കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

വൈകുന്നേരം 4 മണി. ക്ലാസ്സ്‌ വരാന്ത. ജൂനിയർസ് കുറച്ചു പേര് പുറത്തുണ്ട്, പിന്നെ ഞങ്ങളും.

 

 

ഞങ്ങൾ 3 പേർ ഉണ്ടായിരുന്നു.

സ്റ്റാഫ്‌ റൂമിൽ കേറി എവിടെ തുടങ്ങണം എന്നൊരു ഐഡിയ ഞങ്ങൾക്കും ഇല്ല.

 

“ഡാ എവിടന്ന് തുടങ്ങും?”

 

“ചുമരിൽ വല്ലതും എഴുതീണ്ടോന്ന് നോക്കാം..”

 

“എടാ മണ്ടന്മാരെ, ഈ മേശയിൽ വല്ലതും എഴുതീണ്ടോന്ന് നോക്ക്. ഈ വൈറ്റ്നർ വെച്ച് എഴുതീട്ട് ഉള്ളത് നോക്ക്. നല്ല ഫ്രഷ് ആയിട്ടുണ്ട്.ഇതന്നെ സംഭവം ”

 

ഇതാണ് അഞ്ജന. ബുദ്ധി ആണ് ഇവള്ടെ മെയിൻ.

 

“ഞാനൊന്ന് അത്ഭുതപെടട്ടെ അഞ്ജന..”

 

“കളിയാക്കാതെ നോക്കെടാ നിതീഷേ.”

 

നോക്കുമ്പോ സംഭവം ശെരിയാണ്. അതൊരു ഇൻസ്റ്റ ഐഡി ആണ്. കണ്ടിട്ട് ഏതോ ഫേക്ക് ആണെന്ന് തോന്നുന്നു.

എന്തായാലും ഫേക്ക് ഐഡി കളുടെ മാനം അവള് കളഞ്ഞില്ല.

 

പേര് അശ്വതി അച്ചു123…

 

“ഇത് സംഭവം കൊള്ളാലോ, സെറ്റ് ആയെന്റെ ചെലവ് വേണട്ടാ..

 

“എന്താ ഇവിടെ ഒരു ബഹളം.”

 

ഈ വന്നത് mufeedha. തത്കാലം ഇവൾക്ക് മെയിൻ ആയിട്ട് ഒന്നും ഇല്ല. ചായ മാത്രം. ചായ എന്ന് എഴുതി വെച്ചാൽ അതും എടുത്ത് കഴിക്കും. അമ്മാതിരി സൈക്കോ.

 

കാര്യങ്ങൾ എല്ലാം അവളുടെ അടുത്ത് പറഞ്ഞപ്പോൾ, അവളുടെ കുഞ്ഞു ബുദ്ധി വെച്ച് പറഞ്ഞത് 2,3 കാര്യങ്ങളാണ്.

 

എനിക്കിട്ട് പണിതത് ഡിപ്പാർട്മെന്റിൽ തന്നെ ഉള്ള ആരോ ആണ്. കണ്ട് പിടിക്കണം, പിടിച്ചിട്ട് നല്ല ഇടി കൊടുക്കണം…

 

ഇൻസ്റ്റ ഐഡി കിട്ടിയ നമ്മൾ ഉടനെ മെസേജ് അയക്കണം. ഒരു കാരണവശാലും ലേറ്റ് ആക്കാൻ പാടില്ല.

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.