“അങ്ങനെ പൊതി ഏകദേശം ഞങ്ങളുടെ അടുത്തേക് എത്തിയതും കൊണ്ട് വന്നു തരുന്നവർ എന്തോ ചർച്ചയിലാണ്…
പ്രാർത്ഥന കഴിഞ്ഞു ഓരോരുത്തരായി പള്ളിയിൽ നിന്നും പിരിഞ്ഞു പോകുന്നുമുണ്ട്…
പിന്നെ ഒരു പത്തു മിനിറ്റ് നേരത്തേക്ക് പൊതിയൊന്നും വരുന്നുമില്ല…
ഇതിപ്പോ എന്താ കഥ എന്ന് കരുതി ഇരിക്കുന്ന സമയത്താണ് കമ്മിറ്റി ക്കാരിൽ ഒരാൾ വന്നു പറഞ്ഞത്..”
“ഞങ്ങളോട് ക്ഷമിക്കണം…നേർച്ച പൊതി കഴിഞ്ഞു… എല്ലാവരും ക്ഷമിക്കണേ…”
“ഇടി വെട്ടിയവനെ പാമ്പ് കടിച്ചു…
ഏയ് അങ്ങനെയല്ല… ഇതിലും വലുത് എന്തോ വരാനുണ്ട്…”
“അങ്ങനെ അവിടെ നിന്നും ഇറങ്ങി ഞങ്ങൾ മൂന്നു പേരും വീട്ടിലേക് പോയി…
വീട്ടിലേക് കയറുന്ന അവസ്ഥ ആലോചിച്ചു എനിക്ക് കയ്യും കാലും വിറക്കുന്നുണ്ട്…
നേരത്തെ പള്ളിയിലേക്കു പോകാനായി ആട്ടി പായിച്ചു വിട്ടതാണ് ഉമ്മ വീട്ടിൽ നിന്നും…”
“ഞാൻ നാലഞ്ചു പൊതിയുമായേ വീട്ടിലേക് വരൂ എന്നൊരു ഡയലോഗ് അടിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് തന്നെ…”
“ഇനി പൊതിയും ഇല്ല ഞാൻ മൗലൂദിൽ പങ്കെടുത്തിട്ടും ഇല്ലെന്ന് അറിഞ്ഞാൽ മിക്കവാറും വീട്ടിൽ മൂന്നാമത്തെ വേൾഡ് വാർ നടക്കും..
എന്തായാലും വേണ്ടില്ല വിശന്നിട്ടു ആണേൽ കുടൽ കരിഞ്ഞു മണക്കുന്നത് കൊണ്ട് തന്നെ വീട്ടിലേക് വിട്ടു…
വീട്ടിൽ എത്തിയപ്പോൾ തന്നെ മനസിലായി കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്…”
angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀
നന്നായിട്ടുണ്ട്.
എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം അടിപൊളി ???????
ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????
എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????