കവിതായനം [മിഥുൻ] 99

“വരുന്നോ വീട്ടിൽ വിടാം”

“വേണ്ട ചേട്ടാ അച്ഛൻ വഴക്ക് പറയും.”

“എങ്കിൽ കുറച്ച് മാറ്റി നിർത്താം. ആരും കാണില്ല” എന്ന് പറഞ്ഞു അരുൺ ഹെൽമെറ്റ് നീട്ടി.

(NB:ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പുറകിലെ യാത്രക്കാരനും ഹെൽമെറ്റ് നിർബന്ധം.)

കവിത ചുറ്റിനും നോക്കി ഹെൽമെറ്റ് വാങ്ങി ബൈക്കിന്റെ പുറകിൽ കേറി ഇരുന്നു. ആദ്യമായിട്ടാണ് കവിത ബൈക്കിന്റെ പുറകിൽ കേറുന്നത്.

ആദ്യമായ് കൊണ്ടും സ്പോർട്സ് മോഡൽ ബൈക്ക് ആയതു കൊണ്ടും രണ്ട് സൈഡിലേക്ക് കാലും വച്ചാണ് കവിത ഇരുന്നത്.
കവിതയ്ക്ക് ആ യാത്ര വളരെയധികം ഇഷ്ടമായി.അരുൺ അവളെ വീട്ടിൽ വിട്ടു.

ഒരാഴ്ചയ്ക്ക് ശേഷം കവിത പിന്നെയും വിളിച്ചു. ഇത്തവണ വിളിച്ചത് ഷോപ്പിങ്ങിന് പോകാൻ ആയിരുന്നു.

അവിടുള്ള നല്ല ഒരു തുണിക്കടയിൽ തന്നെ കേറി. അവിടെ ചെന്നപ്പോൾ കവിത അരുണിനെ വണ്ടിയിൽ ഇരിക്കാൻ സമ്മതിച്ചില്ല. അവനെയും കൊണ്ടാണ് അകത്തു കയറിയത്.

ഓരോ ഡ്രസ്സ് നോക്കുമ്പോഴും അരുണിനോട് അഭിപ്രായം ചോദിച്ചു കൊണ്ടിരുന്നു. ഇത് കണ്ട സെയിൽസ് ഗേൾ അരുൺ ആരാണെന്ന് കവിതയോട് ചോദിച്ചു.

“ഇതെന്റെ ബോയ്ഫ്രൻഡ് ആണ്”. കവിത അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് പറഞ്ഞു. കവിതയെ നേരിട്ട് അറിയാത്തത് കൊണ്ടും മറ്റുമാണ് കവിത അങ്ങനൊരു മറുപടി പറഞ്ഞത്.

പക്ഷേ ഡ്രൈവർ ആണെന്ന് പറയുന്നതിന് പകരം ബോയ്ഫ്രണ്ട് ആണെന്ന് പറഞ്ഞത് കേട്ടു അരുൺ ഞെട്ടി നിൽക്കുകയായിരുന്നു.

ഷോപ്പിംഗ് കഴിഞ്ഞു കവിതയും അവനും പുറത്തിറങ്ങി.

അവർ വണ്ടിക്കുള്ളിൾ കെറിയപ്പോൾ കവിത അരുണിനെ വിളിച്ചു.

“ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ??”

“എന്താ കവിതാ?”

14 Comments

  1. Nicayeend✌️✌️✌️✌️

  2. സംഭവം ജോറായിട്ടുണ്ട്.. ട്വിസ്റ്റ് കലക്കി.. ആശംസകൾ ഡിയർ?

    1. ❤️

  3. മിഥുൻ..

    മച്ചാനെ ഒരേ പൊളി….
    ????????????
    ????????????

    ഒരിക്കലും ലാസ്റ്റ് അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…

    തുടർന്നും എഴുതണം സഹോ…

    ♥️♥️♥️♥️♥️♥️♥️

    1. ഒരു കഥ എഴുതുന്നുണ്ട്… ഉടൻ തന്നെ ഇവിടെ വരും

  4. Mr offroader sambavam kalakki❣️❣️??

    1. ❤️

  5. കഥ സൂപ്പർ,
    ക്ളൈമാക്സ് പൊളിച്ചു, ലളിതമായ ശൈലിയിൽ എഴുതി,വായിക്കാൻ രസമുള്ള എഴുത്ത്…

    1. Thank you. Iniyum kadhakal undaakum. Njan oru profile chodichittund.

  6. ❤❤

  7. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

Comments are closed.