അരുൺ വേഗം അവളെയും വിളിച്ചു തിടുക്കത്തിൽ എറണാകുളത്തേക്ക് പോയി. കൃത്യം 6 മണി ആകാൻ 10 മിനുട്ട് ഉള്ളപ്പോൾ അവർ ഹോട്ടലിൽ എത്തി.
അവിടെ അവരെ കാത്തു റൂമിൽ ഒരു surprise ഇരിപ്പുണ്ടായിരുന്നു. കവിതയുടെ അച്ഛൻ.
റൂമിൽ കേറിയപ്പോൾ ആദ്യം കവിതയ്ക്ക് കിട്ടി നല്ല ഒരു അടി. പിന്നാലെ അരുണിനും.
അവസാനം വന്നതിന്റെ ഉദ്ദേശം കവിതയെ കൊണ്ട് പറയിപ്പിച്ചു. അങ്ങനെ രണ്ടു പേരെയും കൊണ്ട് പ്രഭാകരൻ യാത്ര തിരിച്ചു. അരുൺ കൊണ്ട് വന്ന കാർ തന്നെ ആണ് ഓടിച്ചത്. കാരണം ആ കാറും തിരിച്ചു നാട്ടിൽ എത്തേണ്ടെ. നാട്ടിൽ എത്തിയ ഉടൻ ഇനി ഇവിടെ കണ്ട് പോകരുതെന്നും പറഞ്ഞു പ്രഭാകരൻ അരുണിനെ പറഞ്ഞയച്ചു.
മകളെ വളരെയധികം സ്നേഹിച്ച പ്രഭാകരന് കവിതയെ അടിച്ചതിൽ നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷേ കവിത അതോടെ തിരിഞ്ഞു.
പ്രഭാകരനോട് മിണ്ടാതെ നടന്നു. ഒന്നും കഴിക്കാതെ ദിവസങ്ങൾ അവള് ആ വീട്ടിൽ കഴിച്ചു കൂട്ടി. പ്രഭാകരന്റെ സോറിയിൽ ഒന്നും കവിത നിന്നില്ല. കവിത ചെയ്തത് തെറ്റാണെങ്കിൽ പോലും കവിതയ്ക്ക് ഇൗ പ്രശ്നം പരിഹരിക്കുന്ന കൂട്ടത്തിൽ അരുൺ ആയിട്ടുള്ള കല്യാണം ഉറപ്പിക്കണമായിരുന്നു.
ദിവസങ്ങൾ ഭക്ഷണം കഴിക്കാതെ നടന്ന കവിത അവശയായി ബോധംകെട്ടു വീണു.. അവളെ കൊണ്ട് പ്രഭാകരൻ ആശുപത്രിയിലേക്കു ഓടി. ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് വീണതെന്ന് ഡോക്ടർ പറഞ്ഞു.
കവിത വീണതറിഞ്ഞ അരുൺ ഓടി ആശുപത്രിയിൽ എത്തി. അവനെ കണ്ട പ്രഭാകരൻ അലറി.
“നിന്നോട് അല്ലെടാ ഇനി ഇവിടെ കണ്ട് പോകരുതെന്ന് പറഞ്ഞത്.”
“എനിക്കെന്റെ പെണ്ണിനെ കാണണം.”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇൗ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല എന്ന കാര്യം അരുൺ ഓർത്തത്.
അതുകേട്ടതും അരുണിനെ തല്ലാൻ ഓങ്ങുമ്പോഴാണ് ഡോക്ടർ വിളിച്ചത്. പ്രഭാകരൻ നേരെ ഡോക്ടറിന്റെ അടുത്തേക്ക് ഓടി.
Nicayeend✌️✌️✌️✌️
സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?
❤️
മിഥുൻ..
മച്ചാനെ ഒരേ പൊളി….
????????????
????????????
ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…
തുടർന്നും എഴുതണം സഹോ…
♥️♥️♥️♥️♥️♥️♥️
ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും
Mr offroader sambavam kalakki❣️❣️??
❤️
❤️
കഥ സൂപ്പർ,
ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…
Thank you. Iniyum kadhakal undaakum. Njan oru profile chodichittund.
❤❤
❤️
❤️
❤️