കുഞ്ഞില [Dextercob] 100

ആരൊക്കെയോ പറയുന്നു

“വെള്ളത്തിൽ വീണതാണ്….ഇനി രെക്ഷപെടുവോ ആവോ?”

ഒരു അഞ്ചുമിനുട്ട് കഴിഞ്ഞിട്ടുണ്ടാകും.

ഞങ്ങൾ പോയിട്ടുണ്ടായിരുന്നില്ല..

ഒരു ഓട്ടോ വന്നു നിന്നു, അതിൽ നിന്നും ഒരു സ്ത്രീ പുറത്തേക്ക് വന്നു, ഇരുപത്തിയെട്ടു വയസു തോന്നിക്കും…

അവർ ഓടി ആശുപത്രിയിൽ കയറാൻ ശ്രമിച്ചെങ്കിലും അവരെ ഒരാൾ വന്നു തടഞ്ഞ് നിർത്തി….

അയാളുടെ പിടിയിൽ നിന്നും അവൾ കുതറിയോടാൻ ശ്രമിച്ചു , അയാൾ അവളെ പിടിച്ചു മാറ്റി കൊണ്ടേയിരുന്നു…

അകത്തെ കാഴ്ച്ച അവളെ വേദനിപ്പിക്കും എന്ന് അയാൾക്ക് നന്നായി അറിയുന്നതു പോലെ…

സൂക്ഷിച്ചു നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“എന്റെ കുഞ്ഞു….ഇക്കാ…..”

അവളുടെ ആരോഗ്യത്തിന്റെ പകുതിയും പ്രയോഗിച്ചു നോക്കി, പക്ഷെ അയാൾ അവളെ കടത്തി വിട്ടില്ല…

അവൾ കരഞ്ഞു കൊണ്ടേയിരുന്നു…. അവളുടെ വേദനയാർന്ന ഓരോ വിളിയും,ആ ആശുപത്രി വളപ്പു മുഴുവൻ മുഴങ്ങി കേട്ടിരുന്നു,

പക്ഷെ അവളുടെ മകൻ മാത്രം കേട്ടില്ല…!

കെട്ടിരുന്നുവെങ്കിൽ അവൻ ഓടി വരുമായിരുന്നു, അച്ഛന്റെയും അമ്മയുടെയും കണ്ണീരോപ്പാൻ…!

എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചിരുന്നു..

ആമരത്തിലെ ‘കുഞ്ഞില’ വന്നു നിലം പൊത്തിയിരുന്നു….!

 

19 Comments

  1. Vayikkan vaiki poyi… Kuranja varikalil orupadu novu thannu…..

    Good work

    1. ❤❤❤❤❤

  2. ഇഴഞ്ഞ് നടക്കാൻ തുടങ്ങിയ കുഞ്ഞുങ്ങള്‍ ഉള്ള വീട്ടിലേ മാതാപിതാക്കള്‍ക്ക് മനസില്‍ എപ്പോഴും ഒരു ഭയം നിലനില്‍ക്കും….

    കുളിമുറി അടച്ചിട്ടുണ്ടൊ, കുഞ്ഞിനു കൈ എത്തുന്ന തരത്തിൽ ബ്ലേഡ് കത്തി സൂചി പോലത്തെ എന്തെങ്കിലും കുഞ്ഞിന്റെ കയ്യില്‍ കിട്ടുന്ന പാകത്തിന് അബദ്ധത്തിൽ എവിടെയെങ്കിലും വെച്ചിട്ടുണ്ടൊ, പിന്നെ ദോഷം ചെയ്യുന്ന എന്തെങ്കിലും എടുത്ത് വിഴുങ്ങാൻ പാകത്തിന് അതിന്റെ കൈയിൽ എന്തെങ്കിലും അകപ്പെടുമൊ…. അങ്ങനെ ഓരോ ചിന്ത ആ മാതാപിതാക്കളെ അലട്ടി കൊണ്ടിരിക്കും.

    കഥയിലെ ആ കുഞ്ഞിനെ ഓര്‍ത്തു വിഷമം തോന്നി.

  3. Manoharamayi avishkarichirikkunnu

  4. Nannayittund…

  5. നിധീഷ്

    ?????

  6. ❦︎❀ചെമ്പരത്തി ❀❦︎

    തെണ്ടി….. കരയിപ്പിച്ചു….??????????????????(അങ്ങനെ വിളിച്ചതിൽ ക്ഷമിക്കണം…. സ്നേഹത്തോടെ തന്നെ ആണ് വിളിച്ചത്….)
    നന്നായിട്ടുണ്ട്.. ചുരുങ്ങിയ വാക്കുകളിൽ നെഞ്ചിലൊരു നീറ്റൽ സമ്മാനിച്ചു….????….
    സ്നേഹത്തോടെ ????????

    1. തങ്ങൾക്ക് കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഞാൻ വളരെ ഹാപ്പി ആണ് ❤

  7. കൈലാസനാഥൻ

    കുഞ്ഞുങ്ങളുടെ വിയോഗം മാതാപിതാക്കൾക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല. അശ്രദ്ധ മൂലം കുട്ടികൾ ജലാശയങ്ങളിലും പാത്രത്തിൽ പിടിച്ചു വെച്ചിരിക്കുന്ന വെള്ളത്തിൽ വരെ വീണ് മരണപ്പെടാറുണ്ട്. കഥയുടെ പേര് കുഞ്ഞില എന്നതിന് പകരം ” കുരുന്നില ” എന്നായിരുന്നു ഒന്നുകൂടി ഒരു എടുപ്പ് എന്ന് എനിക്കൊരു തോന്നൽ.

    1. കുരുന്നില നല്ല നെയിം ബട്ട്‌ എനിക്ക് അത് tonniyella? ❤ lub you bro

  8. അച്ഛനും അമ്മയും ജീവിച്ചിരിക്കെയുള്ള മക്കളുടെ വിയോഗം ആർക്കും സഹിക്കാൻ കഴിയില്ല… കുഞ്ഞു കുട്ടികൾ കൂടി ആകുമ്പോ ഒന്നും പറയാൻ വയ്യ.. നല്ലെഴുത്ത്… ❤

    1. Tanx ❤

  9. ????

    1 നിമിഷത്തെ അശ്രദ്ധ തരുന്നത് ഒരു ayushkalathek ഉള്ള നോവ് ആവും

Comments are closed.