കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

“മിസ്റ്റർ മധു, നമ്മൾ എങ്ങനെ തുടങ്ങണം? ”

 

“നീ ഒരു കാര്യം ചെയ്യ്, ഓസോൺ പാളിയിലെ ഓട്ടയെ പറ്റി ചോദിക്ക്.

എടാ മറ്റവനെ സിമ്പിൾ ആയിട്ട് ഒരു hi അയക്ക്..”

 

വെളിവില്ലെങ്കിലും ഇവന് നല്ല വിവരം ആണ്. ഉടനെ തന്നെ അയച്ചു.

 

“Hi”

 

Hi അയച്ചിട്ട് കൃത്യം 72 മണിക്കൂർ 45 മിനിറ്റ് 20 സെക്കന്റ്‌ ആയി. ഇത് വരേയ്ക്കും റിപ്ലൈ പോയിട്ട് ഓൺലൈനിന്റെ പച്ചവെട്ടം പോലും ആരും കണ്ടില്ല.

 

മണിക്കൂറിന്റെ 46ആം മിനുട്ടിലാണ് ആ അത്ഭുതം സംഭവിച്ചത്.

 

തിരിച്ചു ഒരു റിപ്ലൈ വന്നു. വല്യ കാര്യം ഉള്ള കാര്യം ഒന്നുമില്ല.

 

“പറയാതെ മുറിഞ്ഞ വാക്കിന്റെ തുമ്പിൽ കിനിഞ്ഞ ചോരയുടെ പേരാണ് പ്രണയം..

 

എനിക്ക് ഈ കളി മതിയായി. ഫെബ്രുവരി 14നു എന്റെ ഇഷ്ടം അറിയിക്കാനായി ഞാൻ വരും. അതീ ക്യാമ്പസ്സിൽ എവിടെ ആണെങ്കിലും..”

 

തിരിച്ചു റിപ്ലൈ കൊടുക്കാൻ ഒന്നും പോയില്ല. കുറച്ചു നേരത്തിനു ശേഷം ആ അക്കൗണ്ടും പോയി.

 

“ഈ എവിടെ വേണേലും വരും എന്നൊക്കെ വെറുതെ പറഞ്ഞതാവും. ഉദാഹരണത്തിന് നീ ബാത്‌റൂമിൽ ആണെങ്കിൽ അവിടെയും വരോ?? ഇല്ല വരില്ല… അതാണ്..”

 

ആ ബാബു തെണ്ടിയെ ശ്രദ്ധിക്കേണ്ട. എന്തേലും പറയട്ടെ.എന്തായാലും ഇനി ക്ലൂ തപ്പി പിന്നാലെ പോവണ്ടല്ലോ. ആള് ഇങ്ങോട്ട് തന്നെ വരില്ലേ. പകുതി സമാധാനം ആയി..

 

ഫെബ്രുവരി 10നു ഞാൻ ഇങ്ങനെ പറയുമ്പോ തന്നെ മനസ്സിലാവില്ലേ എന്റെ ഒരു അവസ്ഥ.

 

അന്ന് രാത്രി എന്റെ കൂട്ടുകാരി വൃന്ദക്ക് ഞാൻ മെസ്സേജ് അയച്ചു. ചിന്തകൾ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ല.

ഇത്ര ഒക്കെ കഷ്ടപ്പെട്ടിട്ടും ആരും അന്ന് വന്നില്ലെങ്കിൽ എനിക്ക് നല്ല വിഷമം ആവും എന്നെനിക്ക് അറിയാം.

 

 

അവളോട് കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ എനിക്ക് പകുതി ആശ്വാസം കിട്ടി.

അവള് പറഞ്ഞത് പ്രകാരം ചില കാര്യങ്ങൾ ചെയ്യാൻ ഞാൻ തീരുമാനിച്ചു.

 

ഫെബ്രുവരി 14നു vവേണ്ടി ഞാൻ റെഡി ആയത് ഇങ്ങനെ ഒക്കെ ആണ്.

 

സമൃദ്ധമായ മുടി വെട്ടി ഒതുക്കി. പുതിയ ഡ്രസ്സ്‌ ഒരെണ്ണം വാങ്ങി. നല്ല കടും കറുപ്പ്. അങ്ങനെ എന്തൊക്കെ പുതിയത് വാങ്ങാമോ, അതെല്ലാം വാങ്ങി.

 

”നമ്മളെ ഇഷ്ടമുള്ളോർ നമ്മളെ അന്വേഷിച്ചു ഇങ്ങോട്ട് വരുന്നതിലും വലിയ കാര്യം ഇല്ലടാ. എനിക്ക് ഉറപ്പാ, ആ കുട്ടി വരും. അവള് വന്നു നിന്റെ മുൻപിൽ നിൽകുമ്പോൾ നീ ഉറപ്പായിട്ടും ഞെട്ടും, അന്നേരം നിന്റെ ഫോട്ടോ എടുക്കാൻ നിന്റെ ചങ്കിന്റെ അടുത്തു ഞാൻ പറഞ്ഞോളാം “

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.