“ഇക്ക ഞങ്ങളെ മൂന്നു പേരെയും അകത്തേക്കു കയറ്റി വിടുമെന്ന പ്രതീക്ഷയിൽ മുന്നിലേക്ക് ചെന്ന ഞങ്ങളെ മൈൻഡ് പോലും ചെയ്യാതെ കൂടേ നിൽക്കുന്ന ജബ്ബാറിക്കയോട് പറഞ്ഞു..
ഇക്ക നിങ്ങൾ ആരെ ഉള്ളിലേക്കു കയറ്റിയാലും ഈ മൂന്നെണ്ണതിനെ ഉള്ളിലേക്കു കയറ്റരുത്… എവിടെയോ തെണ്ടീ തിരിഞ്ഞു പരിവാടി എല്ലാം കഴിഞ്ഞ നേരത്ത് ചോറ് വാങ്ങിക്കാൻ വേണ്ടി മാത്രം വന്നതാണ് മൂന്നു പേരും…”
ഇക്കയുടെ ഡയലോഗ് അവിടെ കൂടി നിന്നവരിൽ എല്ലാം ചിരി പടർത്തി..
“ഞങ്ങൾക്കാണേൽ വാശി കൂടി…ആഹാ അത്രക്കായോ എന്നാൽ പിന്നെ ഒന്ന് കാണണമല്ലോ… ഇവിടെ ഈ പള്ളി മാത്രമല്ല ല്ലോ ഉള്ളതൊന്നും പറഞ്ഞു ഞങ്ങൾ മൂന്നു പേരും വണ്ടിയെടുത്തു നേരെ ap പള്ളിയിലേക്കു..
അല്ല പിന്നെ ഞങ്ങളോടാണ് കളി…”
അവിടെ എത്തിയപ്പോൾ മൗലൂദ് കഴിയുന്നെ ഉള്ളൂ..
“ദുആ തുടങ്ങുന്നതിനു ഇടയിൽ പൊതി കൊടുക്കുവാനായി തുടങ്ങും…
അങ്ങനെ ഏറ്റവും അവസാനത്തെ വരിയിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു.. ഞങ്ങളെ പോലെ വന്ന പത്തു മുപ്പത് പേര് വേറെയും ഉണ്ടായിരുന്നു അവിടെ…
പൊതി വരുന്നതും പ്രതീക്ഷിച്ചു ഉസ്താദ് പറയുന്ന പ്രാർത്ഥനക് ആമീൻ എന്ന് നീട്ടി ചെല്ലി അങ്ങനെ ഇരുന്നു..”
angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀
നന്നായിട്ടുണ്ട്.
എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം അടിപൊളി ???????
ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????
എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????