കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

കപ്പലണ്ടി ടു കാതലി ❣️?

ഇന്ന് ഫെബ്രുവരി 14. ഈ ദിവസം ഒക്കെ ഏതവനാണോ കണ്ട് പിടിച്ചത്. ഇന്ന് എല്ലാത്തിനും ഒരു തീർപ്പ് ആവും എന്നാണ് എന്റെ ഒരു ഇത്.14 ദിവസം ആയി ഞാൻ ഒരു വള്ളിക്കെട്ടിന്റെ പിന്നാലെ ആണ്. എല്ലാം കൂടെ മനുഷ്യനെ വട്ടാക്കുന്നതിന് ഒരു പരിധി ഇല്ലേ..

 

ജനുവരി 31. അന്ന് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുക്കുമ്പോൾ ദൈവത്തിനാണെ എനിക്ക് അറിയില്ലായിരുന്നു അതൊരു പണിയാണെന്ന്. എനിക്ക് ഈ പുസ്തകം എന്നൊക്കെ പറഞ്ഞാൽ ജീവനാണ്. രാത്രികളിൽ മാത്രമേ ഞാൻ പുസ്തകം വായിക്കാറുള്ളു, ആ സമയത്തെ തണുപ്പും, കാറ്റും മൊത്തത്തിൽ ആ ഒരു സെറ്റിങ് തന്നെ മൂഡ് വേറെ ലെവലാക്കും. അത് പോലെ പുസ്തകം വായിക്കാൻ എടുത്തതായിരുന്നു അന്നും. വായിച്ചു കഥ മുന്നേറികൊണ്ടിരുന്നു, സത്യം പറയാലോ നല്ല സുഖമുള്ള ഒരു പ്രണയകഥ, പേര് ഞാൻ പറയില്ല, വഴിയേ അറിയാം. കഥയുടെ ഒരു പ്രധാന ഭാഗത്ത് എത്തിയപ്പോഴാണ് ഞാൻ പേജിന്റെ ഇടയിൽ മടക്കി ഒളിപ്പിച്ച ആ കുറിപ്പ് കാണുന്നത്. സ്വാഭാവികമായും ഞാൻ അത് തുറന്നു വായിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു.

 

“Hey bruh,meet me outside the library on 1st feb 8.03 pm.

Code : wear a yellove T-shirt.

 

Maybe your soulmate ”

 

തികച്ചും ആകർഷകമായ, വളരെ ക്ലീഷേ ആയൊരു കുറിപ്പ്. ഇത് കണ്ടപാടേ കുളിച്ചു കുറി തൊട്ട്, മഞ്ഞ ടി ഷർട്ടും വലിച്ചു കേറ്റി പോകുന്ന ആണ്പിള്ളേര് ഉണ്ടാവും, പക്ഷെ ഞാൻ പോവില്ല..

 

ഉടനെ തന്നെ ആത്മാർത്ഥ സുഹൃത്തും, ചങ്ക് തെണ്ടിയും ആയ മധുവിനെ വിളിച്ചു കാര്യം പറഞ്ഞു.

രണ്ട് പേരുടെയും തീരുമാനം ഒന്നായിരുന്നു. ഐശ്വര്യം ആയിട്ടൊന്ന് പോയി നോക്കാം.

 

‘കിട്ടിയാൽ ഊട്ടി, കിട്ടിയില്ലെങ്കിലും ഊട്ടി ‘

 

അതെന്താന്ന് അല്ലെ. അതങ്ങനെ ആണ്. എല്ലാത്തിനും നമ്മൾ ഒരു പോസിറ്റീവ് വശം കാണണം. പോവുന്നതിനു മുൻപ് ആ കുറിപ്പിനെ ഒന്ന് പോസ്റ്റ്‌മോർട്ടം ചെയ്യണം. സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ കണ്ട് പിടിച്ചത് രണ്ട് കാര്യങ്ങളാണ്.

 

1. ആ കുറിപ്പിൽ 2 പേരുടെ കയ്യക്ഷരം ഉണ്ട്. ഒരു ആണിന്റെയും പെണ്ണിന്റെയും

 

2.അതിനു ഒരു പ്രത്യേക പെർഫ്യൂമിന്റെ സ്മെല് ഉണ്ട്,

 

അതെന്താന്ന് അറിയില്ല എനിക്ക് പണ്ട് മുതലേ പെർഫ്യൂം തിരിച്ചു അറിയുന്നതിന് പ്രത്യേക ഒരു കഴിവാണ്.

പുസ്തകം അവസാനം ആയി എടുത്തത് 2022 ജൂലൈ 22ന് ആണ്. ഞാൻ എടുത്തത് 2023 ജനുവരി 31നും.എല്ലാംകൊണ്ടും

4 Comments

  1. ? നിതീഷേട്ടൻ ?

    ?

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും?ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.