ഉച്ചക്ക് ഊണും കഴിഞ്ഞു ചെറുതായിട്ട് ഒന്ന് ഉറങ്ങി.എഴുന്നേറ്റത് സന്ധ്യക്ക്.ഭർത്താവ് ഒന്നും പറഞ്ഞില്ല.പക്ഷേ ഭർത്താവിന്റെ വീട്ടുകാരുടെ മുഖം ഒരുകുട്ടയുണ്ട്….
അന്നത്തെ രാത്രി കൂടി സുഖമായി കഴിഞ്ഞു. പിറ്റേന്ന് രാവിലെ മുതൽ ഞാൻ ആകെ മാറി.വെളുപ്പിനെ കുളിച്ച് പൂജാമുറിയിൽ വിളക്ക് കത്തിച്ചു ഭർത്താവിനു ബെഡ്കോഫിയും നൽകി.കാപ്പിയും റെഡിയാക്കി.എന്റെ മാറ്റം വീട്ടുകാർക്ക് അത്ഭുതമായി…
എല്ലാവർക്കും വട്ട് പിടിച്ചു കാണും.ചേട്ടന്റെ ഭാര്യ രഹസ്യമായി മാറ്റത്തിന്റെ കാര്യം തിരക്കി…
” ആരോടും പറയരുതെ.ഭർത്താവിനു ആദ്യരാത്രി അന്ന് തന്നെയാകണമെന്ന് പറഞ്ഞു. ആക്രാന്തം മൂത്ത ആൾ ആന കരിമ്പിൻ കാട്ടിൽ കയറിയ അവസ്ഥ.അതുകൊണ്ട് പിറ്റേ ദിവസം മുഴുവൻ എനിക്ക് ഫുൾ റെസ്റ്റ് വേണമെന്ന് പറഞ്ഞു.ഇത്രയേ ഉള്ളൂ…”
ഞാൻ വെളുത്ത പല്ല് പുറത്ത് കാട്ടി ചിരിച്ചു.ഏട്ടത്തി അന്തം വിട്ട പെരുച്ചാഴിയെ പോലെ നിന്നു….
Pwoli.. Chirikkaan vakayund..