽ ചുംബനം നൽകി. പതിയെ ചെവിയിൽ
ഞാൻ: പിന്നെ ഞാൻ വരില്ലേ, ഇടക്കിടക്ക് കണ്ടില്ലെങ്കിൽ എനിക്കും വിഷമമാണ്.
എനിക്ക് ഒരു ചുംബനവും കൂടി തന്നിട്ട് എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോൾ, ഞാൻ അവളെ വീണ്ടും ഇറുകെ പുണർന്നു അരികിൽ കിടത്തി.
കിളി: അവർ ഇപ്പോൾ എഴുന്നേൽക്കും. അമ്മുമ്മക്ക് ചേച്ചിയെ വെള്ളം ചൂടാക്കി കുളിപ്പിക്കാനുള്ളതാണ്. പിന്നെക്കാണാം.
ദാസപ്പൊ..
കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
സെറ്റക്കണേ.
Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo
Next part eppozha
ഉടൻ പ്രതീക്ഷിക്കാം???
????????
???
കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല് ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചത
നിങ്ങൾ വന്ന് അതും തകർത്തു……..
???
???