കളികൂട്ടുകാർ (നൗഫു) 689

 

“നബിദിനം എന്നും ഒരു വീക്നെസ് ആണ്…ഒരു നൊസ്റ്റാൾജിക് ഫീൽ ”

“രാവിലെ ഉണ്ടാവാറുള്ള നബിദിനത്തിലെ കുട്ടികളുടെ റാലിയിൽ കുട്ടികളിൽ ഒരാളായി പങ്കെടുക്കുകയും അതിലെ ദഫ് മുട്ട് കൺ നിറയെ കാണുകയും നബിദിന പാട്ടുകൾ മനം നിറയെ കേൾക്കുകയും ചെയ്യണം… പണ്ടത്തെക്കാൾ അധികമായി അല്ലാഹുവിന്റെ റസൂലിനോടുള്ള മുഹബ്ബത്ത് സിരകളിൽ ഒഴുകണം… കുട്ടികളുടെ കൂടേ നടക്കുമ്പോൾ ഞാൻ മദീനയിലാണെന്നുള്ള തോന്നൽ ഉണ്ടാവണം… അതിന് ശേഷമുള്ള പള്ളിയിലെ മൗലൂദിലും (നബിയുടെ മധുഹ് ചെല്ലിയുള്ള പ്രാർത്ഥന ) പങ്കെടുത്ത് അവിടിന്നുള്ള നേർച്ച പൊതിയും വാങ്ങി…

ഹൗ നല്ല ബീഫ് ബിരിയാണി ആലോചിക്കുമ്പോൾ തന്നെ വായയിൽ വെള്ളം പൊടിയുന്നു…

ബല്ലാത്ത ജാതി…”

“പിന്നെ ഒന്നും നോക്കിയില്ല അവ്വല് സുബുഹിക്ക് തന്നെ ചാടി പിടഞ്ഞു എഴുന്നേറ്റ് നിസ്ക്കാരവും കഴിഞ്ഞു ഓടടാ ഓട്ടമായിരുന്നു… അളിയന്റെ ബുള്ളറ്റിൽ…

ക്ലബ്ബിലെ ചെക്കന്മാർ എല്ലാവരും ഉണ്ടാവാറുള്ള സ്ഥലത്തു പോയി നോക്കിയപ്പോൾ ഞാൻ ഒഴിച്ചു എല്ലാവരും ആദ്യമേ ഹാജർ വെച്ചിട്ടുണ്ട്…”

 

Updated: September 28, 2023 — 7:34 pm

3 Comments

  1. angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀

  2. നന്നായിട്ടുണ്ട്.
    എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. കൊള്ളാം അടിപൊളി ???????

    ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????

    എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????

Comments are closed.