ഞാൻ: അതിൻറെ ഒന്നും ആവശ്യമില്ല, നിനക്ക് രണ്ട് ദിവസം മുമ്പ് വരെ വലിയ കൊമ്പ് ആയിരുന്നല്ലോ, അതൊക്കെ എവിടെപ്പോയി
കിളി: എൻറെ അറിവില്ലായ്മയായി കണ്ടാൽ മതി.
ഞാൻ: ശരി എല്ലാം ഞാൻ വിശ്വസിക്കുന്നു. പോയി ആഹാരം കഴിക്കു.
കിളി: കഴിക്കുന്നെങ്കിൽ നമ്മൾ രണ്ടുപേരും ഒരുമിച്ച് കഴിക്കും.
ഞാൻ: നിന്നോട് ഞാൻ ഉച്ചക്ക് ചോദിച്ചതല്ലേ, അപ്പോൾ എന്തേ ഇതെല്ലാം അന്നേരത്ത് പറയാഞ്ഞത്.
കിളി: അപ്പോൾ പറയാൻ, എൻറെ ജാള്യത അനുവദിച്ചില്ല.
ഞാൻ: പോയി ഭക്ഷണം എടുക്കു, ഞാൻ കാരണം ആരും പട്ടിണി കിടക്കണ്ട. കുറച്ചുദിവസമായി എനിക്ക് ഇത് ശീലമാണ്.
കിളി: ചേട്ടൻ എന്നോട് ക്ഷമിക്കു.ഞാൻ ഭക്ഷണം എടുക്കാം.
കിളി ഭക്ഷണമെടുക്കാൻ അടുക്കളയിലേക്ക് പോയി, എടുത്തു കൊണ്ടുവന്നു. കിടക്കാനുള്ള സമയമായപ്പോൾ
കിളി: എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്, ഞാൻ അരികിൽ നീങ്ങി കിടന്നോട്ടെ?
ഞാൻ: പിന്നെന്തേ. രണ്ടു ദിവസവും എൻറെ കൂടെ തന്നെയല്ലേ കിടന്നത്, അതുകൊണ്ട് ഇനി പേടിക്കേണ്ട.
പുതക്കുന്ന ഡബിൾകോട്ട് ഷീറ്റ് തറയിൽ വിരിച്ച് തലയണയും വെച്ച് രണ്ടു സൈഡിൽ ആയി കിടന്നു. ഒരു ഉറക്കം കഴിഞ്ഞു ഞാൻ നോക്കുമ്പോൾ എൻറെ നെഞ്ചത്ത് ആണ് അവളുടെ കാൽ, അത് എടുത്തു മാറ്റാൻ ശ്രമിച്ചപ്പോൾ ഉറക്കത്തിൽ എൻറെ അടുത്തേക്ക് നീങ്ങി കിടന്നു കെട്ടിപ്പിടിച്ചു. ഞാൻ ഉണരുമ്പോൾ ഷീറ്റ് എടുത്ത് എന്നെ പുതപ്പിച്ചിട്ടുണ്ട്, ആളെ കണ്ടില്ല. ഞാൻ എഴുന്നേറ്റ് ഷീറ്റ് എടുത്തു മടക്കി വെച്ചു, നോക്കുമ്പോൾ ആൾ കുളിച്ച് സുന്ദരിയായി അടുക്കളയിലുണ്ട്. ഞാൻ വാഷ്ബേസനിൽ പോയി മുഖം കഴുകി വന്നപ്പോൾ, കട്ടനും ആയി എൻറെ അടുത്ത് വന്നു. കട്ടൻ എനിക്ക് തന്നിട്ട് അടുക്കളയിലേക്ക് വീണ്ടും പോയി, പുറകെ ഞാനും. അവൾ അടുക്കളയിൽ തകൃതിയായി ബ്രേക്ഫാസ്റ്റിൻ്റെ പണിയിലാണ്. ഞാൻ സൈഡിലെ സ്ലാബിൽ കയറിയിരുന്നു, നേർത്ത പുഞ്ചിരിയുമായി അവൾ പണി തുടരുകയാണ്. ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് സ്ലാബിൽ വച്ച്, അവിടെ നിന്നിറങ്ങി ഹാളിലേക്ക് പോയി. സെറ്റിയിൽ കുറച്ചുനേരം ചടഞ്ഞു കൂടിയിരുന്നു. അമ്മുമ്മ വന്നിരുന്നെങ്കിൽ, ഒന്ന് പുറത്തേക്കിറങ്ങി കൊയ്ത്തിൻ്റെ കാര്യമൊക്കെ അന്വേഷിക്കാമായിരുന്നു. അശോകൻ ചേട്ടനെ കാണാനില്ല. റൂമിൽ പോയി കുളിച്ച് ഡ്രസ്സ് മാറാം എന്ന് കരുതി, മുകളിലേക്ക് പോയി. കുളികഴിഞ്ഞ് താഴേക്ക് വരുമ്പോൾ ആൾ എന്നെയും പ്രതീക്ഷിച്ച് ആഹാരവും എടുത്തു വച്ച് ഇരിക്കുകയാണ്.
