പക്ഷെ നിനക്ക് തരാൻ നിർമലമായൊരു മനസ്സോ ശരീരമോ എന്നിലില്ല……. പിച്ചവയ്ക്കുന്ന കാലുകളും, ആരൊക്കയോ കടിച്ച് തുപ്പിയ മാംസവും അല്ലാതെ ……. നീയൊരിക്കലും മറ്റൊരാളുടെ എച്ചിലിന് അവകാശി ആകരുത്…..
നീയറിഞ്ഞാൽ എനിക്കിതിന് കഴിയില്ല…. അതിനാൽ ആണ് നീയില്ലാത്ത ഈ സമയത്തു, നീയില്ലാത്ത ഒരു ലോകത്തേക്ക് ഞാൻ പോകുന്നത്……
ഇനിയെപ്പോഴെങ്കിലും ജീവിക്കാനുള്ള അവകാശം എനിക്ക് തിരികെ കിട്ടിയാൽ,അന്ന് അത് നിന്നോടൊപ്പം അല്ലാതെ ആവരുതേ എന്ന് ഞാൻ എന്റെ അവസാന ശ്വാസത്തിലും പ്രാർത്ഥിക്കും………”
എന്ന്…..
‘ ഒരിക്കൽ നിന്റെ ആരൊക്കയോ ആയിരുന്നവൾ ‘
വായിച്ചു തീർന്ന അയാളുടെ കൈയ്യിൽ നിന്നും ആ കടലാസ് കഷ്ണം ഊർന്നു പോയി… അത് നിലത്തെ സ്പർശിക്കുന്നതിനു മുൻപേ അയാളും നിലം തൊട്ടിരുന്നു….ആ ശരീരത്തിന് കൂട്ടായി പാതി ഒഴിഞ്ഞ കഷായത്തിന്റെയും, കുഴമ്പിന്റെയും കുപ്പികളും താഴെ വീണു പൊട്ടിച്ചിതറി…..
അവസാനം തെക്കെത്തൊടിയിലെ മണ്ണിനടിയിൽ അവൾ ഉറങ്ങുമ്പോൾ ആ കുഴിമാടത്തിനരികിൽ അയാൾ കാവലുണ്ടായിരുന്നു….. കൂട്ടിനെന്നോണം ശമനമില്ലാതെ അലറികരഞ്ഞു കൊണ്ട് കാലവർഷവും…..
ഒടുവിൽ പുലർച്ചെയിലെപ്പോഴോ മണ്ണിനടിയിൽ ഉറങ്ങുന്ന പ്രിയപ്പെട്ടവൾക്ക് കൂട്ടായിരുന്ന അയാളെ, കരഞ്ഞു കൊണ്ട് മുകളിൽ നിന്നും നിരങ്ങിയെത്തിയ മൺതിട്ട ആ കുഴിമാടത്തിന്റെ ഹൃദയത്തിലേക്കമർത്തി………
അപ്പോഴും അയാൾ കൈവിടാതെ മുറുകെ പിടിച്ചിരുന്നു….. അവൾ അവസാനമായി ആവശ്യപ്പെട്ട ആ സമ്മാനം…..
പുതുമണം മാറാത്ത ഒരു സെറ്റ് സാരി….
**********
ഇഷ്ടപ്പെട്ടെങ്കിൽ ഒരു വാക്കെങ്കിലും എനിക്കായി കുറിക്കുക, ആ ഹൃദയം ഒന്ന് ചുവപ്പിക്കുക….
സ്നേഹപൂർവ്വം,
???? ചെമ്പരത്തി…????
Hats off… ??
എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി… ❤ സ്നേഹം ?
ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
സ്നേഹപൂർവ്വം ?????❤❤?
ചെമ്പു മാമ ❤❤❤
അറിഞ്ഞില്ല… ആരും പറഞ്ഞില്ല…
ഇത്രയും അനസ് മൊഹമ്മദ് ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!
സസ്നേഹം ❤❤❤
-മേനോൻ കുട്ടി
????????????????????????❤❤❤❤❤❤❤????❤സ്നേഹം മ്യാൻ….
വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..
♥️♥️♥️♥️♥️♥️♥️♥️♥️
ഇല്ല മ്യാൻ…. ????❤❤❤??
അടിപൊളി ayikk
താങ്ക്യൂ ജാങ്കോ.. ???❤❤❤?
Eshttayi✌️❤️
?????????❤❤???സ്നേഹം BAJ…,…