അവൻ ചൂണ്ടയും കൊണ്ട് എഴുന്നേറ്റ് എന്നെ തല്ലുവാൻ എന്ന പോലെ ഓങ്ങി കൊണ്ട് ചോദിച്ചു…
“എത്ര കിലോ…”
“അഞ്ചു കിലോ…”
അവൻ വീണ്ടും പറഞ്ഞു..
“അഞ്ച…. ജീവിതത്തിൽ ഇന്ന് വരെ തോർത്തു മുണ്ട് കൊണ്ട് ഞെറ്റി മാനേ (മാന കണ്ണൻ ) അല്ലാതെ നീ ഒരു മീനിനെ പിടിച്ചിട്ടുണ്ടോ… അത് പോട്ടെ ചാലിയം കടപ്പുറത്തു പോയി നൂറ് രൂപക്ക് മീനെങ്കിലും നീ വാങ്ങി കൊടുത്തിട്ടുണ്ടോ നിന്റെ വീട്ടിലേക്…
ഇല്ലല്ലോ…”
“ആ നിന്റെ ചൂണ്ടയിൽ മീൻ കൊളുത്തി എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണേൽ കുറേ കാലങ്ങൾക് ശേഷം നിന്റെ കൊച്ചു മോനായി ജനിക്കണം..
എന്നൽ പിന്നെ നിന്റെ തള്ളെല്ലാം പേര കുട്ടി എന്ന ലേബലിൽ വിശ്വാസിക്കാമല്ലോ..”
“ആ…അതൊക്കെ പോട്ടെ നീ എന്താ ഇത്ര നേരത്തെ ഇങ്ങോട്ട് പോന്നത്.. ”
അവൻ ഞാൻ അവനെ വാരുന്നത് ഒഴിവാക്കാൻ എന്ന പോലെ ചോദിച്ചു..
“എടാ പള്ളിയിൽ പോകണ്ടേ…”
angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀
നന്നായിട്ടുണ്ട്.
എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം അടിപൊളി ???????
ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????
എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????