കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 55

എന്റെ കണ്ണുകളിലെ പകപ്പ് എനിക്ക് ഫീൽ ചെയ്യാൻ പറ്റി. അവളെ നോക്കിയപ്പോൾ ഒരു പ്രത്യേക ഭാവത്തിൽ അവളും, ബാക്കി തെണ്ടികളും ചിരിക്കുന്നുണ്ട്.

 

നാറികൾ.. പണിതത് ആണല്ലെ..

 

“അളിയാ, നീ വിചാരിക്കുന്ന പോലെ അല്ല. എല്ലാം ഞാൻ പറയാം.”

 

മധുവിനെ പറഞ്ഞു മുഴുമിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല. നിരാശക്ക് പകരം ഈഗോ ഡ്രൈവിംഗ് സീറ്റിൽ കേറിയാൽ പിന്നെ എനിക്ക് എന്നെ തന്നെ ഇഷ്ടം അല്ല.

 

”നീ ഒന്നും ഒരു പിണ്ണാക്കും പറയണ്ട. കൂടെ നടന്നു പണിതല്ലേ തെണ്ടികളെ.. നിനക്ക് ഒക്കെ…

എന്തിനായിരുന്നെടാ..

ഒന്നും വേണ്ടായിരുന്നു..”

 

എന്റെ അവസ്ഥ കാരണം ചിരിയും വരുന്നുണ്ട്, കരച്ചിലും വരുന്നുണ്ട്. സംസാരിക്കാൻ പറ്റുന്നില്ല. ദേഷ്യത്തിൽ അവിടെ നിന്നും ഞാൻ പോയി.

 

അന്ന് രാത്രി ബാഗ് പാക്ക് ചെയ്തു ഞാൻ വീട്ടിലേക്ക് പോയി.ആരുടേയും കാളുകൾ എടുത്തില്ല. ഒരു മെസ്സേജ് പോലും ആർക്കും അയച്ചില്ല. സമ്പൂർണ വനവാസം.

 

ഒരാഴ്ചക്കു ശേഷം വീട്ടിൽ വന്ന പത്രത്തിന്റെ കൂടെ ഒരു കത്തും ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ അടുപ്പിലിടാൻ പോയതാണ് ഞാൻ. പക്ഷെ ബഷീറിന്റെ പ്രേമലേഖനത്തിലെ വിഖ്യാതമായ വരികൾ കണ്ടപ്പോൾ കളയാൻ തോന്നിയില്ല. ലൈബ്രറിയിൽ നിന്നുള്ള ഈ പണികൾ എല്ലാം തുടങ്ങിയത് ഈ പ്രേമലേഖനത്തിലൂടെ ആണ്. ബഷീറിന്റെ പ്രേമലേഖനം.

ഇതിന്റെ അവസാനവും ഒരു പ്രേമലേഖനത്തിലൂടെ ആവും.

 

”ഡാ പൊട്ടാ. പറയുന്നത് കേൾക്കാൻ ഉള്ള ക്ഷമ കാണിക്ക്. ഈ കത്തും ഇനി അടുപ്പിൽ കളയല്ലേ. എനിക്ക് ഇനിയും എഴുതാൻ വയ്യ.

നീ ഒരു കാര്യം മനസ്സിലാക്കു, നിന്നെ ഒന്ന് പറ്റിക്കാൻ വേണ്ടി എനിക്ക് ഇത്രയും മിനക്കെടേണ്ട ആവശ്യം ഇല്ല.

ഒന്ന് ചിന്തിച് നോക്കെടാ,ഇത്രയും ദൂരത്തു കിടക്കുന്ന ഞാൻ എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.

എത്ര തവണ ഞാൻ പറയാൻ ശ്രമിച്ചു, എത്ര സൂചനകൾ ഞാൻ തന്നു. ഒന്നും നീ മനസിലാക്കിയില്ല.

ഇനി എങ്കിലും ഒന്ന് മനസ്സിലാക്കു,

 

നിന്നെ എങ്ങനെ പ്രൊപ്പോസ് ചെയ്യണം എന്ന് നീ തന്നെ പറ. അത്രക്ക് ഇഷ്ടം ആണെടാ നിന്നെ. ആ ബുക്കിൽ എഴുത്ത് വച്ചത് ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്റെ ഇഷ്ടം പറയാൻ ആണ് ഞാൻ ഇത്രയും കഷ്ടപെട്ടത്. ഇന്ന് വൈകുന്നേരം 5 മണിക്ക് ഞാൻ ഇവിടെ പാർക്കിൽ ഉണ്ടാവും. നമ്മുടെ സ്ഥിരം സ്ഥലം. ബാക്കി അവിടെ വച്ചു ”

 

നല്ല നീളമുള്ള കത്ത്. എനിക്ക് ദേഷ്യമാണോ, സങ്കടം ആണോ, പ്രാന്ത് ആണോ, എല്ലാം കൂടെ ഒരു അവിയൽ പരുവം ആണ് ഇപ്പോ.

 

എന്തായാലും 5 മണിക്ക് ഞാൻ പാർക്കിൽ പ്രേസേന്റ് ആയിരുന്നു. അവളും അവിടെ ഉണ്ടായിരുന്നു. പിന്നെ കൂട്ടുകാർ തെണ്ടികളും.

 

”നീ ആ കത്ത് വായിച്ചില്ലേ..

 

”ഇല്ല, അത് കൊറേ ഇണ്ടല്ലോ. നീ തന്നെ വായിച്ചു താ..”

 

അവളെന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ ഉണ്ട് എല്ലാം.

 

”ഇനി ഇമ്മാതിരി പണി കാണിക്കരുത്. ഇഷ്ടം ആണെങ്കിൽ നേരിട്ട് പറയണം. അല്ലാതെ, ഇമ്മാതിരി പണി ഇനി മേലാൽ കാണിക്കരുത്, ഇവിടെ ഞാൻ എണ്ണാത്ത നക്ഷത്രം ഇല്ല. ഇവിടെ ഞാൻ ഈ പ്രാന്ത് കാണിക്കുമ്പോ, കൂടെ ഈ പൊട്ടന്മാരും, എല്ലാവർക്കും ഞാൻ തരുന്നുണ്ട്. ഒരു ദിവസം വരും..”

 

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ എന്തൊരു ആശ്വാസം.

 

പക്ഷെ ഇപ്പോഴും ഒരു ചോദ്യം ബാക്കി.

 

പ്രണയബാണമേറ്റ് നൊന്ത കിളിയാണ് ഞാൻ, ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും, ഇങ്ങനത്തെ വർത്തമാനം ആണ് അപ്പോൾ എന്റെ മനസ്സിൽ വന്നത്.

 

ഞാൻ ഒന്നും പറയാതെ തിരിഞ്ഞ് നടന്നു.അവരുടെ മുഖത്തെ ഭാവങ്ങൾ തിരിഞ്ഞ് നോക്കാതെ തന്നെ എനിക്ക് മനസ്സിലാവും, പതിയെ വിരിഞ്ഞ പുഞ്ചിരിയിൽ എന്റെ മനസ്സിലേക്ക് വന്നത്, അവളുടെ വീടാണ്.അതിന്റെ വരാന്തയിൽ അവളെയും കാത്ത് കിടക്കുന്ന ഒരു പുസ്തകം ഉണ്ട്. അതിന്റെ പേരാണ്.

“ ബഷീറിന്റെ പ്രേമലേഖനം ”

 

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.