കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

 

“അങ്ങനെ എങ്കി അങ്ങനെ, ഓക്കേ ബോയ്സ്, ഇപ്പോ ടൈമില്ല. ഉറക്കം സെറ്റ് ആക്കണം. ഗുഡ് നൈറ്റ്‌…..”

 

പിറ്റേന്ന് രാവിലെ, ഇന്നലത്തെതിലും ഡബിൾ ഉന്മേഷം, അതാണല്ലോ മെയിൻ. വൈകുന്നേരം ആവാൻ ഒരു കാത്തിരിപ്പ് ആയിരുന്നു. അതിന്റെ പവറിൽ അന്ന് ക്ലാസ്സിലും കേറിയില്ല. രാത്രി 8.30 ആയപ്പോഴേക്കും ഞാൻ റെഡി ആയി. ഇന്നലെ ഇട്ട അതേ കോസ്റ്റയും ആയിരുന്നു, ഇനി കുട്ടിക്ക് ആള് മാറേണ്ട.

ഒരു വണ്ടിയും കടം വാങ്ങി, നേരെ കോഫി ഷോപ്പ്. കൃത്യനിഷ്ഠ കൂടെപിറപ്പ് ആയോണ്ട്,8 50നു ഞാൻ കേറി സീറ്റ്‌ പിടിച്ചു.പിന്നെയും കാത്തിരിപ്പ്. ഒടുക്കത്തെ കാത്തിരിപ്പ്. മണി 9 ആയി,9.10 ആയി. ഞാൻ പിന്നെയും മൂഞ്ചി.

 

പക്ഷെ അവിടെയും ട്വിസ്റ്റ്‌ ഉണ്ട്, നിരാശ കൊണ്ടോ എന്തോ, കണ്ണിലെ കരടും തട്ടി കളഞ്ഞു ഇറങ്ങാൻ നേരം പിന്നിൽ നിന്ന് ഒരു വിളി..

 

“അഭിയേ…”

 

ഏതവനാണോ ഇനി പിന്നീന്ന് വിളിക്കുന്നെ.

 

ഏഹ്ഹ് ആശാൻ.(എന്റെ ഒരു ഗുരു ആണ് ?, പുള്ളി വേറെ ലെവലാണ് )

 

“ആശാനെ.. ഇവിടെ എന്താ പരിപാടി..”

 

“എന്റെ പണി ഇപ്പോ ഇവിടെ അല്ലെ, പാർട്ട്‌ ടൈം.6 തൊട്ട് 11 വരെ..”

 

ഇവിടം വരെ എല്ലാം ഓക്കേ, പക്ഷെ ആശാൻ പിന്നീട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.

 

“നീ ആള് കൊള്ളാലോടാ. ഇവിടെ നിനക്ക് ഒരു പാർസൽ ഇണ്ട്. ഒരു പെൺകുട്ടി തന്നതാ. നിന്റെ ആരാധിക ?..”

 

“ആശാനെ ശെരിക്കും… ആ കുട്ടിയെ കണ്ടോ, എപ്പോഴാ വന്നേ. എന്താ പറഞ്ഞെ. ”

 

ആകാംഷ കൊണ്ട് വാക്കുകൾ ഒക്കെ പകുതിക്ക് മുറിഞ്ഞു. എന്റെ കാര്യങ്ങൾ എല്ലാം ആശാനോട് പറഞ്ഞപ്പോൾ, പിന്നെയും അറിഞ്ഞത് രണ്ട് കാര്യങ്ങൾ ആണ്.

 

1. പൂച്ചക്കണ്ണ്. എന്റെ വീക്നെസ് ആണ്, പക്ഷെ ആളെ കണ്ട് പിടിക്കാൻ പറ്റിയ നല്ല ബെസ്റ്റ് അടയാളം

2.ബുധനാഴ്ച്ചകളിൽ മാത്രം കണ്ട് വരുന്ന ഒരു സ്ഥിരം കസ്റ്റമർ.

അതായത് അടുത്ത ബുധൻ വന്നാൽ ആളെ കയ്യോടെ തൂക്കാം.

 

റൂമിലേക്ക് വന്നു കേറിയ പാടെ പാർസൽ തുറന്നു. അതിൽ കഴിക്കാൻ ഒന്നും ഇല്ല. ഒരു മെമ്മറി കാർഡ് ഇണ്ട്, പിന്നെ ഒരു കുറിപ്പും.

 

“ഞാൻ അത്ര പെട്ടെന്നു ഒന്നും പിടി തരില്ല മോനേ..”

 

മാങ്ങാത്തൊലി.. ഇവളുമാർക്ക് നേരിട്ട് വന്നാ പോരെ. ഈ ഗെയിം ഒലത്തിയാ മാത്രേ വരാൻ പറ്റു. കോപ്പ്. എന്റെ ആവശ്യം ആയിപോയി.

 

പിന്നെയും വട്ടമേശ സമ്മേളനം. എല്ലാവരും വട്ടം കൂടി ഇരുന്ന്. മെമ്മറി കാർഡ് ആണ് വിഷയം.

 

ഒരുത്തന്റെ ഫോണിൽ ഇട്ട് നോക്കിയപ്പോൾ, അതിൽ ഒരു വീഡിയോ മാത്രം ഉണ്ട്, പക്ഷെ ഫുൾ ബ്ലാക്ക് ആണ്. പിന്നെ വേറെ വോയിസ്‌ ഒന്നും ഇല്ല. ഒരു പാട്ട് മാത്രം.

 

Poovukkul olinthirukkum kanikkoottam athishayam..

 

നല്ല പാട്ട് ലേ..

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.