ബഷീറ് എല്ലാം കേട്ടിരുന്നു എന്നല്ലാതെ ഒന്നും… പറഞ്ഞില്ല…….
അവന്റെ മുഖമാകെ വാടി
കടുത്ത നിരാശ തളം കെട്ടി…….
അത്…. മനസ്സിലാക്കി… നാസറ് പറഞ്ഞു
ഉമ്മാ….. എന്താണീ…. പറയുന്നത്….
ബഷീറ്… പതിനെട്ടാമത്തെവയസ്സില് പോകാൻ തൊടങ്ങിയതല്ലേ….
ഇനി അവനൊന്ന് നാട്ടില് നിന്നോട്ടേ…….. നജീബില്ലേ… അവിടെ…… അവന്…. നല്ല ശമ്പളം ണ്ടന്നല്ലേ.. പറഞ്ഞ് കേട്ടത്…….!
ഉമ്മ… ഒന്നും… പറയാതെ… നേരെ….. അടുക്കളയിലേക്ക് പോയി……
ഫസീലാ….. നീ.. പറഞ്ഞതല്ലേ
ബഷീറിനോട്…. തിരിച്ചു പോവണ്ടാന്ന്…….
ഉമ്മ…. കോപത്തോടെ…. അവളുടെ… നേരെ…ആഞ്ഞടുത്തു…..
ഇല്ല….. ഞാനൊന്നും… പറഞ്ഞിട്ടില്ല…….
ഫസിലക്ക് അത് കേട്ടപ്പോൾ കണ്ണില് വെള്ളം നിറഞ്ഞു
ഉമ്മ പിന്നേയും എന്തൊക്കയോ പറഞ്ഞു…………
അവളൊന്നും…. മിണ്ടിയില്ല……
..
സങ്കടം സഹിക്കവയ്യാതെ.. …… ബാത്ത് റൂമിൽ…… പോയിരുന്ന്…. ഒരു പാട് കരഞ്ഞു….
കരഞ്ഞു …. വീർത്ത അവളുടെ മുഖം… കണ്ട്…ബഷീറ്…. അന്വാഷിച്ചു……
എന്താ…. ഫസീ….
കണ്ണാകെ….ചുവന്നിരിക്കുന്നല്ലോ……. എന്ത്…. പറ്റി…?
‘അത്… കണ്ണില്…കരട് ചാടിയതാ……….