“ഓപ്പറേഷന്റെ ദിവസം ഞാൻ വരുന്നുണ്ടാവില്ല. റോബിൻ ജോർജല്ലേ സർജൻ..? എന്റെ ശിഷ്യനാണ് അവൻ. അവനോട് ഞാൻ നിങ്ങളെയൊന്നു ശ്രദ്ധിച്ചോളുവാൻ പറഞ്ഞിട്ടുണ്ട്. എല്ലാം കഴിഞ്ഞ് സുഖമായശേഷം നമ്മൾ വീണ്ടും കാണും…
പഴയതുപോലെതന്നെ. അടുത്ത വർഷം ഇതേസമയം ഇവിടെത്തന്നെ…” ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു. അവൾ പറഞ്ഞു.
“ഇപ്പോൾ നിങ്ങളെന്നെ ശെരിക്കും സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. അല്ലേ?” അവൾ പറഞ്ഞത് ഞാൻ അദ്ഭുതത്തോടെ അവളെ നോക്കി.
“അപ്പോൾ ഞാനിതുവരെ നിന്നെ സ്നേഹിച്ചിട്ടില്ലേ?” അവൾ മുഖം എന്റെ നെഞ്ചിലേക്കു ചേർത്തു.
“എന്റെ ശരീരത്തിൽനിന്ന് നിങ്ങൾക്കിനിയും ഒന്നും കിട്ടാനില്ല. നിങ്ങളിൽ നിന്ന് എനിക്കും. എന്നിട്ടും നമ്മളിപ്പോൾ ശരിക്കും സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. അല്ലേ..?” അവൾ മന്ദസ്മിതം പൊഴിച്ചുകൊണ്ട് ചോദിച്ചു.
അവൾ അത്രയും പറഞ്ഞു കഴിഞ്ഞതേയുള്ളൂ… പെട്ടെന്ന് ദൂരെ കടൽ ശക്തമായി തിരയടിക്കാൻ തുടങ്ങിയതിന്റെ സ്വരം കേട്ടു.
അതിനോടകം തണുത്ത കരകാറ്റ് ബാൽക്കണിയിൽ നിന്നിരുന്ന അവരെ തഴുകികടന്ന് കടലിലേക്ക് വീശിക്കൊണ്ടിരുന്നു.
അവരിരുവരും തങ്ങളുടെ കൈകൾ പരസ്പരം കോർത്തുപിടിച്ചു. അവൾ അയാളെ പുണർന്നുകൊണ്ട് ഹൃദയത്തിൽ അമർത്തി ഉമ്മവച്ചു.
“എനിക്കുവേണ്ടി നിങ്ങൾക്കാ വരികളൊന്നു പാടാമോ… പണ്ടിതുപോലെ നമ്മൾ ധനുമാസരാത്രിയിൽ കൈകൾ കോർത്തുകൊണ്ട് നിൽക്കുമ്പോൾ നിങ്ങൾ പാടിയിരുന്ന വരികൾ…” എന്റെ മിഴികളിലേക്ക് ആർദ്രമായ നോട്ടമയച്ചുകൊണ്ട് അവൾ പതിയെ മന്ത്രിച്ചു.
അത് കേട്ട ഞാൻ അവളെ ഒന്നുകൂടി മുറുക്കെ പുൽകികൊണ്ട് മെല്ലെ പാടി…
“വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍ നീലിയില്‍ എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ..!
ആതിരവരും നേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി..!
വരും കൊല്ലമാരെന്നുമെന്തെന്നു- മാര്‍ക്കറിയാം…?”
അത് കേട്ട കരകാറ്റ് അതേറ്റു പറഞ്ഞുകൊണ്ട് അവർക്കിടയിലേക്ക് ആഞ്ഞുവീശിക്കൊണ്ടിരുന്നു. അപ്പോൾ ദൂരെ കിഴക്കേ ചക്രവാളത്തിൽ ധനുമാസത്തിലെ അവസാന നിലാവ് ഉദിച്ചുയരുകയായിരുന്നു.
ശുഭം…✨
🖐🏻 🖐🏻
🥲
പഴയ കഥകളുടെ ബാക്കി തരു കുമാര😌
ബാക്കി കഥകൾ തരാത്ത പ്രമുഖരിൽ ഒരാളെ കിട്ടിയിട്ടുണ്ട് 😌
Poooi