ബഷി റൊന്നു ഞെട്ടി……
ഉമ്മയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ
‘അവന്… ഭയങ്കര… നിരാശ തോന്നി…….
അവനൊന്നും പ്രതികരിച്ചില്ല
ഉമ്മ തുടർന്നു….
മോനേ…… ഇവിടെ എന്താണ് ഒരു മെച്ചം…….!?
ഏതായാലും എന്റെ… വീടിന്റെ.. പണി കഴിഞ്ഞീലേ…..
ഇനി Town ൽ ഒരു കടയിട്ട് ഇവിടെ കൂടണം
എങ്ങിനെ ആയാലും അവിടെ കിട്ടുന്ന ശമ്പളം ഇന്റെ കുട്ടിക്ക് ഇവിടെ കിട്ടു ലാ…..
ഉമ്മയുടെ… പരിഭ്രമം നിറഞ്ഞ വാക്കുകൾ…….
ബഷീറ് ഒന്നും മിണ്ടിയില്ല.
ഉമ്മ തുടർന്നു…..
മോനേ….. അന്റെ ബാധ്യതകള് മുഴുവൻ തീർന്നെന്ന് നീകരുതരുത്…..
മൂന്ന് മാസം കഴിഞ്ഞാൽ നമ്മളെ സൽവ കുടിയിരിക്കാ…..
പെരീക്ക് ഉള സാധനങ്ങള് മുഴുവൻ കൊണ്ടോയി ഇട്ടു കൊടുക്കേണ്ടത് നന്മളെ ചുമതലേണ്……..
ഉമ്മാ…. ഞാൻ… പെരപണിയിലേക്ക്……..കഴിഞ്ഞ മാസല്ലേ….. കാശ് അയച്ചത്…..!
അതൊണ്ടൊന്നും ഞമ്മളെ ബാധ്യത… തീരൂല….. മോനേ..
അണക്കറിയോ….
ഓളെ….. മൂത്തച്ചി കുടിയിരു ന്നപ്പോ…… എത്ര സാധനങ്ങളാണത്ര…….! മൂത്തച്ചിടെ….. പെരക്കാര്… കൊടുന്ന് നിറച്ചത്….. !
മോനേ….. ഞമ്മളെ… മാനം ്…കളഞ്ഞൂടാ………!.