കളികൂട്ടുകാർ (നൗഫു) 689

 

“ഐഡിയ…”

ഞാൻ പുച്ഛം വാരി വിതറിയ മുഖത്തോടെ അവനെ നോക്കി…

“ടാ പൊട്ടാ…ഈ കാര്യമല്ലേ നമ്മൾ വർഷങ്ങൾക് മുമ്പും കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്…ഒരു മാറ്റവും ഇല്ലല്ലോ.. ”

അവൻ എന്നെ നോക്കി കൊഞ്ഞളം കുത്തിയത് പോലെ ഒന്ന് ചിരിച്ചു

“അങ്ങനെ അവൻ ചൂണ്ടൽ ഇടുന്നതും നോക്കി ഞാൻ ഇരുന്നു…

അവിടെ ഉണ്ടായിരുന്നവർ ഓരോരുത്തരായി പല സമയത്തും അവിടെ നിന്ന് പള്ളിയിലേക്കു പോയി കൊണ്ടിരുന്നു..”

“അവസാനം അവനും ഞാനും മാത്രമായി ആ സമയത്താണ് നേരത്തെ ഫാറൂക്കിലേക് പോയിരുന്ന സിറാജ് അവന്റെ ആക്ടിവ സ്കൂട്ടറിൽ മണ്ടി പാഞ്ഞു വന്നത്..

ടാ പള്ളിയിൽ ദുആ തുടങ്ങി… നിങ്ങൾ വരുന്നില്ലേ…”

“വണ്ടി റോട്ടിൽ ഇട്ട് വട്ടം കറക്കി ഒന്ന് റൈസ് ആക്കി കൊണ്ട് അവൻ ചോദിക്കലും ഞങ്ങൾ രണ്ടു പേരും അവന്റെ വണ്ടിയിലേക് ചാടി കയറി..”

അങ്ങനെ ആദ്യത്തെ പള്ളിയിലേക്കു വണ്ടി വിട്ടു…

“അവിടെ ചെന്നപ്പോഴാണ് രസം.. പള്ളിയിൽ മൗലൂദ് കൂടുവാനായി വന്നവർ എല്ലാം പള്ളിയിലേക്കു കയറിയ ഉടനെ തന്നെ മെയിൻ ഗേറ്റ് പൂട്ടി പുറത്ത് രണ്ടാളുകൾ കാവൽ നിൽക്കുന്നു…ഇനി ഒരുത്തനെയും ഉള്ളിൽ കയറ്റില്ല എന്ന പോലെ…

ഗേറ്റിന് പുറത്ത് ഞങ്ങളെ പോലെ പത്തു പന്ത്രണ്ടു യുവാക്കൾ തുറക്കിക്ക തുറക്കിക്ക എന്നും പറഞ്ഞു നിൽക്കുന്നുണ്ട്..

ആള് മാറ്റാരുമല്ല.. ഞങ്ങളുടെ മൂത്തമ്മയുടെ മൂത്ത മകൻ അതായത് മനാഫിന്റെ മൂത്ത ജേഷ്ടൻ സലീമിക്ക…”

 

Updated: September 28, 2023 — 7:34 pm

3 Comments

  1. angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀

  2. നന്നായിട്ടുണ്ട്.
    എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. കൊള്ളാം അടിപൊളി ???????

    ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????

    എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????

Comments are closed.