കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

 

അവളുടെ മോട്ടിവേഷൻ എന്തായാലും കൊളളാം, ഇപ്പോ ഫെബ്രുവരി 14നോട്‌ എന്റെ എന്തോ ഇഷ്ടം ഒക്കെ തോന്നുന്നുണ്ട്.

 

ഫെബ്രുവരി 13നു രാത്രി ഞാൻ valentines സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌ക്വാഡിന്റെ അജണ്ട ഇത്ര മാത്രം. എന്നെ കാണുന്നതിന് മുൻപ് ആ കുട്ടിയെ ഞാൻ കണ്ട് പിടിച്ചു ഞെട്ടിച്ചിരിക്കും..

 

ഇപ്പോഴത്തെയും പോലെ 3 പേരുണ്ട് കൂടെ.3 പേരുടെ ഗ്രൂപ്പ് ആണേൽ മൂഞ്ചും എന്നതൊക്കെ വെറുതെ ആണ്. ഈ 3 പേട്ടു തല കാരണം ആണ് കാര്യങ്ങൾ ഇവിടം വരെ ഒക്കെ എത്തിയത്.

 

”ഓക്കേ ഗയ്‌സ്. നമ്മുടെ അടയാളങ്ങൾ അറിയാലോ. പൂച്ചക്കണ്ണ് ആണ് മെയിൻ. നിങ്ങൾ എല്ലാരും അന്ന് കണ്ടതല്ലേ. ക്യാമ്പസ്സിന്റെ എല്ലാ മൂലയും അരിച്ചു പെറുക്കിക്കോ. കപ്പിൾസ് മൂല, കപ്പിൾസ് ഇല്ലാത്ത മൂല അങ്ങനെ ഒരു മൂല പോലും വിട്ട് കളയണ്ട.. ”

 

“പ്ലാൻ ഒക്കെ കൊള്ളാം, ലാസ്റ്റ് ഇതും 3g ആകുവോ.”

 

“നാളെ ഒരു ദിവസത്തേക്ക് നമ്മളുടെ നിഗണ്ടുവിൽ നിന്ന് 3g എന്നാ വാക്ക് എടുത്ത് കളഞ്ഞേക്ക്. നാളത്തേക്ക് മാത്രം ”

 

ഇങ്ങനെ പഞ്ച് ഒക്കെ അടിച്ചു ഇറങ്ങിയ ഞാനാണ്, ദാ ഇന്ന് ഫെബ്രുവരി 14നു 3g ആയി നിക്കുന്നത്.എല്ലാം വിധിയുടെ വിളയാട്ട.

 

മിഷൻ ഒക്കെ A ക്ലാസ്സ്‌ ഫ്ലോപ്പ് ആയിരുന്നു. പൂച്ചക്കണ്ണ് പോയിട്ട് ഒരു പൂച്ചയെ പോലും കിട്ടിയില്ല. Valentines day ആയിട്ട് എല്ലാരും ഹോളി കളിച്ചത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

അതിന്റെടേയിൽ ആർക്കും പരസ്പരം മനസ്സിലായില്ല, പിന്നല്ലേ പൂച്ചക്കണ്ണ്, കോപ്പ്

 

വരാമെന്ന് പറഞ്ഞ ആരും വന്നില്ല.

 

മൊത്തത്തിൽ കളറിൽ കുളിച് നിൽക്കാണ് ഞങ്ങൾ എല്ലാവരും. നിരാശയിൽ തല കുമ്പിട്ടു ഇരിക്കുന്ന എന്റെ തലയിൽ ആരോ തഴുകി. എവിടെയോ കെട്ട പ്രതീക്ഷ പിന്നെയും ആളി കത്തി. ആ ആവേശത്തിൽ തല ഉയർത്തിയപ്പോൾ ഞാൻ കണ്ടത് വൃന്ദയെ ആണ്.തല പിന്നെയും താഴ്ന്നു.

 

”എടാ ഞാൻ എല്ലാം അറിഞ്ഞു. അതൊക്കെ പോട്ടെ, ആ കുട്ടിക്ക് നിന്നെ വേണ്ടെങ്കിൽ വേണ്ട, ഇവിടെ ഞങ്ങളൊക്കെ ഇല്ലേ.”

 

”എടി നിനക്ക് അറിഞ്ഞുടെ. നീ കൂടെ പറഞ്ഞതല്ലേ, വരുമെന്ന്.. എനിക്ക് എന്താ ചെയ്യണ്ടെന്ന് അറിഞ്ഞുട..”

 

എന്റെ ഉള്ളം കയ്യിൽ ഒരു valentines സ്പെഷ്യൽ ഡയറി മിൽക്ക് അവൾ വച്ചു തന്നു. ചത്തിട്ടു റീത്തു വച്ച പോലെ ഉണ്ട്.

 

ഇതിനിടയിലും എന്റെ ചിന്ത പോയത്, വേറെ വഴിക്കാണ്.

 

“ഇവളെന്താ ഇവിടെ,”

 

ഡയറി മിൽക്ക് പാക്കറ്റ് പൊട്ടിക്കുമ്പോൾ ആണ്, അതിലെ എഴുത്ത് ഞാൻ ശ്രദ്ധിച്ചത്.

 

“Happy Valentine’s day my love ”

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.