കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

പിറ്റേ ദിവസം കുളിച്ചു സുന്ദരനായി ഡിപ്പാർട്മെന്റിലേക്ക്..

 

ഡിപ്പാർട്മെന്റിലേക്ക് നടന്നതും ഗൃഹാതുരത്വത്തിന്റെ ശക്തമായ ഗന്ധം എനിക്ക് ഫീൽ ചെയ്തു, അതെന്താണെന്ന് ഒന്നും ചോദിക്കല്ലേ. എനിക്കും അറിയാൻ പാടില്ല.

 

രാവിലെ സ്റ്റാഫ്‌ റൂമിൽ കേറി ഒരു സെർച്ച്‌ നടത്തുക എന്നത് ഇമ്പോസിബിൾ അല്ല, ബട്ട്‌ നല്ല സൗകര്യം ആയിട്ട് ചെയ്യണമെങ്കിൽ ഒരു 4 മണി ആവും.

 

വെയ്റ്റിംഗ് ആണ്, കൊഴപ്പില്യ അത് വരെ ക്ലാസ്സിൽ ഇരിക്കാം.

ക്ലാസ്സിൽ ചെന്ന് കേറിയ പാടെ പുറകിന്ന് ഒരു വിളി.

 

“ഭൂഷൺ ബാബൂ…”

 

സബാഷ്… തുടക്കം ഗംഭീരം.

 

“പ്രേസേന്റ് സർ ”

 

“നിന്നെ ഏതോ ഒരു പെണ്ണ് പറ്റിച്ചുന്നോ, എഴുത്ത് കിട്ടിന്നോ, ഒക്കെ കേട്ടല്ലോ. എന്താടാ കാര്യം? ”

 

“ഏയ്യ് അതൊന്നൂല്യ..”

 

“ഓഹ് അല്ലേലും നീ ഇപ്പോ നമ്മളോടൊന്നും പറയില്ലല്ലോ. നിനക്ക് ഇപ്പോ മുഫീ..”

 

“വേണ്ടാ… ?ഞാൻ പറയാം ”

 

ഈ കഥാപ്രസംഗം നടത്തിയ ആളുടെ പേരാണ് അൻസാര.

ഒരു അരപ്പിരി എവിടൊക്കെയോ ലൂസ് ആണേലും, ആള് പാവാണ്‌.

 

നടന്ന കാര്യം ഒക്കെ അവളുടെ അടുത്ത് പറഞ്ഞപ്പോ എനിക്ക് കിട്ടിയ റിയാക്ഷൻ ഞാൻ പ്രതീക്ഷിച്ചത് ആയിരുന്നു.

 

ആംബുലൻസിന്റെ സൈറൻ ഓൺ ആക്കിയ പോലുള്ള ഒരു അട്ടഹാസം. അവളുടെ അടുത്ത് നിന്ന് ഞാൻ അതേ പ്രതീക്ഷിക്കുന്നുള്ളൂ..

അത് ഓൺ ആയ ഓഫ്‌ ആവാൻ ഇത്തിരി പാടാ..

 

“എടാ എന്നിട്ട് നിന്റെ പ്ലാൻ എന്താ ”

 

“ആളെ കണ്ട് പിടിച്ചിട്ടേ എനിക്ക് ഇനി റസ്റ്റ്‌ ഉള്ളു…”

 

പിന്നെ ആരൊക്കെയോ വന്നു. ക്ലാസ്സ്‌ തുടങ്ങി.

 

ക്ലാസ്സിന്റെ കാര്യം ഞാൻ ഇവിടെ പറയുന്നില്ല. ടീച്ചർമാർ തീവണ്ടി പോലെ പോയി. വരാൻ ഇത്തിരി ലേറ്റ് ആയാലും, വരുമ്പോ നല്ല സ്പീഡ് ആയിരിക്കും.

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.