കാലചക്രം [ചെമ്പരത്തി] 620

“അവനെ വിളിക്കണ്ടെടീ…. അവൻ ഉറങ്ങിക്കോട്ടെ….. ഇപ്പോഴല്ലേ അവനു ഉറങ്ങാൻ പറ്റൂ “…… അന്നറിഞ്ഞിരുന്നില്ല ആ വാക്കുകൾക്കിത്ര ശക്തി ഉണ്ടാകുമെന്നു….

“ഭാഗ്യം”

എന്ന് മനസിലോർത്തു ഒന്നും കൂടിയാ കൊടും തണുപ്പിൽ പുതപ്പിനടിയിലെ ചൂടിലേക്ക് ചുരുണ്ടു കൂടി…

ചിലപ്പോഴൊക്കെ വൈകുന്നേരങ്ങളിൽ,

രാവിലെ മുതൽ തൊഴുത്തിലെ പൈക്കളോടും തൊടിയിലെ വിളകളോടും മല്ലിട്ടശേഷം, പള്ളിക്കൂടത്തിനടുത്തുള്ള റേഷൻ കടയിൽ, മണ്ണിന്റെ നിറം മനസിലാകാത്തൊരു കാവി മുണ്ടും, ഇട്ടുപഴകി നിറമേതെന്നു തിരിച്ചറിയാനാവാത്ത വിധം നിറം മങ്ങിയൊരു ഷർട്ടും ധരിച്ചു, ആ ആഴ്ചത്തെ റേഷന് വേണ്ടി കയ്യിലുള്ള സഞ്ചി നീട്ടിപ്പിടിച്ചു നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ,    അറിയാതെങ്ങാനും എന്നെ വിളിച്ചാൽ ഉള്ള അഭിമാനക്ഷതം ഓർത്തു കൂട്ടുകാരുടെ നടുവിൽ എതിർ വശത്തേക്കു നോട്ടമെറിഞ്ഞു കടന്നു പോകുന്ന എന്നെ ഒളികണ്ണാൽ നോക്കിയ അച്ഛന്റെ കണ്ണിലെ വേദന ഞാൻ കണ്ടിരുന്നില്ല…

ഒരു ദിവസം വലിയൊരു ചുമടും തലയിലേന്തി സന്ധ്യക്ക്‌ വീട്ടിൽ വന്ന് കയറി, കയ്യിലിരുന്ന പലഹാരപ്പൊതി അമ്മയെ ഏല്പിച്ചിട്ട്

“ഇതവന് കൊടുത്തേരെ “

എന്ന് പറഞ്ഞു ഉമ്മറത്തെ ചാരുകസേരയിലേക്ക് ചായുമ്പോഴും ഞാനറിഞ്ഞിരുന്നില്ല അതെനിക്കുള്ള എന്റെ അച്ഛന്റെ അവസാന സമ്മാനം ആയിരുന്നെന്നു…..

മീന സൂര്യന്റെ കൊടും ചൂടിലെന്റെ അച്ഛന് തണലേകിയ വടക്കേതൊടിയിലെ മൂവാണ്ടൻ മാവ് മാത്രമേ അച്ഛന് കൂട്ടായി പോയുള്ളൂ…. അലറികരഞ്ഞ എന്നെ പരിഹസിക്കുംപോലെ പെയ്തിറങ്ങിയ മഴത്തുള്ളികൾക്ക് പോലും അച്ഛനെ പുൽകിയ തീ നാളങ്ങളെ അണക്കാൻ കഴിഞ്ഞില്ല….

വർഷങ്ങൾക്കു ശേഷം,കോർപ്പറേറ്റുകൾ വച്ചുനീട്ടിയ ആറക്ക ശമ്പളം വേണ്ടെന്നു വച്ചീമണ്ണിൽ കാലുറപ്പിക്കുമ്പോൾ ഇതിനു പഴയ നാറ്റമായിരുന്നില്ല, പകരം അച്ഛന്റെ ശരീരത്തെ പൊതിഞ്ഞിരുന്നൊരാ മണ്ണിനു സുഗന്ധമായിരുന്നു…. അച്ഛന്റെ ഗന്ധം….

എന്നാലിന്നു എന്റെ മകന്റെ നാവിൽ നിന്നും ഞാനറിഞ്ഞു………. കാലചക്രം തിരിയുകയാണ്  അതോടൊപ്പം ചില കടങ്ങൾ വീട്ടാനാകില്ല എന്നും ……

സ്നേഹപൂർവ്വം

???ചെമ്പരത്തി ???

