ഉച്ചയോടെ അമ്മൂമ്മയും ചിറ്റയും പിള്ളേരും എത്തി. കുഞ്ഞച്ഛൻ്റെ വീട്ടിൽ ആരും ഇല്ലാത്തതിനാൽ, ഡെലിവറി കഴിഞ്ഞ് ചിറ്റയെ അമ്മുമ്മ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നു. ചിറ്റയും കുഞ്ഞും അമ്മാവൻറെ മുറിയിലാണ് കിടന്നത്, അവർ വന്നതിനുശേഷം കിളിക്ക് തിരക്കായി. ഞാൻ പുറത്തേക്കിറങ്ങാനായി, കിളിയോട് വണ്ടിയുടെ താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ കൊണ്ടുവന്ന തരുമ്പോൾ, ആരും കേൾക്കാതെ
കിളി: വണ്ടി കൊണ്ടു പോകുന്നത് ഒക്കെ കൊള്ളാം, പതിയെ ശ്രദ്ധിച്ചു ഓടിക്കണം.
എന്നിട്ട് എൻറെ കയ്യിൽ ഒരു നുള്ള് തന്നു. വണ്ടിയുമെടുത്ത് ഞാൻ പുറത്തേക്ക് പോയി, അശോക് ചേട്ടനെ കണ്ടു കൊയ്ത്തിൻറെ കാര്യത്തിൽ ഒരു തീരുമാനം എത്തിച്ചു. മറ്റന്നാൾ രാവിലെ കൊയ്ത്തിന് ഇറങ്ങാം എന്ന് പറഞ്ഞു. പിന്നെ ഞാൻ ഒന്ന് രണ്ട് ഫ്രണ്ട്സിനെ കാണാൻ പോയി, തിരിച്ചുവന്നപ്പോൾ സന്ധ്യയായി. അപ്പോൾ അവിടെ ഒരാൾ മുഖവും കയറ്റിപിടിച്ച് ഇരിപ്പുണ്ട്, ചിറ്റയും അമ്മൂമ്മയും അമ്മാവൻറെ മുറിയിലാണ് പിള്ളേർ ടിവിയിൽ ലയിച്ചിരിപ്പുണ്ട്. ഞാൻ അവളുടെ അടുത്ത് ചെന്നു പതിയെ.
ഞാൻ: ചായയില്ലെ?
കിളി ദ്വേഷ്യത്തിൽ പതിയെ
കിളി: പോയ ഇടത്തുനിന്നും ചായ കിട്ടിയില്ലേ?
ഞാൻ: ദേഷ്യപ്പെടാതെ എൻറെ കിളിയേ.
എന്ന് പറഞ്ഞ് അവളുടെ ചുണ്ടിൽ പിടിച്ചു, കൈതട്ടി മാറ്റിക്കൊണ്ട് അടുക്കളയിലേക്ക് എഴുന്നേറ്റുപോയി. ഞാൻ പുറകെ ചെന്നു, അവൾ എനിക്ക് ചായ ചൂടാക്കി തന്നു. ഒരു കവിൾ കുടിച്ച്
ഞാൻ: ഇതിന് മധുരം ഇല്ലല്ലോ.
ചായയുടെ ഗ്ലാസ്സ് സ്ലാബിൽ വെച്ചു. അവൾ അതെടുത്തു കുടിച്ചിട്ട് എന്നെ നോക്കി.
കിളി: ഇതിന് മധുരം ഉണ്ടല്ലോ.
ഞാൻ എടുത്തു കുടിച്ചു.
ഞാൻ: ഇപ്പോൾ മധുരമുണ്ട്.
കിളി: നേരത്തെയും മധുരമുണ്ട്.
ഞാൻ: ഇല്ല. ഈ മധുരമൂറുന്ന ചുണ്ടു തൊട്ടപ്പോഴാണ് ചായയ്ക്ക് മധുരം ആയത്. കഴിക്കാൻ വല്ലതും ഉണ്ടോ?
കിളി: വല്യമ്മയൊക്കെ കൊണ്ടുവന്ന ബിസ്ക്കറ്റ് ഉണ്ട്.
ഞാൻ: എനിക്കത് വേണ്ട, മധുരമുള്ളത് എന്തെങ്കിലുമുണ്ടോ?
കിളി: അതിനു മധുരമുണ്ട്.
ഞാൻ: ആ മധുരമല്ല, ഈ മധുരമൂറുന്ന അധരം ഉണ്ടല്ലോ അതെനിക്ക് തരുമോ?
കിളി: അപ്പുറത്ത് ചേച്ചിയും വല്യമ്മയും ഉണ്ട്.
ഞാൻ: അവർക്ക് കൊടുക്കണ്ട.
കിളി: ഒന്ന് പോയെ ചേട്ടാ.
ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ്സ് സ്ലാബിൽ വെച്ച് ഞാൻ ഹാളിലേക്ക് നടന്നു. ഞാൻ സെറ്റിയിൽ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മ മുറി തുറന്നു വന്നു.
അമ്മൂമ്മ: ജലജ പോകുന്നതുവരെ മോൻ താഴെ ഹാളിൽ കിടന്നാൽ മതി.
ഞാൻ: ഞാൻ താഴെ കിടന്നോളാം.
