“ഹോ എന്താണോരു ആത്മാർത്ഥ…ഇന്നത്തെ ഉച്ചക്കത്തേക്കുള്ള ബിരിയാണി ആലോചിച്ചു ആർത്തി പൂണ്ടു വന്നതാവും എല്ലാം…”
“സംഗതി അതൊന്നും അല്ല… ഗ്രൂപ്പിൽ രണ്ടു ദിവസമായി നടക്കുന്ന പിരിവ് കൊണ്ട് കുട്ടികൾക്കായി വാങ്ങിയ ജ്യുസിന്റെ പാക്കറ്റ് എങ്ങനെയാണ് കൊടുക്കേണ്ടത് എന്നുള്ള ചർച്ചയിലാണ്…
ഞാനും ഒരു ഇരുന്നൂറിന്റെ ഗാന്ധിജി ചിരിക്കുന്ന നോട് അതിനായി കൊടുത്തത് കൊണ്ടു തന്നെ കൂടേ കൂടി…”
“അങ്ങനെ മീലാദ് റാലി ഞങ്ങളുടെ നാട്ടു വഴി വരുന്ന സമയമായി.. എല്ലാവരും കൃത്യമായി ഓരോരുത്തരുടെയും ജോലി ചെയ്യുന്നത് കൊണ്ട് തന്നെ കുട്ടികൾക്കുള്ള സാധനങ്ങൾ തീർന്ന് പോകുവാൻ അതികം സമയമൊന്നും വേണ്ടി വന്നില്ല എന്നുള്ളതായൊരുന്നു നേര്…
അതെങ്ങനെയാ… ഓരോരുത്തരുടെയും വീട്ടിൽ നിന്നും റാലി കാണുവാനായി വന്നവരുടെ കയ്യിലെല്ലാം മൂന്നും നാലും ജ്യുസിന്റെ പേക്കറ്റാണ് ഉള്ളത്…എന്താണ് ഓരോരുത്തരുടെയും കെട്ടിയോളോടും ഉമ്മമാരോടുമുള്ള സ്നേഹം…
ഇതൊക്കെ കണ്ടിട്ട് എനിക്ക് അടങ്ങി നിൽക്കാൻ പറ്റുമോ ഞാനും എടുത്തു കൊടുത്തു ഒരു നാലഞ്ചേണ്ണം എന്റെ ഓളെ കയ്യിലും ഉമ്മയുടെ കയ്യിലും…”
angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀
നന്നായിട്ടുണ്ട്.
എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം അടിപൊളി ???????
ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????
എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????