69 Comments

  1. Suggest ചെയ്തതിൽ ഒത്തിരി നന്ദി…. ❤മൂർച്ചയെറിയ വാക്കുകളാൽ ഹൃദയത്തിൽ തുളച്ചു കയറിയ രചന… കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു…
    ഇപ്പോഴും ആവർത്തിക്കുന്ന പച്ചയായ ജീവിതം വരച്ചു കാട്ടി വായനക്കാരുടെ മനസ് കവർന്നതിൽ പ്രത്യേക അഭിനന്ദനങ്ങൾ… ???
    പെട്ടെന്ന് siso ഹെയർ കളർ ഡൈയുടെ പരസ്യം ആണ് എന്റെ ഓർമയിൽ വന്നത്… ഇത്തരത്തിലുള്ള പരസ്യങ്ങളും നമ്മുടെ ചിന്താഗതികളിൽ നിന്ന് ഉരുതിരിഞ്ഞു വന്നതല്ലേ…

    റേഷൻ കടയിൽ നിൽക്കുന്ന അച്ഛനെ കാണാത്ത പോലെ നടന്നു നീങ്ങുന്ന മകന്റെ രൂപം ശെരിക്കും ഉള്ളിൽ തട്ടി… എനിയ്ക്ക് എന്റെ പപ്പയെ ആണ് ഓർമ വന്നത്… പപ്പാ എനിക്ക് എന്നും എന്റെ ബെസ്റ്റ് ആണ്.. അന്യ മതക്കാരനായ, പ്രണയിച്ച പുരുഷനെ തന്നെ നേടാൻ കഴിഞ്ഞതും പപ്പാ ഒറ്റ ഒരാളുടെ സപ്പോർട്ട് കാരണമാണ്… ❤
    വാക്കുകൾ കടുത്ത വ്യഥ മൂലം തടഞ്ഞു നിർത്തപ്പെടുന്നു..
    സ്നേഹം.. ❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      പലപ്പോഴും സമൂഹം തന്നെ ആണ് മാനാപമാനങ്ങൾക്ക് തട്ടുകൾ നിശ്ചയിക്കുന്നത്….അവക്കിടയിലാണ് മനുഷ്യന്റെ ജീവിതം എന്ന് കപട മാധ്യമങ്ങൾ നമ്മുടെ മനസ്സിലേക്ക് കുത്തിവെക്കുന്നു…..

      പ്രിയ നിള…. സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീന്താതെ എതിരായി നീന്താൻ ശ്രമിക്കുന്ന താങ്കൾക്കൊപ്പം ഉറച്ചു നിൽക്കുന്ന പപ്പായോട് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുക….. മംഗളങ്ങൾ നേരുന്നു…. സ്നേഹപൂർവ്വം ????

  2. Uff..
    Nthoru eyuthaan ningludet… ❤❤
    2 pageil theertha vismayam enokkke venekil parayaa….
    Vaayich kannil ninum oru thulli kannuneer vannu.. Athrekum manoharmaayirunnu ee eyuthin…
    Ishtaayi ❤❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഷാനൂസേ… കുത്തിക്കുറിച്ചിട്ട വരികളെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഹൃദയം നിറഞ്ഞ സ്നേഹം രേഖപ്പെടുത്തുന്നു… ❤❤❤?????????????

  3. മേനോൻ കുട്ടി

    ചെമ്പു മാമ ???

    കരയിപ്പിച്ചു കളഞ്ഞല്ലോടോ കിളവാ… ??????

    ഏങ്കിലും… ഒത്തിരി പ്രണയമാണ് കണ്ണിനൊപ്പം ഹൃദയവും നിറയുന്ന ഇത്തരം സൃഷ്‌ടികളോട്… അത് വായിക്കുമ്പോഴും അതിനു ശേഷവും ദാ ഇവിടെ ഇങ്ങിനെ നീറി പുകയും… കനൽ കട്ട കണക്കെ!

    സസ്നേഹം ❤

    -menon kutty

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം ചങ്കേ… ????❤❤❤❤❤❤???

  4. ?സിംഹരാജൻ

    ചെമ്പരത്തി❤️?,
    Uff,,, ന്തു എഴുത്താടോ ശെരിക്കും ഫീൽ ആയി,,, ഇത് വായിച്ചപ്പോൾ എനിക്ക് ചിലതൊക്കെ ഓർമ്മ വരുന്നു….
    വീടിന്റെ അയല്പക്കത്തെ ചേട്ടന്റെ അമ്മ നല്ല പ്രായം ഉണ്ട്(81) വയസ്സ്, പ്രായം ആയത്കൊണ്ട് നടക്കാനും എന്നിക്കാനും പറ്റില്ല. കിടക്കയിൽ തന്നെ മൂത്രം ഒഴിക്കും അത്രക്ക് വയ്യാത്ത ഒരു അമ്മുമ്മ. ആ അമ്മയെ മകനും മരുമകളും അടുക്കളയോട് ചേർന്നുള്ള ഒരു മുറിയിലാണ് കിടത്തിയേക്കുന്നത്. മകന്റെയോ മരുമകളുടെയോ ബന്ധുക്കൾ വന്നാൽ കാണാൻ പറ്റാത്ത രീതിയിൽ ഒറ്റപ്പെടുത്തിയേക്കുന്നത്.ദിവസം ഒരു നേരം റെസ്‌ക് കൊടുക്കും ചായക്കൊടുക്കും ഇത്ര തന്നെ വേറെ വെല്ലോം കൊടുത്താൽ മലമൂത്ര വിസർജനം ചെയ്യുമോ എന്നുള്ള പേടി…ഇടക്ക് ഞാനും അമ്മയും ആ വീട്ടിൽ പോകുമ്പോൾ ന്തെങ്കിലും പഴവർഗം വാങ്ങിച്ചോണ്ട് പോകും, മരുമകൾ അത് വാങ്ങിച് ഞങ്ങൾ ഇറങ്ങുമ്പോൾ ജ്യൂസ്‌ അടിച്ചു കുടിക്കും. ഇതാണ് അവസ്ഥ…
    ആ അമ്മുമ്മ നരകിച്ചു മരിച്ചെന്നു തന്നെ പറയാം!!!
    മരണശേഷം ആ അമ്മുമ്മക്ക് വേണ്ടി, ബലി കൊടുക്കലും ആത്‍മവിനെ മാറ്റി ഇരുത്താനുള്ള പൂജ കർമ്മങ്ങളും ആയി മക്കളും മരുമക്കളും ഓടി നടക്കുന്നു…
    മരണ ശേഷം കാണിച്ചതിന്റെ പത്തിൽ ഒന്ന് ജീവിച്ചിരുന്ന സമയം കാണിച്ചിരുന്നേൽ എന്ന് നാട്ടുകാർ ഇപ്പോഴും പറയാറുണ്ട്…..
    ഇതും ഒരു തീരാ കടം തന്നെ….

