കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

എന്നെ അറിയുന്ന ആരോ എനിക്കിട്ട് പണിതത് ആവാൻ ഉള്ള ചാൻസ് കൂടുതലാണ്. പക്ഷെ ആകാംഷ അടക്കി നിർത്താനും കഴിയുന്നില്ല. ആരോടും പറയാതെ രഹസ്യമായി പോയി വരാൻ ആയിരുന്നു ഉദ്ദേശം.അറിയുന്നവരോട് എല്ലാം പറഞ്ഞപ്പോഴേക്കും അത് ഹോസ്റ്റലിലും ഡിപ്പാർട്മെന്റിലും പാട്ടായി.

 

അടുത്ത ദിവസം ഫെബ്രുവരി 1. അജ്ഞാത സുന്ദരി വരാമെന്നു പറഞ്ഞ ദിവസം.ഒരു 7 മണി ആയപ്പോഴേക്കും ഞാൻ ഒരുക്കം തുടങ്ങി. എന്നെ ഒരുക്കാനായി ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. പൗഡർ ഇട്ടു തരുന്നു, മുടി ചീകുന്നു, ഷർട്ട്‌ ഇസ്തിരി ഇടുന്നു, എല്ലാവരുടേം ഓവർ സ്നേഹം കണ്ടിട്ട് ഇവർ തന്നെയാണോ ഈ പ്രാങ്കിനു പിന്നിൽ എന്ന് ഞാൻ സംശയിക്കാതിരുന്നില്ല.

അതിനിടയിൽ മുൻപ് പുസ്തകം എടുത്ത ആളുടെ ജാതകം തന്നെ നമ്മുടെ പിള്ളേർ എടുത്തിരുന്നു.

 

Akshara sunil

Dept of geology

Age : 25

Place : kozhikkod

Relationship status : single

 

ഫോട്ടോ ഒക്കെ കണ്ടു. ഇഷ്ടായി. കാണാൻ ഒരു ഇടത്തരം സുന്ദരി. പക്ഷെ ഇന്ന് വരും എന്ന് പറഞ്ഞു പറ്റിക്കാൻ പോകുന്നത് ഇയാളല്ല, അത് 99% ഉറപ്പ്. ബാക്കി 1%ത്തിൽ വിശ്വസിച്ചാണ് ഞാൻ പോകാൻ തീരുമാനിച്ചത്. ഒരുക്കം കഴിഞ്ഞു, എപ്പോഴത്തെയും പോലെ ചെത്തായിട്ടുണ്ട്. സുരക്ഷക്ക് ഒരു മാസ്ക് കയ്യിൽ കരുതി. പ്രാങ്ക് വീഡിയോ ഇറങ്ങിയാൽ ആരും തിരിച്ചറിയരുതല്ലോ..

 

അങ്ങനെ ലൈബ്രറിയുടെ മുൻവശത്തു കൃത്യം 7.50ന് തന്നെ ഞാൻ എത്തി. 8മണി ആയപ്പോൾ ലൈബ്രറി അടച്ചു എല്ലാവരും പോയി. ഇനി 3 മിനിറ്റിന് ഉള്ള കാത്തിരിപ്പ് ആണ്. എപ്പോ വേണമെങ്കിലും വരാം. കൂട്ടുകാർ എല്ലാവരും കുറച്ചു മാറി വെയ്റ്റിംഗ് ആണ്.8.03 ആയി, ആരും വന്നില്ല.പിന്നെ 8.10 ആയി, അതും കഴിഞ്ഞു 8.30 ആയിട്ടും ആരും വന്നില്ല.മൊത്തത്തിൽ എന്റെ അര മണിക്കൂർ ഞാൻ വെറുതെ കളഞ്ഞു.

 

“അളിയാ,നിനക്കിട്ടു പണിഞ്ഞവനെ തിരഞ്ഞു പിടിച്ചു നല്ല ഇടി കൊടുക്കണം,

 

ഞാൻ അപ്പോഴേ പറഞ്ഞില്ലേ ആരും വരില്ലാന്ന്,

 

ഈ ഇൻസ്റ്റാഗ്രാം യുഗത്തിൽ ആരാടാ കുറിപ്പ് ഒക്കെ വെക്കുന്നെ, ”

 

അവർ പറഞ്ഞതൊക്കെ എന്റെ മനസ്സിൽ ഉള്ളതായിരുന്നു. അല്ലെങ്കിലും പണ്ടേ അങ്ങനെയാണ്. എന്നൊക്കെ ബുദ്ധിയെ മറന്ന് ഹൃദയത്തെ വിശ്വസിച്ചു ഇറങ്ങിയോ, അന്നൊക്കെ 16ന്റെ പണി കിട്ടിയിട്ടേ ഉള്ളു. ഇന്നും കിട്ടി. വയറു നിറഞ്ഞു, സന്തോഷായി.

 

എല്ലാവരെയും പറഞ്ഞു വിട്ടു, കുറച്ചു നേരം ഒറ്റക്ക് ഇരിക്കാൻ ആയി മാറിയപ്പോൾ ആണ്, ഒരു ശബ്ദം ഞാൻ കേട്ടത്..

 

“ചേട്ടാ.. ഒരു 20 രൂപ ഉണ്ടാവോ??..”

 

ഏതെടാ ഇവൻ…

 

“ഓട്ര…”

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.