കൂടെവിടെ – 3 [ദാസൻ] 147

കൂടെവിടെ? – 3

Author : ദാസൻ

[ Previous Part ]

 
ഞാൻ, എൻ്റെ Author Name മാറ്റുകയാണ്.കൃഷ്ണ എന്ന പേരിൽ വേറൊരു സുഹൃത്ത് ഈ സൈറ്റിൽ ഉള്ളതുകൊണ്ട്, അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകരുത് എന്ന കാരണത്താലാണ് ഇങ്ങിനെ ഒരു തീരുമാനം. ആ സുഹൃത്തും എന്നെ വായിക്കുന്നവരും തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് തുടരുന്നു. ഈ പാർട്ട് പേജ് കുറവായി തോന്നുന്നുണ്ട്, ചില സാങ്കേതിക കാരണങ്ങളാലാണ് ഇങ്ങിനെ സംഭവിച്ചത്. അടുത്ത പാർട്ട് പേജ് കൂട്ടുന്നതാണ്, തുടർന്നുംനും വായിക്കുക………???

 

ഞാൻ  മുറിക്ക് പുറത്തേക്കിറങ്ങി, ഫ്രൻ്റിലെ വാതിൽ തുറന്ന് നിലവിളക്ക് എടുത്ത് കത്തിച്ച സിറ്റൗട്ടിൽ വച്ചു. അതിനുശേഷം ഞാൻ സെറ്റിയിൽ ഇരുന്നു, വാതിൽ തുറന്നു കിടക്കുകയാണ് നിലവിളക്ക് എടുത്തു വെച്ചിട്ട് വേണം വാതിലടയ്ക്കാൻ. അങ്ങനെയിരിക്കുമ്പോൾ, മുറി തുറന്ന് മുഖവും കയറ്റിപ്പിടിച്ച് ഒരാൾ അടുക്കളയിലേക്ക് പോയി. അതെ സ്പീഡിൽ തിരിച്ചു വന്നിട്ട്
കിളി: ഇന്ന് ഉച്ചമുതൽ ഞാനും ആഹാരം കഴിച്ചിട്ടില്ല, ഞാൻ എന്തു ചെയ്തിട്ടാണ് എന്നോട് വഴക്ക് കാണിക്കുന്നത്. ഞാൻ എന്താണ് വിളിക്കേണ്ടത്, അങ്ങനെ വിളിച്ചാൽ വഴക്ക് തീരുമെങ്കിൽ ഞാൻ വിളിക്കാം.
ഞാൻ: എന്നെ ഒന്നും വിളിക്കണ്ട, ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല. എന്നെ ദേ അതേ കേട്ടോ എന്നൊന്നും വിളിക്കരുത് എന്നേ ഞാൻ പറഞ്ഞോള്ളു. ഞാൻ കഴിച്ചില്ല എന്ന് കരുതി, ഇവിടെ ആരും കഴിക്കാതിരിക്കണ്ട.
കിളി: എനിക്ക് ചേട്ടന് ഇഷ്ടമാണ്, പക്ഷേ ഇവിടെ ആരും അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് ഞാനത് പ്രകടിപ്പിക്കാത്തത്.
ഞാൻ: എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കും ഇത്രയും ദിവസം എനിക്ക് ആഹാരം തരാതിരുന്നത്. ബെസ്റ്റ് ഇഷ്ടം, ഇങ്ങനത്തെ ഇഷ്ടം ആരോടും കാണിക്കല്ലേ.
കിളി: അപ്പോഴൊക്കെ എനിക്ക് വെറുപ്പായിരുന്നു, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എനിക്ക് തന്ന കെയർ, അപ്പോൾ മുതലാണ് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതുവരെ എനിക്ക് തീർത്താൽ തീരാത്ത ദേഷ്യം ആയിരുന്നു.
ഞാൻ: ഞാൻ അങ്ങനെ ചെയ്തതുകൊണ്ട് എന്നെ ആരും സ്നേഹിക്കേണ്ട. അത് ആരും ചെയ്യുന്ന പ്രവർത്തിയാണ്, ഒറ്റയ്ക്കിരിക്കുമ്പോൾ സംരക്ഷിക്കുക എന്നുള്ളത്. അല്ലാതെ നിനക്ക് എന്നെ ഇഷ്ടമാണോ? അല്ലല്ലോ നീ നേരത്തെ തന്നെ പറഞ്ഞല്ലോ, നിനക്ക് വെറുപ്പായിരുന്നുവെന്ന്. അത് തന്നെ മതി തുടർന്നും, എനിക്ക് ആരുടെയും പ്രതിഫലം വേണ്ട. ഞാൻ സംരക്ഷിച്ചതുകൊണ്ടാണല്ലോ നീ എന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നത്, അങ്ങനെയൊരു സ്നേഹം എനിക്ക് ആവശ്യമില്ല.
ഞാൻ എഴുന്നേറ്റു പോയി നിലവിളക്ക് എടുത്ത് അകത്തു വച്ചു, ഫ്രൻ്റ വാതിലടച്ചു ലോക്ക് ചെയ്തു. ഞാൻ മുകളിലേക്ക് സ്റ്റെപ്പ് കയറിയപ്പോൾ, അവൾ എൻറെ കയ്യിൽ കയറി പിടിച്ചു. രണ്ടു കൈകൾ കൊണ്ടും എൻറെ കൈ കവർന്നു.
കിളി: എന്നെ മനസ്സിലാക്കു ചേട്ടാ……. ഞാൻ എന്തെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. ഞാൻ കാലുപിടിച്ചു മാപ്പ് പറയാം.

10 Comments

  1. ദാസപ്പൊ..
    കിളിക്കൂട് പോലെ ആക്കരുത് ഇതിന്റെ ഏൻഡ്… നീ സീതയോ ജാനകിയെയോ അല്ലെ പാർവതിയെയോ ആരെ വേണേലും കൊണ്ടുവന്നോ പക്ഷെ ഇവിടെ നീ കിളിയെ ആ ചെക്കന് കൊടുക്കണം. ഇരട്ട ക്ലൈമാക്സ്‌.. അവിടെ സീത. ഇവിടെ കിളി. അവന്റെ വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിക്കോ പക്ഷെ ultimatly കിളി നമ്മുടെ ചെക്കാനുള്ളതായിരിക്കണം. അല്ലാതെ..
    ഞങൾ ഒക്കെ കിളി ഫാൻസ് ആ.. ഓർത്തോ ??.
    വീണ്ടും ഓർമിപ്പിക്കുന്നു. രാധ വെഡ്സ് കിളി ???.
    സെറ്റക്കണേ.

  2. Mone dasa kilikoodu eduthu ingottu parichu nattu le mm endhayalum kollam pinne nammade pazhe request kk kadha engane aanu ariyam ithil nammal pandu paranja pole akumo

  3. Next part eppozha

    1. ഉടൻ പ്രതീക്ഷിക്കാം???

  4. വിശ്വനാഥ്

    ????????

  5. കിളിക്കൂട് അല്ലെ ദാസ ഇത്. Suspense പൊളിച്ചു എന്ന് തോന്നരുത് എങ്കിലും ചോദിക്കുന്നു കിളിയെ അവനു കൊടുക്കുമോ? ഒരിക്കല്‍ ആഗ്രഹിച്ച ഒത്തുചേരൽ ഇവിടെയെങ്കിലും നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട്‌ ചോദിച്ചത

    1. നിങ്ങൾ വന്ന് അതും തകർത്തു……..

Comments are closed.