കൂടെവിടെ – 3 [ദാസൻ] 147

കിളി: പെട്ടെന്ന് പിണങ്ങിയല്ലൊ. ഞാൻ, നമ്മുടെ രക്ഷയെ ഓർത്ത് പറഞ്ഞതാണ്. ആരെങ്കിലും കണ്ടു വന്നാൽ അതോടെ തീരും. അല്ലാതെ എനിക്ക് ദേഷ്യം ഉണ്ടായിട്ടോ വെറുപ്പ് ഉണ്ടായിട്ടൊ അല്ല.
ഇതും പറഞ്ഞ് നെഞ്ചിൽ ഒരു കിളളു തന്നു.
കിളി: എവിടെയാണ് പോകുന്നത്? ഇപ്പോൾ കാണാതിരിക്കുമ്പോൾ മനസ്സ് വ്യാകുലപ്പെട്ടു കയാണ്. എപ്പോഴും കണ്ടു കൊണ്ടിരിക്കണം എന്ന തോന്നൽ. പോയിട്ട് വേഗം വരില്ലേ?
ഞാൻ: ഒന്ന്, എൻറെ അമ്മുമ്മയെ ഒന്ന് കാണണം. രണ്ട്, ടൗൺ വരെ ഒന്നു പോകണം.
കിളി: സാവധാനം വണ്ടിയോടിച്ചു പോകണം. വണ്ടിയുമായി ഇന്നലെ പോയപ്പോൾ എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. ചേട്ടന് ഒരു മൊബൈൽ വാങ്ങി കൂടെ?
ഞാൻ: എൻറെ കയ്യിൽ മൊബൈൽ വാങ്ങാൻ എവിടെയാണ് പെണ്ണേ പൈസ. അങ്ങനെ ഇങ്ങനെ ഒക്കെ കാര്യങ്ങൾ നടന്നു പോകുന്നു എന്നല്ലാതെ, കൃത്യമായ ഒരു വരുമാനം ഇല്ലല്ലോ.
കിളി: ഇപ്പോൾ പോയാൽ എപ്പോൾ വരും?
ഞാൻ: ഉച്ചയോടെ വരാൻ പറ്റുമായിരിക്കും.
കിളി: അതെന്തേ പറ്റുമായിരിക്കും? കൃത്യമായ ഒരു മറുപടി പറയൂ ചേട്ടാ.
ഞാൻ: നോക്കട്ടെ പരമാവധി നേരത്തെ എത്താൻ നോക്കാം.
കിളി: അപ്പോഴും നോക്കാം എന്നല്ലാതെ, വരാം എന്നു പറയുന്നില്ല.
ഞാൻ: ശരി, വരാം.
ഞാൻ കാപ്പികുടിയും കഴിഞ്ഞ്, വണ്ടിയുമെടുത്ത് ഇറങ്ങി. അമ്മ വീട്ടിൽ പോയി അമ്മുമ്മയെ കണ്ടു, അമ്മാവൻ എന്നോട് നാളത്തെ കൊയ്ത്തിൻ്റെ കാര്യം പറഞ്ഞേൽപ്പിച്ചു.
അമ്മാവൻ: നാളെ അവര് കൊയ്യാൻ ഇറങ്ങും, നീ അവിടെ ഉണ്ടാവില്ലേ?
ഞാൻ: ഉണ്ടാവും.
അമ്മാവൻ: അശോകൻ, ഒരാളെ കൂടി കൊണ്ടുവരും. അയാൾ കറ്റയൊക്കെ വലിച്ചോളും. അശോകൻ കളത്തിൽ കിടന്നോളാം എന്നാണ് പറഞ്ഞത്, അയാൾ ഇല്ലാത്ത ദിവസങ്ങളിൽ ഞാനോ നീയോ പോയി കിടക്കേണ്ടിവരും.
ഞാൻ: ശരി, അമ്മാവാ.
അമ്മായി കൊണ്ടുവന്ന ചായയും കുടിച്ച് അവിടെനിന്നും ഇറങ്ങി. ടൗണിൽ ചെന്ന് തൊഴിൽ വാർത്തയും വാങ്ങി, തിരിച്ചുവരുമ്പോൾ കൂടെ കോളേജിൽ പഠിച്ച ഒരു കൂട്ടുകാരനെ ( സാജൻ) കണ്ടു.
സാജൻ: നിന്നെ കണ്ടിട്ട് ഒരുപാട് നാളായല്ലോ
ഞാൻ: ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട് നിന്നെയാണ് കാണാത്തത്.
സാജൻ: നീ ഇപ്പോൾ എന്ത് ചെയ്യുന്നു?
ഞാൻ: ഇതൊക്കെ തന്നെ, പിന്നെ എൽ ഡി സി യുടെ റാങ്ക് ലിസ്റ്റിൽ ഉണ്ട്.
