കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

വന്ന ദേഷ്യം മുഴുവൻ അവന്റെ മേൽ തീർത്തു. ആ പയ്യന്റെ സ്ഥിരം പരിപാടി ആണ് ഈ 20 രൂപ തെണ്ടൽ. ചോദിക്കുന്ന അവന് ഇല്ലെങ്കിലും, കൊടുക്കുന്ന നമുക്ക് ഇല്ലേ ഒരു ഉളുപ്പ്.

 

ഇങ്ങനെ ഓരോന്നു ആലോചിച്ചു തല പെരുത്തപ്പോൾ ആണ്

നമ്മുടെ ട്വിസ്റ്റ്‌ വരുന്നത്. ആകാശത്തു നക്ഷത്രം എണ്ണി ഇരിക്കുന്ന എന്റെ അടുത്തേക്ക് ആരോ ഒരു കപ്പലണ്ടി പൊതി വെച്ച് തന്നു. ആരാണെന്ന് ശ്രദ്ധിച്ചില്ല, ചോദിച്ചപോൾ ഒന്നും പറയാതെ ചിരിച്ചോണ്ട് പോയി.

 

നല്ല ചൂട് കപ്പലണ്ടി. കയ്യിലിട്ട് കളിച്ചു വായിലേക്കേറിയുന്നത് എന്റെ ഒരു ഹോബി ആണ്. അങ്ങനെ ഓരോന്നു എണ്ണി എണ്ണി കഴിച്ചു, പേപ്പർ ചുരുട്ടാൻ നേരം ആണ് ഞാൻ ആ എഴുത്ത് ശ്രദ്ധിച്ചത്.

 

“സോറി, ഇന്ന് വരാൻ പറ്റിയില്ല.പറ്റുമെങ്കിൽ ഇതിൽ നിന്നെന്നെ കണ്ട് പിടിക്ക് ”

 

പൊതിയും ചുരുട്ടി ഞാൻ ഹോസ്റ്റലിലേക്ക് ഓടുകയായിരുന്നു. കേറിയ പാടെ എല്ലാവരെയും വിളിച്ചു കൂട്ടി തിലകൻ സ്റ്റൈലിൽ ഞാൻ പറഞ്ഞു.

 

“പിക്ചർ അഭി ബാക്കി ഹേയ് ദോസ്തോം… ഒരു കുറിപ്പ് കൂടെ കിട്ടി ”

 

“യെവന് ഈ കിട്ടിയതൊന്നും പോരാന്നു തോന്നുന്നു. എവിടെ ആ കുറിപ്പ് നോക്കട്ടെ ” മധു കുറിപ്പിനായി കൈ നീട്ടി.

 

“നീയൊക്കെ തെക്കോട്ടു നോക്കി ഇരുന്നോ, കുറിപ്പും ഇല്ല ഒരു കോപ്പും ഇല്ല. അവളുടെ കൂടെ ഉള്ള എന്റെ സെൽഫി നിന്നെ ഒക്കെ കാണിച്ചിട്ടേ എനിക്ക് ഇനി ഉറക്കം ഉള്ളു ”

 

“അതെന്താ അഭി,നീ അത് വരെ ഉറങ്ങാതെ ഇരിക്കാൻ പോവാണോ ഹിഹിഹി…”

ബാബു,ചീഞ്ഞ കൗണ്ടറുകൾ ആണിവന്റെ മെയിൻ.

 

“മ,മ,മ…. മരവാഴേ… നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാന്ന് എനിക്ക് അറിയാം, പ്രവർത്തിച്ചു കാണിക്കുമ്പോ നിന്റെ ഒക്കെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടാവില്ലേ,

ഞെട്ടാൻ റെഡി ആയിരുന്നോ എല്ലാരും..”

 

“ഓമ്പ്ര..”

 

അന്ന് രാത്രി ശെരിക്ക് ഉറക്കം കിട്ടിയില്ല. എല്ലാവരും വട്ടം കൂടി ചർച്ചയിലായിരുന്നു..

 

“എടാ നീ ആ കുറിപ്പ് കാണിക്കെടാ..

എന്താന്ന് ഞങ്ങൾ കൂടെ കാണട്ടെ.”

 

ഒന്നു കൂടെ ചോദിച്ചപ്പോ ഞാൻ എല്ലാവർക്കും ആ എഴുത്ത് കാണിച്ചു കൊടുത്തു.

 

“ആ കോപ്പ്… മോനേ അഭി, ഇത് നടപടി ആവണ കേസ് അല്ലാട്ടാ.

ആ കയ്യക്ഷരം നോക്കെടാ പൊട്ടാ..

കണ്ടാ അറിഞ്ഞുടെ ഏതോ മരപ്പാഴ് ആണെന്ന് ”

 

“ആ ഋത്വിക്ക് പറഞ്ഞത് കറക്റ്റാ.നല്ല വൃത്തികെട്ട കയ്യക്ഷരം, ഇവന്റെ പോലെ തന്നെ… ”

 

“ആ ഇനി എല്ലാം കൂടെ എന്റെ നെഞ്ചത്തോട്ടു കേറ്..

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.