അമ്മൂമ്മ: മോളെ കിളി ആ പിള്ളേർക്ക് ചോറ് കൊടുക്ക്, അവർ മോളുടെ കൂടെ കിടക്കട്ടെ.
കിളി അടുക്കളയിലേക്ക് പോയി, പിള്ളേർക്കുള്ള ചോറുമായി തിരിച്ചുവന്നു.
കിളി: മതി, ടി വി കണ്ടത്. വന്ന ചോറ് തിന്ന് മണിക്കുട്ടാ രേവതി.
കുട്ടികൾ മനസ്സില്ലാമനസ്സോടെ വന്ന ചോറ് തിന്നാൻ ഇരുന്നു. അമ്മൂമ്മ ചിറ്റക്കുള്ള ആഹാരവുമായി മുറിക്കകത്തേക്ക് പോയി. അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ച് കിടക്കാൻ ഒരുങ്ങി. അമ്മൂമ്മ ചിറ്റ കിടക്കുന്ന മുറിയിലേക്ക് കയറി വാതിലടച്ചു. ഞാൻ ഹാളിൽ പായ വിരിച്ച് കിടക്കാൻ ഒരുങ്ങുമ്പോൾ, അവൾ അടുക്കളയിൽ നിന്നും റൂമിലേക്ക് പോകുംവഴി എന്നെ ഒന്നു നോക്കി ചിരിച്ചു. അതിനുശേഷം മുറിയിൽ കയറി വാതിലടച്ചു. രാത്രിയിൽ കുട്ടി കരച്ചിലായിരുന്നു.അതു കൊണ്ട് ഉറക്കം ശരിയായില്ല. മുഖത്ത് വെള്ളം വീഴുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്, നോക്കുമ്പോൾ ഒരു കൈയിൽ ഗ്ലാസും മറു കൈ കുമ്പിളിൽ വെള്ളവുമായി പുഞ്ചിരിച്ചു നിൽക്കുന്ന കിളിയെയാണ്. ഞാൻ എഴുന്നേറ്റപ്പോൾ ചുണ്ടിൽ വിരൽ വെച്ച്
കിളി: സ്……… വല്യമ്മ ചേച്ചിയെ കുളിപ്പിക്കുക യാണ്.
ഞാൻ എഴുന്നേറ്റ് വാഷ്ബേസിനിൽ പോയി വായും മുഖവും കഴുകി, തിരിച്ചുവന്ന് ചായ ഗ്ലാസ് മേടിച്ച് ടേബിളിൽ വച്ചു കിളിയെ അരക്കെട്ടിൽ പിടിച്ച് എന്നിലേക്കടുപ്പിച്ചു. ചുണ്ടിൽ ഒരു ചുംബനം നൽകി.
കിളി: വിടു ചേട്ടാ….. വല്ല്യമ്മ വരും.
എന്നെ തള്ളി അകറ്റി. ഞാൻ ചായയും എടുത്തു സെറ്റിയിൽ വന്നിരുന്നപ്പോൾ, ചിറ്റയുടെ പിള്ളേര് രണ്ടുപേരും എഴുന്നേറ്റു വന്നു. അവർക്ക് അന്ന് ക്ലാസ് ഉള്ളതാണ്, മൂത്തവൻ എണ്ണ തലയിലിട്ട് കുളിക്കാൻ റെഡിയായി. ഇളയ കുട്ടിയെ കിളി കുളിപ്പിച്ച് റെഡിയാക്കി, രണ്ടു പേർക്കും ഭക്ഷണം കൊടുത്ത് കൊണ്ടുപോകാനുള്ള ഭക്ഷണം എടുത്ത് ബാഗുകളിൽ വെച്ചു.8:00 മണിക്ക് സ്കൂൾ വണ്ടി വന്നു അതിൽ കയറിപ്പോയി. ഞാൻ മുറിയിൽ പോയി കുളിച്ച് ഫ്രഷ് ആയി വന്നു. അമ്മുമ്മ ചിറ്റക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് കയറി വാതിൽ അടച്ചു. ഞാൻ അടുക്കളയിലേക്ക് ചെന്നു, പാചകം ചെയ്യുക എന്ന് അവളുടെ പുറകിൽ ചേർന്ന് നിന്നു.
കിളി: ശോ….. മാറി ചേട്ടാ…… വല്യമ്മയെങ്ങാനും കണ്ടു വന്നാൽ.
ഞാനവളെ വിട്ടകന്ന് സൈഡിലെ സ്ലാബിൽ ചാരിനിന്നു.
ഞാൻ: ഇങ്ങനെ ഒരു പെണ്ണ്, ഒന്ന് ശൃംഗരിക്കാൻ പോലും നിന്നു തരാത്തവൾ. കഴിക്കാൻ വല്ലതും ഉണ്ടെങ്കിൽ തരൂ, ഞാൻ പോവുകയാണ്.
അവൾ എന്നിലേക്ക് വന്നു ചാരി, നെഞ്ചിൽ മുഖം പൂഴ്ത്തി.
ദാസപ്പൊ..
കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
സെറ്റക്കണേ.
Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo
Next part eppozha
ഉടൻ പ്രതീക്ഷിക്കാം???
????????
???
കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചത
നിങ്ങൾ വന്ന് അതും തകർത്തു……..
???
???