സാജൻ: നീയും ഉണ്ടോ? ഏത് ഡി ആർ ബി ?
ഞാൻ: നിൻറെ ചോദ്യത്തിൽ നിന്നും നീയും ആ ലിസ്റ്റിൽ ഉണ്ടെന്ന് തോന്നുന്നു. ഞാൻ തിരുവനന്തപുരം ഡി ആർ ബി ആണ്.
സാജൻ: ഞാനും അവിടെ തന്നെയാണ്, മെയിൻ ലിസ്റ്റ് വന്നില്ലല്ലോ
ഞാൻ: ഉടനെ വരുമായിരിക്കും.
സാജൻ: നിൻറെ മൊബൈൽ നമ്പർ താ.
ഞാൻ: എൻറെ കയ്യിൽ മൊബൈൽ ഇല്ല സുഹൃത്തേ. നിൻറെ നമ്പർ താ, ഞാൻ വിളിച്ചോളാം.
അവൻ നമ്പർ തന്നു, ഞങ്ങൾ രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു, സമയം നോക്കുമ്പോൾ 12 മണി ആകുന്നു. വീട്ടിലേക്ക് തിരിച്ചു, അവിടെ ചെല്ലുമ്പോൾ പന്ത്രണ്ടര. കിളി എന്നെയും നോക്കി സിറ്റൗട്ടിൽ ഇരിപ്പുണ്ട്, ഒരു കൊട്ട ഉണ്ട് മോന്ത. എന്നെ കണ്ടപ്പോഴേക്കും ദേശത്തിൽ എഴുന്നേറ്റ് അകത്തേക്ക് പോയി. ഞാൻ അകത്തേക്ക് ചെന്നു, അമ്മുമ്മയും ചിറ്റയും മുറിയിൽ കയറി ഇരിക്കുന്നു. ആള് മുനിയെപ്പോലെ ഇരിക്കുകയായിരുന്നു, അതാണ് ഇത്ര ദേഷ്യം. അവിടെയെങ്ങും നോക്കിയിട്ട് ആളെ കണ്ടില്ല, കിടക്കുന്ന മുറി അടഞ്ഞുകിടക്കുന്നു. ഞാൻ മുറിയുടെ അടുത്ത എന്ന് വാതിലിൽ തള്ളി നോക്കി, തുറയുന്നില്ല അകത്തുനിന്നും കുറ്റിയിട്ടിരിക്കുകയാണ്. അവിടെ നിന്നു വിളിച്ചാൽ മറ്റുള്ളവർ കേൾക്കും എന്നുള്ളതുകൊണ്ട് ഞാൻ മുകളിലേക്ക് കയറിപ്പോയി. കിടക്കുന്ന മുറിയിൽ മേശമേൽ തൊഴിൽ വാർത്ത വെച്ച് ഡ്രസ്സ് മാറി താഴെയിറങ്ങി. അപ്പോഴും വാതിൽ അതേപടി, ഞാൻ സെറ്റിയിൽ ഇരുന്നു. അല്പസമയത്തിനുശേഷം അമ്മൂമ്മ മുറിയിൽനിന്നും പാത്രവുമായി ഇറങ്ങിവന്നു.

10 Comments

  1. ദാസപ്പൊ..
    കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്‌.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
    ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
    വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
    സെറ്റക്കണേ.

  2. Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo

  3. Next part eppozha

    1. ഉടൻ പ്രതീക്ഷിക്കാം???

  4. വിശ്വനാഥ്

    ????????

  5. കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്‌ ചോദിച്ചത

    1. നിങ്ങൾ വന്ന് അതും തകർത്തു……..

Comments are closed.