കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

 

 

പാട്ടൊക്കെ കൊള്ളാം, പക്ഷെ ഇപ്പോഴത്തെ അവസ്ഥക്ക് മരണവീട്ടിൽ ഡിജെ വെച്ച അവസ്ഥ ആണ്..

 

“അവൾടെ അമ്മേടെ….”

 

“അഭി നോ ”

 

“അതല്ല, അവളുടെ അമ്മയും ഇത് പോലെ പാടുവായിരിക്കുലേ .”

 

“ആർക്കറിയാം, ബൈദുഫൈ ഇനി നമ്മൾ എന്ത് ചെയ്യും മലയ്യാ..”

 

“ഡാ ക്ണാപ്പാ റിഥ്വിക്കെ, അസ്ഥാനത് സുരാജിനെ ഉണ്ടാക്കാൻ നോക്കല്ലേ..”

 

മധു പറഞ്ഞു കഴിഞ്ഞതും ഫുൾ സൈലെൻസ് ആയിരുന്നു. ടോട്ടൽ സൈലെൻസ്..

 

അടുത്തത് എന്തെന്ന് ആർക്കും ഒരു ഐഡിയ കിട്ടിയില്ല. അന്ന് എല്ലാവരും കൂടെ ഒരു തീരുമാനം എടുത്തു, ഇനി ആ കൊച്ചിന്റെ പിന്നാലെ ഒരു ഓട്ടം ഇല്ല, ഇത് സത്യം, സത്യം, സത്യം…

 

സത്യം ചെയ്തിട്ട് 4 ദിവസം കഴിഞ്ഞു.

കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 6.

 

ഇത് വരെയും അജ്ഞാത സുന്ദരിയെ പറ്റി നോ ക്ലൂ..

അന്ന് സംഭവിച്ച ഒരു കാര്യം, എടുത്ത സത്യം എടുത്ത് തോട്ടിൽ കളയാൻ ഞങ്ങളെ പ്രേരിപ്പിച്ചു..

 

അന്ന് വൈകുന്നേരം സ്ഥിരം ചായക്ക് ആയി ഇറങ്ങിയത് ആയിരുന്നു ഞങ്ങൾ. ഏത് ഗുളികന്റെ കളി ആണോ എന്തോ, അന്ന് പതിവിന് വിപരീതം ആയി ഗസ്റ്റ് ഹൌസ് കാന്റീനിൽ ആണ് കേറിയത്.

നല്ല ചായ, ചൂടൻ കടി, പുറത്ത് ചെറിയൊരു മഴ.. (ഫെബ്രുവരിയിൽ മഴ എവിടെന്നു ചോദിക്കല്ല്, കഥയിൽ നോ കൊസ്റ്റിയെൻസ് )

 

എന്തായാലും മനസ്സ് നിറക്കുന്നൊരു അന്തരീക്ഷം, പെട്ടെന്ന് ആണ് കടിക്കാൻ എടുത്ത പരിപ്പ് വടയുടെ മണത്തോടൊപ്പം, ആ അജ്ഞാത സുഗന്ധം എന്നെ തേടിയെത്തിയത്.

 

അതെ, അത് തന്നെ..

എന്നെ രണ്ട് തവണയും പൊട്ടനാക്കിയ അജ്ഞാത സുന്ദരിയുടെ, പെർഫ്യൂമിന്റെ അതേ മണം.

പരിപ്പ് വടയുടെ മണം ആയിട്ട് മിക്സ്‌ ആവാതിരിക്കാൻ, അത് മാറ്റി വെച്ച് ഒന്ന് കൂടെ ടെസ്റ്റ്‌ ചെയ്ത് നോക്കി.

അതേ സംഗതി കൺഫേം ആണ്. ഇതവള് തന്നെ.

 

“അളിയാ എണീറ്റെ, മറ്റേ പെണ്ണിനെ ഇപ്പോ കണ്ട് പിടിക്കാം, വേഗം വാ.”

 

” പെണ്ണല്ല, പരിപ്പ് വട.. അടങ്ങി ഇരിക്കട അവിടെ.നിനക്ക് കിട്ടിയതൊന്നും പോരെ.. ”

 

“മോനേ അനന്ദു, ഇത് സീരിയസ് ആണ്, എണീക്കട. എല്ലാരും വാ..”

 

“സീരിയസ് ആണേൽ ഡോക്ടറെ കാണിക്ക്, ഞാൻ ഒന്നും ഇല്ല.”

 

“എണീറ്റ് വാടാ…”

 

അവനേം വലിച്ചോണ്ട് ഞാൻ കാന്റീനിന്റെ പുറത്തേക്ക് ഇറങ്ങി. മണം ഇപ്പോഴും സ്ട്രോങ്ങ്‌ ആണ്.

കേൾക്കുന്നവർക്ക് ഭ്രാന്തായി തോന്നാം. ബട്ട്‌ ഇട്സ് ട്രൂ.

ആ മണവും തപ്പി ആ റോഡിലൂടെ ഞാൻ നടന്നു.(യെസ് ഗുയ്സ്‌, ഞാൻ ഒരു ശ്വാനജന്മം തന്നെ )

 

അവസാനം നടന്നെത്തിയതോ ഒരു വലിയ ഹാളിൽ..

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.