    ചെമ്പരത്തി നിങ്ങളുടെ കഥ എല്ലാം എനിക്ക് വളരെ ഇഷ്ടം ആണ് പലതും ഞാൻ വായിച്ചിട്ടില്ല എന്നത് വേറെ കാര്യം സമയം കിട്ടിയാൽ ബാക്കി കഥകൾ കൂടി ഞാൻ വായിക്കും…. ഇതുപോലെ മനുഷ്യരെ മനുഷ്യൻ എങ്ങനെ ആകണം എന്നുള്ള തരം കഥകൾ എഴുതാൻ ഇനിയും കഴിയട്ടെ…
    ❤️?❤️?

    1. ❦︎❀ചെമ്പരത്തി ❀❦︎

      എന്തായിപ്പോ ഞാൻ പറയേണ്ടത് സിംഹരാജാ….. എനിക്കറിയില്ല… ചിലപ്പോഴൊക്കെ നെഞ്ചു വിങ്ങുന്നു…. ??????❤❤❤❤???

  5. മല്ലു റീഡർ

    ഇതുപോലെ ഒക്കെ തന്നെയാണ് എന്റെ ജീവിതവും
    പക്ഷെ അച്ഛന്റെ സ്ഥാനത് ഉമ്മച്ചിയും ആ മകന്റെ കഥാപാത്രം ആണ് എനിക് എന്നുള്ള വെത്യാസം മാത്രമേ ഒള്ളു….3 മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും ലോണും ചിട്ടിയും എല്ലാം കൂടെ വാപ്പ കൊണ്ടു വരുന്നത് കൊണ്ട് തികയില്ല എന്ന് മനസിലാക്കിയത് കൊണ്ടാവും പാവം….

    1. ❦︎❀ചെമ്പരത്തി ❀❦︎

      ?????????????????

      സ്നേഹം മാൻ ????❤❤❤❤??

  6. Nallaa story…enium ezuthukaa…god bless you ?❤…

    1. ചെമ്പരത്തി

      താങ്ക്യു എൽബി… ഈ വായനക്കും സ്നേഹത്തിനും ?????????

  7. ചെമ്പരത്തി

    @പ്രവാസി…താങ്കളെ പോലുള്ളവരിൽ നിന്നും ഒരു വാക്ക് കിട്ടുക എന്നത് തന്നെ അഭിമാനം ആണ്….. താങ്ക്സ് എ ലോട്ട് ❤❤❤???????????????

    1. അയ്യോ… ഞാൻ അതിനു ഒന്നുമല്ല മാൻ …

      പിന്നെ പറഞ്ഞത്… അത് കാര്യമായും തോന്നിയത് കൊണ്ടാ…

      അത്കൊണ്ട് തന്നെ മറ്റേ കഥയും ടൈം അനുസരിച്ചു വായിക്കിം എന്നുറപ് തരുന്നു…

      ♥️♥️

      1. ചെമ്പരത്തി

        താങ്ക്യൂ മാൻ with a lot of Lov ???????

        1. ചെമ്പരത്തി

          സമയം കിട്ടുമ്പോൾ വായിക്കുക…. അഭിപ്രായം പറയുക, തെറ്റുകൾ തിരുത്തിത്തരുക… ???

  8. വലിയ പ്രതീക്ഷയോടെ അല്ല വായിച്ചു തുടങ്ങിയത്….

    ബട്ട് വായിച്ചു തീരുമ്പോളേക്ക് മനസ്സിൽ ഇതങ്ങ് നിറഞ്ഞു നിൽക്കുനനു…. ശരിക്കും പണ്ടത്തെ കാലത്തിലേക്ക് കൂട്ടികൊണ്ട് പോയി ഏതാനും വരികൾ കൊണ്ടു….

    ദിസ്‌ ഈസ്‌ ആൻ ആവ്സം വർക്ക്

    ഹൃദയം തരൂന്നു ♥️♥️

Comments are closed.