“ഇത്ര നേരത്തെയോ… എടാ പൊട്ടാ നമ്മൾ ഇന്ന് വരെ ആദ്യത്തെ സെഫിൽ പള്ളിയിലെ ഏതെങ്കിലും പരിവാടിക് ഇരുന്നിട്ടുണ്ടോ…
ഉണ്ടോന്ന്…”
“ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്…ഇല്ലെന്ന് ചോദിച്ചാൽ ഇല്ല…”
ഞാൻ അവന്റെ ചോദ്യത്തിന് ഉത്തരം എന്ന പോലെ ഇലക്കും മുള്ളിനും കേടില്ലാതെ പറഞ്ഞു…
“ആ ഉണ്ടാവും നിന്റെ നിക്കാഹിനു നീ ഫസ്റ്റ് സെഫിൽ ഉണ്ടായിരുന്നല്ലോ…അതെല്ലേ നീ ഉണ്ടെന്ന് പറഞ്ഞത്…”
കിട്ടിയ കേപ്പിൽ പഹയൻ എനിക്കെതിരെ ഗോൾ അടിച്ചു…
ഞാൻ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു..
“ഇജ്ജ് ചിരിക്കൊന്നും വേണ്ടാ…
സമയം പതിനൊന്നു അല്ലേ ആയിട്ടുള്ളു…നമുക്ക് ഒരു പന്ത്രണ്ടര ക്ക് മുന്നേ പള്ളിയിൽ പോകാം.. ളുഹർ ബാങ്ക് കൊടുക്കുന്നതിന്ന് തൊട്ടു മുമ്പ്.. ആദ്യം ek ക്കാരെ പള്ളിയിലും…അത് കഴിഞ്ഞു ap ക്കാരെ പള്ളിയിലും.. രണ്ടു സ്ഥലത്തു നിന്നും ഓരോ പൊതി വീതം ചോറ് വാങ്ങുന്ന വീട്ടിൽ പോകുന്നു…എങ്ങനെ ഉണ്ട് എന്റെ ഐഡിയ.. ”
അവൻ എന്നെ നോക്കി അഭിമാനത്തോടെ പറഞ്ഞു..
angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀
നന്നായിട്ടുണ്ട്.
എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം അടിപൊളി ???????
ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????
എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????