കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

 

“എടാ നിങ്ങ ഇങ്ങനെ അടി കൂടാതെ ഒരു ഐഡിയ പറ..”

 

പാതിരാത്രി വട്ടം കൂടി ഇരുന്ന് തെണ്ടികൾക്ക് അടി കൂടാൻ കണ്ട നേരം… ചിന്തിക്കാൻ പറ്റുന്നില്ല.

 

ബാക്ക് ടു ദി മിസ്റ്റീരിയസ് എഴുത്ത്.

 

“സിനിമാക്കാരെ പോലെ കണ്ണടച്ചു ആലോചിച്ചാൽ ഒരു വഴി കിട്ടും എന്നാണ് എന്റെ ഒരു ഇത് ”

 

“ഒരു 30 sec സമാധാനം താടാ മൈ@#%ളെ ”

 

ഓക്കേ കൂൾ..

 

ബാബു കണ്ണടച്ചാൽ അച്ചട്ടാ, പിന്നെ ഒരു ഐഡിയ കിട്ടാതെ ആ കണ്ണ് തുറക്കില്ല..

 

“അഭിയെ.. ഡാ

എന്താ നിന്റെ പ്ലാൻ?

 

ഉമ്മ്മ്മ്…അവനെ ഇനി നോക്കണ്ട.. ആ

കണ്ണ് ഇനി രാവിലെയെ തുറക്കു..”

 

“മോനേ മധു… ഇതൊക്കെ സിമ്പിൾ കേസ് അല്ലെ. ഇതവൾടെ എഴുത്ത് തന്നെയാ, കൈയ്യക്ഷരം വ്യത്യാസം ഉണ്ട്, ബട്ട്‌ ആ പെർഫ്യൂമിന്റെ സ്മെല് ഞാൻ മറക്കില്ല. ഇതവള് തന്നെ…

 

പക്ഷെ അവളുടെ ക്ലൂ എന്താന്ന് ഒരു പിടിയും കിട്ടുന്നില്ല..”

 

ഒരുപാട് തല പുകച്ചു പുക വന്നതല്ലാതെ, ഒന്ന് ചിന്തിക്കാൻ പറ്റിയില്ല.

 

ആ രാത്രി അവൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈ ദിവസം ഞാൻ ഇവിടെ ഉണ്ടാവില്ലായിരുന്നു.അതേ അവൻ തന്നെ, അവതാരപിറവികളുടെ ഉഗ്രമൂർത്തി, ശ്രീഹരി.അതായിരുന്നു ശെരിക്കും തുടക്കം. ഒരു ഒന്നൊന്നര തുടക്കം..

 

ശ്രീഹരി വന്നു, പേപ്പർ കയ്യിൽ വാങ്ങി ആദ്യം ബൾബിന്റെ ചോട്ടിൽ പിടിച്ചു നോക്കി. നോ രക്ഷ..

പിന്നെ വെള്ളത്തിൽ മുക്കി നോക്കി. പിന്നേം നോ രക്ഷ..

തീയിൽ പിടിച്ചു നോക്കാൻ പോയ അവനെ ഒരു വിധത്തിലാണ് പിടിച്ചു നിർത്തിയത്.

 

കുറച്ചു നേരത്തിനു ശേഷം വെളിപാട് വന്ന പോലെ അവൻ പേപ്പർ വെറുതെ തുറന്നു വായിച്ചു.

അത് ആദ്യമേ ചെയ്താ മതിയാർന്നു.

 

“എടാ പൊട്ടന്മാരെ, ആ കൊച്ചു ഇതിൽ പെൻസിൽ കൊണ്ട് വരച്ചിട്ടുണ്ട്, സൂക്ഷിച്ചു നോക്ക്. ഇത് മറ്റേ കോഫി ഷോപ്പ് അല്ലെ,രാമനാട്ടുകര ഉള്ളത്.ഇവിടെ ദാ സമയോം വരച്ചു ഇട്ടിണ്ട്. 9 pm.

 

“പൊളി, പൊളി, പൊളി, മുത്തേ നീ പൊളിച്ചു..”

 

സന്തോഷം, മുടിഞ്ഞ സന്തോഷം..

അല്ലേലും ആവശ്യം നേരത്ത് ആരുടെ ബുദ്ധി വേണേലും റോക്കറ്റ് ആവാലോ..

 

“അപ്പോ നാളെ രാത്രി 9 മണിക്ക്, അജ്ഞാത സുന്ദരി ദർശനം, വിത്ത്‌ സെൽഫി.. നാളെ ഞാൻ ഒരു പൊളി പൊളിക്കും.. ആർക്ക് വേണേലും കൂട്ട് വരാം കേട്ടോ…”

 

“ആരും വരുന്നില്ല, നീ ഒറ്റക്ക് ഉണ്ടാക്കിയിട്ട് വന്നാ മതി..”

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.