“അകത്തുണ്ട്… സാറ് വാ…” വിജേഷ് കാർ ലോക്ക് ചെയ്തു കൊണ്ട് മുന്നിലേക്ക് നടന്നു. തന്റെ കൈയിലിരുന്ന താക്കോൽ കൂട്ടു കൊണ്ട് വീടിന്റെ വാതിൽ തുറന്നു.
“ഇതെന്തിനാടോ ഇങ്ങനെ പൂട്ടിയേക്കുന്നെ…?” ശ്രീദേവ് വിജേഷിനെ നോക്കി.
“കൊച്ചിറങ്ങി എവിടേലും പോയാൽ കച്ചോടം പൂട്ടും സാറെ…” വിജീഷ് എന്തെന്നില്ലാത്ത ആത്മവിശ്വാസത്തോടെ പറഞ്ഞു. അകത്തേക്കു കയറി ലൈറ്റിന്റെ സ്വിച്ച് ഒക്കെ ഇട്ട് അവൻ ഒരു റൂം ചൂണ്ടി കാണിച്ച് ഒരു താക്കോൽ ശ്രീദേവിന്റെ കൈയിലേക്ക് കൊടുത്തു. ശ്രീദേവ് മറ്റൊന്നും വകവയ്ക്കാതെ ആ റൂമിന്നടുത്തേക്ക് നടന്നു. അവൻ ആ താക്കോലുപയോഗിച്ച് മെല്ലെ ആ വാതിൽ തുറന്നു. ഭയന്നു വിറച്ച് ഒരു മൂലയിൽ ഇരുന്ന് കരയുന്ന അന്ന മോളെ കണ്ട് ശ്രീദേവിന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. അവൻ അകത്തു കയറി വാതിൽ കുറ്റിയിട്ടു. അവൻ ഓരോ കാൽ ചുവടു മുന്നോട്ടു വയ്ക്കുമ്പോഴും ആ കുഞ്ഞു പിന്നിലേക്കിഴഞ്ഞു നീങ്ങി. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ മുഴക്കുന്നത് അവൻ വ്യക്തമായി കേട്ടു. അവൻ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് പതിയെ അവൾക്കൊപ്പം താഴേക്കിരുന്നു.
“മോളെ… ഏട്ടൻ മോളെ ഉപദ്രവിക്കാൻ വന്നതല്ല… മോൾക്കിവിടെ നിന്നും രക്ഷപ്പെടണ്ടേ…” അവന്റെ ശബ്ദം അത്രമേൽ ആർദ്രമായിരുന്നു. അവൾ പതിയെ കുഞ്ഞിത്തലയുയർത്തി അവനെ നോക്കി. കരഞ്ഞു കരഞ്ഞു കണ്ണുനീരും പടിയിറങ്ങിപ്പോയ അവളുടെ കണ്ണുകളിൽ ചെറുതായൊരു പ്രതീക്ഷ തിളങ്ങുന്നത് അവൻ ശ്രദ്ധിച്ചു. അവൻ അവളുടെ മുടിയിഴയിൽ മെല്ലെയൊന്നു തലോടി.
“ഞാൻ… ഞാൻ വിശ്വസിച്ചോട്ടെ…” അവളുടെ ശബ്ദം വിറയാർന്നിരുന്നു.
“വിശ്വസിക്കാം… ഞാൻ ഇവിടുത്തെ അസിസ്റ്റന്റ് കമ്മിഷണർ ആണ് മോളെ… ഇനി മോളെ ആരും ഒന്നും ചെയ്യില്ല… അത് ഈ ഏട്ടൻ മോൾക്ക് തരുന്ന വക്കാണ്.” അവൻ അവളുടെ കുഞ്ഞിക്കവിളിൽ മെല്ലെയൊന്നു തലോടി.
പെട്ടെന്നാണ് കാളിങ് ബെൽ മുഴങ്ങിയത്. വിജീഷ് സംശയഭാവത്തിൽ പതിയെ പോയി വാതിൽ തുറന്നു. കാക്കി ധാരികളായി മുന്നിൽ അണിനിരന്നവരെ കണ്ട് വിജീഷൊന്നു ഭയന്നു. അപ്പോഴേക്കും ശ്രീദേവ് മുറിയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അവന്റെ പിന്നിൽ ഒതുങ്ങിക്കൂടി അന്ന മോളും പുറത്തേക്കു വന്നു.
“ദാസേട്ടാ… അന്ന മോളെ കൊണ്ട് വണ്ടിയിലേക്കിരുത്ത്… ഒറ്റയ്ക്കാക്കണ്ട ദാസേട്ടൻ കൂടെ ഉണ്ടാവണം.” പോലീസുകാരിൽ ഒരുവനെ നോക്കി ശ്രീദേവ് പറഞ്ഞു.
“അപ്പൊ സാർ പണിയുവായിരുന്നൂല്ലേ…” വിജീഷ് അരയിൽ നിന്ന് പതിയെ ഒരു കത്തി കൈയിലേക്കെടുത്തു.
“എവിടേക്കു പോവാ… പോടീ അകത്തേക്ക്…” വിജീഷ് അന്ന മോളെ നോക്കി ആക്രോഷിച്ചു. ഒരു ഞെട്ടലോടെ അവൾ ശ്രീദേവിന്റെ പിന്നിലേക്ക് ഒരിക്കൽ കൂടി പതുങ്ങി.
“മോള് പേടിക്കണ്ടാട്ടൊ… അച്ഛൻ തമാശ പറയുന്നതാ… മോള് അങ്കിളിന്റെ കൂടെ പൊയ്ക്കോ…” അവൻ അവളുടെ കുഞ്ഞിക്കവിളിൽ മെല്ലെ തലോടി. അപ്പോഴേക്കും SI ഹരിദാസ് മുന്നിലേക്ക് നീങ്ങി ആ കുഞ്ഞിനേയും പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.
“നീയൊന്നുമിന്നിവിടെ നിന്ന് ജീവനോടെ പുറത്തേക്കു പോകില്ല…” ഉറച്ച ശബ്ദത്തോടെ വിജീഷ് ശ്രീദേവിന്റെ അടുത്തേക്ക് കത്തിയുമായി പാഞ്ഞു. ശ്രീദേവൊന്നു വട്ടം ചുഴറി വിജേഷിന്റെ കൈയിൽ നിന്നും കത്തി കൈയ്ക്കലാക്കി. വിജേഷിന്റെ കഴുത്തിലേക്കടുപ്പിച്ചു. ഒരു നിമിഷത്തെ ശ്രീദേവിന്റെ പെട്ടെന്നുണ്ടായ നീക്കത്തിൽ വിജീഷൊന്നു പതറി.
Very good ?. Come again with good story…
♥️♥️♥️♥️♥️♥️♥️♥️
പെണ്ണിന്റെ സ്പെല്ലിങ് ഒന്ന് ശരിയാക്കിക്കൂടെ.
Kolaam nannayittund
????
?
കരച്ചിൽ വന്ന്, ദൈവങ്ങൾ ഇങ്ങനെയാണ് വരുക
അപ്പോഴും കള്ളൻ പത്രോസ് എല്ലാവരുടെയും മനസ്സിൽ കള്ളനായി തന്നെ തുടർന്നു. അവന്റെ മനസ്സിൽ മാത്രം ഒരു വിശുദ്ധനായും.????
Nannayittund♥️