“ഉപ്പയുടെ സ്കൂട്ടർ പുറത്ത് തന്നെ ഉണ്ട്.. മാത്രമല്ല ഞാൻ പൊതി കിട്ടാതെ വിഷണ്ണനായി നിൽക്കുന്നത് ഉപ്പ കണ്ടിട്ടുമുണ്ട്..”
“ഞാൻ വരുന്നത് കണ്ടപ്പോൾ തന്നെ പൊണ്ടാട്ടിയുടെ മുഖത്തൊരു ചിരി കണ്ടു…അവളുടെ മുഖത്തു കാണുന്നത് എനിക്കിപ്പോ കിട്ടിമെന്നുള്ള ചിരിയാണ്.. അത് മനസിലാക്കാൻ ബല്യ പ്രൊഫസർ ഒന്നും ആകേണ്ടല്ല…”
“ഉമ്മ…
ഞാൻ ഉമ്മയെ സ്നേഹത്തോടെ നീട്ടി വിളിച്ചു വീട്ടിലേക് കയറലും ഉമ്മ ഒരു ചട്ടകവും എടുത്തു പുറത്തേക് ഓടി വരുന്നു..
കള്ള നായെ എവിടെ പോയി കിടക്കെനി നീ… പള്ളിയിലും കയറാതെ നേർച്ച പൊതിയും കിട്ടാതെ..
അനക്കിന്ന് ഈ വീട്ടിൽ നിന്നും ഒരു തുള്ളി വെള്ളം ഞാൻ തരില്ല…
ഇറങ്ങേടാ വെളിയിൽ… പോ.. പോയി ഇജ്ജ് തെണ്ടിയ സ്ഥലത്ത് തന്നെ പോയി ഇരുന്നേ…”
“ഉമ്മ ബാധ കയറിയത് പോലെ ഉറഞ്ഞു തുള്ളുന്നത് കണ്ടപ്പോൾ ഞാൻ എന്റെ കോടലിനോട് പറഞ്ഞു ഇന്നിനി ഇവിടുന്ന് ഒന്നും പ്രതീക്ഷിക്കണ്ട എന്ന്…”
“നേരെ അവിടെ നിന്നും ഇറങ്ങി പുഴ വക്കത്തേക് വിട്ടു…
അവിടെ എന്നെ പ്രതീക്ഷിച്ചെന്ന പോലെ രണ്ടു പേർ ഇരിക്കുന്നുണ്ടായിരുന്നു…
അവരുടെ വീട്ടിൽ നിന്നും ഇറക്കി വിട്ട എന്റെ രണ്ടു ചങ്കുകൾ..”
ഇഷ്ട്ടപെട്ടാൽ ???
ബൈ
നൗഫു…?
angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀
നന്നായിട്ടുണ്ട്.
എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കൊള്ളാം അടിപൊളി ???????
ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു ?????
എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് ?????????????