കിളി: വാ ചേട്ടാ ചായ കുടിക്കാം.
ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
കിളി: ഇന്ന് വല്യമ്മ വരുമൊ?
ഞാൻ: ഇന്ന് ഡിസ്ചാർജ്ജ് ആകുമായിരിക്കും എന്നാണ് പറഞ്ഞത്. എൻറെ ശല്യത്തിൽ നിന്നും ഒഴിവാകാൻ ആയിരിക്കും.
കിളി: പറയാത്ത കാര്യം പറയരുത് ചേട്ടാ. ഞാൻ അങ്ങനെ പറഞ്ഞൊ?
ഞാൻ: ഞാൻ വെറുതെ പറഞ്ഞതല്ലെ. എനിക്കറിയില്ലെ എന്നെ വലിയ ഇഷ്ടം ആണെന്ന്, കുറച്ചുദിവസം അനുഭവിച്ചത് അല്ലേ.
കിളി: എന്തിനാണ് ചേട്ടാ എന്നെ ഇങ്ങനെ പറയുന്നത്, അതിനൊക്കെ ഞാൻ ക്ഷമാപണം നടത്തിയതല്ലെ. പ്ലീസ് എന്നെ ഇനി വേദനിപ്പിക്കരുത്.
ഞാൻ: വേദനിക്കുന്നുണ്ടോ? ഞാൻ എത്രമാത്രം വേദനിച്ചു എന്ന് അറിയാമോ? പോട്ടെ ഇനി ഞാൻ ഒന്നും പറയുന്നില്ല.
അവൾ എന്നെ നോക്കി കുറുമ്പോടെ ചുണ്ടു കൂർപ്പിച്ചു, ഞാൻ അവളുടെ ചുണ്ടിനു കയറി പിടിച്ചു. പിടിതരാതെ അവൾ പെട്ടെന്ന് വായ തുറന്ന് വിരലിൽ കടിച്ചു, ഞാൻ കൈ പെട്ടെന്ന് പിൻവലിച്ചു. ഞാൻ അവളെ പിടിക്കാൻ തുനിഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് ഒഴിഞ്ഞ പാത്രങ്ങളുമെടുത്ത് എഴുന്നേറ്റ് ഓടി. ഞാൻ എഴുന്നേറ്റ് കൈ വാഷ് ചെയ്ത് അടുക്കളയിലേക്ക് ചെന്നു, അവൾ പാത്രങ്ങൾ കഴുകുകയായിരുന്നു. അവളുടെ അടുത്ത് ചേർന്ന് നിന്ന് കഴുത്തിന് പുറകിൽ ചുണ്ടുകൾ അമർത്തി, അവൾ തോളൊന്ന് കൂച്ചി.
കിളി: എനിക്ക് ഇക്കിളിയാകുന്നു, വേണ്ട ചേട്ടാ.
ഞാൻ അവളിൽ നിന്നും അകന്നു.
കിളി: ചേട്ടൻ പിണങ്ങിയോ?
ഞാൻ: ഇല്ല. എന്തേ?
കിളി: പെട്ടെന്ന് അകന്നു മാറിയതുകൊണ്ട് ചോദിച്ചതാ.
ഞാൻ: അടുക്കളയിൽ എൻറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?
കിളി: ഇല്ല ചേട്ടാ ഞാൻ ചെയ്തോളാം.
ദാസപ്പൊ..
കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
സെറ്റക്കണേ.
Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo
Next part eppozha
ഉടൻ പ്രതീക്ഷിക്കാം???
????????
???
കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചത
നിങ്ങൾ വന്ന് അതും തകർത്തു……..
???
???