കുഞ്ഞില [Dextercob] 100

കുഞ്ഞില

Author :Dextercob

 

മനോഹരമായ ഒരു സായാഹ്നമാണ്..

സൂര്യന്റെ ചുവന്ന പ്രകാശം ആ ആശുപത്രിയുടെ ചുവരുകളിലും തിരക്കിട്ടു പായുന്ന നാലുമണി യാത്രക്കാരിലും തട്ടി പതിയെ മങ്ങി കൊണ്ടേയിരുന്നു…

ചിലർ രോഗിയുടെ കൂട്ടിരിപ്പുകാർ ആണ് എങ്കിൽ മറ്റു ചിലർ അവരെ കാണാൻ വരുന്നവരും…

ഡ്യൂട്ടിയുടെ എല്ലാ മടുപ്പും മാറ്റിവെച്ചു ഞങ്ങളും തിരക്കിട്ട് പുറത്തേക്ക്… കൂട്ടുകാരുടെ ബഹളം…അല്ലെങ്കിലും ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒരു ആഘോഷമാണ്എല്ലാവരുടെ മനസ്സിൽ…!

ആശുപത്രി വളപ്പിലെ അത്യാഹിത വിഭാഗത്തിന് മുൻപിൽ ഞങ്ങൾ തടിച്ചുകൂടിയിരുന്നു.… ചിലർ പുറത്തേക്ക്… ചിലർ ഹോസ്റ്റലിലേക്ക്…ചിലർ കാന്റീനിലേക്ക്…!

പെട്ടെന്ന് രണ്ടു മൂന്ന് ബൈക്കുകൾ തിരക്കിട്ടു വന്നു നിന്നു. എല്ലാവരും ചാടി ഇറങ്ങുന്നു.

“സീരിയസ് പേഷ്യൻസ് ആണ്…!” ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ആരോ പറയുന്നത് കേട്ടു.…

ഞങ്ങൾ അക്ഷമരായി മാറിമാറി ആ വാഹനത്തിലേക്ക് നോക്കിനിന്നു.

ബൈക്കിനു പുറകിൽ ഇരുന്ന ആൾ ഒരു കുട്ടിയെ താങ്ങിയെടുത്ത് അതിവേഗത്തിൽ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി.

ശരീരം നന്നേ ക്ഷീണിച്ചിരുന്നു…

ഒരു ബലവും തോന്നിയില്ല…..!

മരത്തിന്റെ ചില്ലയിലെ ഇലകൾ കാറ്റിൽ ആടി,ഒടുവിൽ ഞെട്ടറ്റു പതിയെ നിലം പൊത്തുന്നതുപോലെ ആ ശരീരം ആടി കൊണ്ടേയിരുന്നു….

പടികൾ വളരെ ധൃതിയിൽ ചാടികയറി അയാൾ ആ കുഞ്ഞിനെ എടുത്ത്കടന്നു പോയി…

ഞങ്ങൾക്ക് എല്ലാം ‘എന്തൊക്കെയോ’ മനസിലായി തുടങ്ങിയിരുന്നു…

ആളുകൾ പെട്ടന്നു തടിച്ചു കൂടി…

19 Comments

  1. Vayikkan vaiki poyi… Kuranja varikalil orupadu novu thannu…..

    Good work

    1. ❤❤❤❤❤

  2. ഇഴഞ്ഞ് നടക്കാൻ തുടങ്ങിയ കുഞ്ഞുങ്ങള്‍ ഉള്ള വീട്ടിലേ മാതാപിതാക്കള്‍ക്ക് മനസില്‍ എപ്പോഴും ഒരു ഭയം നിലനില്‍ക്കും….

    കുളിമുറി അടച്ചിട്ടുണ്ടൊ, കുഞ്ഞിനു കൈ എത്തുന്ന തരത്തിൽ ബ്ലേഡ് കത്തി സൂചി പോലത്തെ എന്തെങ്കിലും കുഞ്ഞിന്റെ കയ്യില്‍ കിട്ടുന്ന പാകത്തിന് അബദ്ധത്തിൽ എവിടെയെങ്കിലും വെച്ചിട്ടുണ്ടൊ, പിന്നെ ദോഷം ചെയ്യുന്ന എന്തെങ്കിലും എടുത്ത് വിഴുങ്ങാൻ പാകത്തിന് അതിന്റെ കൈയിൽ എന്തെങ്കിലും അകപ്പെടുമൊ…. അങ്ങനെ ഓരോ ചിന്ത ആ മാതാപിതാക്കളെ അലട്ടി കൊണ്ടിരിക്കും.

    കഥയിലെ ആ കുഞ്ഞിനെ ഓര്‍ത്തു വിഷമം തോന്നി.

  3. Manoharamayi avishkarichirikkunnu

  4. Nannayittund…

  5. നിധീഷ്

    ?????

  6. ❦︎❀ചെമ്പരത്തി ❀❦︎

    തെണ്ടി….. കരയിപ്പിച്ചു….??????????????????(അങ്ങനെ വിളിച്ചതിൽ ക്ഷമിക്കണം…. സ്നേഹത്തോടെ തന്നെ ആണ് വിളിച്ചത്….)
    നന്നായിട്ടുണ്ട്.. ചുരുങ്ങിയ വാക്കുകളിൽ നെഞ്ചിലൊരു നീറ്റൽ സമ്മാനിച്ചു….????….
    സ്നേഹത്തോടെ ????????

    1. തങ്ങൾക്ക് കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഞാൻ വളരെ ഹാപ്പി ആണ് ❤

  7. കൈലാസനാഥൻ

    കുഞ്ഞുങ്ങളുടെ വിയോഗം മാതാപിതാക്കൾക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല. അശ്രദ്ധ മൂലം കുട്ടികൾ ജലാശയങ്ങളിലും പാത്രത്തിൽ പിടിച്ചു വെച്ചിരിക്കുന്ന വെള്ളത്തിൽ വരെ വീണ് മരണപ്പെടാറുണ്ട്. കഥയുടെ പേര് കുഞ്ഞില എന്നതിന് പകരം ” കുരുന്നില ” എന്നായിരുന്നു ഒന്നുകൂടി ഒരു എടുപ്പ് എന്ന് എനിക്കൊരു തോന്നൽ.

    1. കുരുന്നില നല്ല നെയിം ബട്ട്‌ എനിക്ക് അത് tonniyella? ❤ lub you bro

  8. അച്ഛനും അമ്മയും ജീവിച്ചിരിക്കെയുള്ള മക്കളുടെ വിയോഗം ആർക്കും സഹിക്കാൻ കഴിയില്ല… കുഞ്ഞു കുട്ടികൾ കൂടി ആകുമ്പോ ഒന്നും പറയാൻ വയ്യ.. നല്ലെഴുത്ത്… ❤

    1. Tanx ❤

  9. ????

    1 നിമിഷത്തെ അശ്രദ്ധ തരുന്നത് ഒരു ayushkalathek ഉള്ള നോവ് ആവും

Comments are closed.