കാവൽ മാലാഖ [Vichuvinte Penn] 137

“മിണ്ടിപ്പോകരുത് നീ… സ്വന്തം കുഞ്ഞിന്റെ ശരീരം വിറ്റുണ്ടാകുന്ന കാശുകൊണ്ട് സുഖിക്കുന്ന നീയൊക്കെ ഒരു തന്തയാണോടാ പുല്ലേ…” അവൻ അതി വേഗത്തിൽ വിജീഷിന്റെ കഴുത്തു പിടിച്ചു തിരിച്ചു. അതേ വേഗതയിൽ ശ്രീദേവ് അവന്റെ അടി വയറിലേക്ക് മുട്ടു മടക്കിയൊന്നു തൊഴിച്ചു. അപ്രതീക്ഷിതമായി ഏറ്റ ആഘാതത്തിൽ വിജീഷ് ഏഴു ലോകവും ഒരു പോലെ കണ്ടു.

 

“അനന്തൻ സാറെ ആ കുഞ്ഞിനെപ്പോലെയൊരു മാലാഖ കുഞ്ഞ് സാറിന്റെ വീട്ടിലുമില്ലേ… ഈ പന്ന മോനേ എന്താ ചെയ്യേണ്ടേ…?” ശ്രീദേവിന്റെ ശബ്ദം ക്രൂരമായ മൃഗത്തെ പോലെ തീഷ്ണമായി.

 

“സാറെ ഇവനെ ഒറ്റയടിക്ക് തീർക്കരുത്… ഈ ജന്മം മുഴുവൻ ചെയ്തു പോയ തെറ്റിനെ ഓർത്തു നീറി നീറി ഒടുങ്ങണമിവൻ… എനിക്കും ഉണ്ട്‌ രണ്ടു പെൺ കുഞ്ഞുങ്ങൾ… അവരെ സംരക്ഷിക്കേണ്ടത് ജനിപ്പിച്ച തന്തയുടെ കടമയാണ് സാറെ… ഇവൻ ചെയ്ത തെറ്റോർത്തു കുറബോധം കൊണ്ട് ഉരുകണമിവൻ. പരസഹായം കൂടാതെ ഒന്നെഴുന്നേറ്റു നടക്കാനോ നാവു ചലിപ്പിച്ചൊന്നുരിയാടാനോ ആകാതെ ഇവന്റെ ജന്മം നീറി തീരണം സാറെ… ഇവനെ പോലെ ഒരു അപ്പൻ ഇനി ഉണ്ടാവാൻ പാടില്ല സാറെ…” ഉള്ളു കരഞ്ഞു കൊണ്ട് അനന്തൻ പറഞ്ഞപ്പോൾ അവന്റെ ശബ്ദമിടറിയിരുന്നു.

 

ശ്രീദേവ് ശക്തിയോടെ വിജീഷിന്റെ നടുവിലായത്തിലൊന്നു തൊഴിച്ചു. ബാലൻസ് തെറ്റി അവൻ താഴേക്കു വീണു. അവന്റെ കരച്ചിൽ അവിടമാകെ നിഴലടിച്ചു.

ശ്രീദേവ് വിജേഷിനെ നല്ല പോലെ ഒന്ന് കയറി മേഞ്ഞു. എല്ലു നുറുങ്ങുന്ന ഒച്ച അവിടമാകെ മുഴങ്ങി. വീണ്ടും വീണ്ടും അവന്റെ നടുവിലേക്ക് ആയത്തിൽ ശ്രീദേവിന്റെ ഷൂസ് പ്രഹരമേൽപ്പിച്ചു. അവനിനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നായപ്പോഴേക്കും ശ്രീ ദേവ് അവിടെ നിന്നും പുറത്തേക്കിറങ്ങി. അവനിനി നേരെ എഴുന്നേറ്റു നടക്കില്ലെന്ന് അവനു ബോധ്യമായിരുന്നു.

 

ത്ഫൂ… മുഖത്തു നോക്കി ഒന്ന് കാർക്കിച്ചു തുപ്പികൊണ്ട് അനന്തനും പുറത്തേക്കിറങ്ങി.

 

ശ്രീദേവിന്റെ മനസ്സിലൂടെ കുറച്ചു മുന്നിലുള്ള കാര്യങ്ങൾ കടന്നു വന്നു.

 

“പത്രോസ്…  അവൻ വന്നു കീഴടങ്ങിയപ്പോൾ തന്നോടവശ്യപ്പെട്ടത് ഈ കുഞ്ഞിനെ രക്ഷിക്കണമെന്നു മാത്രമായിരുന്നു. ആറു മാസം തല കുത്തി നിന്ന് ശ്രമിച്ചിട്ടും പിടിക്കാൻ പറ്റാത്തവൻ… സമൂഹത്തിനു മുന്നിൽ കുപ്രസിദ്ധനായ മോഷ്ടാവ്… അവന്റെയുള്ളിൽ നന്മ ഇല്ലായിരുന്നെങ്കിൽ ഈ പിഞ്ചു കുഞ്ഞ് ഇനിയും എത്ര നാളിങ്ങനെ അനുഭവിക്കുമായിരുന്നു ന്റെ മഹാദേവാ…” ശ്രീദേവിന്റെ ചിന്തകൾ കാടു കയറി. അവൻ കാറിലേക്ക് കയറി അന്ന മോളെയൊന്നു കൂടി നോക്കി. നടന്നതൊന്നും വിശ്വസിക്കാൻ കൂടി കഴിയാതെ അവൾ കുഞ്ഞിക്കണ്ണു മിഴിച്ചു ശ്രീദേവിനെ നോക്കിയിരിപ്പുണ്ട്. അവൻ അവളെ നോക്കിയൊന്നു കണ്ണു ചിമ്മി കാണിച്ചു. വീട്ടിലേക്കു അവളെയും കൂട്ടി കയറി ചെല്ലുമ്പോൾ അമ്മയുടെ ഭാവം സംശയമായിരുന്നു.

Updated: April 25, 2023 — 8:48 pm

8 Comments

  1. Very good ?. Come again with good story…

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  3. ഹരിലാൽ

    പെണ്ണിന്റെ സ്പെല്ലിങ് ഒന്ന് ശരിയാക്കിക്കൂടെ.

  4. Kolaam nannayittund

  5. അറക്കളം പീലിച്ചായൻ

    ????

  6. ? നിതീഷേട്ടൻ ?

    കരച്ചിൽ വന്ന്, ദൈവങ്ങൾ ഇങ്ങനെയാണ് വരുക

    അപ്പോഴും കള്ളൻ പത്രോസ് എല്ലാവരുടെയും മനസ്സിൽ കള്ളനായി തന്നെ തുടർന്നു. അവന്റെ മനസ്സിൽ മാത്രം ഒരു വിശുദ്ധനായും.????

  7. ?ᴍɪᴋʜᴀ_ᴇʟ?

    Nannayittund♥️

Comments are closed.