കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

എന്തോ പ്രോഗ്രാം നടക്കുന്നത് കൊണ്ട് നിറയെ ആളുകളാണ്.

 

“അടിപൊളി ബാ പോകാം”

 

“എടാ മധുകുട്ടാ , നീ ഡെസ്പ് ആവല്ലേ. എനിക്ക് നല്ല മണം കിട്ടിയതാടാ, നിനക്ക് അറിഞ്ഞുടെ എന്റെ കഴിവ്!!”

 

“ആ കഴിവ്. പോയി 24ന്യൂസിൽ കൊടു. നീ എന്തേലും കാണിക്ക്, ഇനി നമ്മ ഈ പണിക്ക് ഇല്ല..”

 

എന്ന് പറഞ്ഞു തിരിഞ്ഞതും, പെട്ടെന്ന് വെളിപാട് പോലെ ആ സുന്ദരി എന്റെ കണ്ണിൽ പെട്ടു.ശെരിക്ക് കണ്ടത് കണ്ണാണെങ്കിലും, പെട്ടത് എന്റെ ഖൽബിൽ ആയിരുന്നു..

 

“ഡാ ഡാ ആളെ കിട്ടി, ആ വെള്ള ചുരിദാർ ഇട്ടതാടാ ആള് , വേഗം വാ..”

 

ഉടനെ തന്നെ എല്ലാവരും കൂടി വെള്ള ചുരിദാറിന്റെ പിന്നാലെ ആയി. സംഭവം ഇത്തിരി ചീപ്പ്‌ ആണ്, എന്നാലും കൊഴപ്പില്യ. ആളെ കിട്ടിയാ മതീന്ന് ആയിരുന്നു. അന്ന് അടി കിട്ടാതിരുന്നത് എന്തോ ഭാഗ്യം..

എന്തായാലും അത്ര തിരക്ക് ഉള്ളത് കൊണ്ട്, ആൾടെ ഫേസ് കാണാൻ പറ്റിയില്ല. പിന്നാലെ പോയി ചോദിക്കാം എന്ന് വിചാരിച്ചെങ്കിലും, വേണ്ടായെന്ന് വെച്ചു.

 

അവസാനം ആള് ഒരു വണ്ടിയിൽ കേറി പോയി.

 

“ദാ പോയി, ഇപ്പോ എന്തായി.. ഞാൻ പറഞ്ഞത് പോലെ ആയില്ലേ. പോയി ചോദിക്കണ്ടെടാ പൊട്ടാ..”

ഋത്വിക്ക് പറഞ്ഞു.

 

ഛെ ചോദിച്ചാ മതിയാർന്നു എന്ന് വിചാരിച്ചു നിൽകുമ്പോൾ ആണ്, പുള്ളിക്കാരിത്തി തിരിഞ്ഞ് നോക്കിയത്. മുഖത്തു മാസ്ക് ഉണ്ട്.

പൂച്ച കണ്ണ്!!!

എന്നെ വട്ടം ചുറ്റിച്ച അതേ ആള്..

കണ്ണ് കണ്ടാൽ അറിയാം, എന്നെ നോക്കി ചിരിക്കാണെന്ന്..

എനിക്കായി ഒരു തൂവാല കൂടി എറിഞ്ഞു തന്നിട്ടാണ് ആള് പോയത്.

 

“അവളുടെ ഒരു ടഫ്ഫൽ.. ദൈവമേ അവള് പോണ വഴിക്ക്…”

 

“ഡാ നോ…. അത് നമ്മടെ കുട്ടി ആണ്..”

 

“നീ അപ്പോഴേക്കും ഏറ്റെടുത്താ, ഇനീപ്പോ നമ്മളെ ഒന്നും വേണ്ടായിരിക്കും. എന്നാലും ഇതിൽ എന്തായിരിക്കും ഇനി ഉണ്ടാവാ..”

 

“നമുക്ക് നോക്കാടാ”

 

സംഭവബഹുലമായ ഈവെനിംഗ്.

രാത്രി വട്ടം കൂടി ഇരുന്നു ഫുൾ ചർച്ച ഇതായിരുന്നു.

 

അതിലാണെൽ വെല്യ ക്ലൂ ഒന്നും ഇല്ല. ഐ ലവ് യു എന്ന് നല്ല വൃത്തിയിൽ എഴുതി വച്ചിട്ടുണ്ട്.

എന്തായാലും എനിക്ക് ഇഷ്ടായി..

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.