ഓർമയിലൊരു ധനുമാസരാവ് 🩷❄️ [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 ] 15

“നാളെ നേരത്തേ എഴുന്നേൽക്കേണ്ടതാ.”

“ഉം…” ഞാൻ കണ്ണടച്ചു. ഇടയ്‌ക്കെപ്പോഴോ ഞാനോ അതോ അവളോ എന്ന് നിശ്ചയമില്ല.. മുറുക്കെ കെട്ടിപ്പിടിച്ചു. ആര് ആരെയാണ് ഉമ്മ വച്ചത് എന്നറിയില്ല. അതൊരു കര പതിയെ ചൂടുപിടിക്കുന്നത് പോലെയായിരുന്നു.

“എനിക്കിപ്പോൾ പണ്ടത്തെ കുളി തെറ്റാറില്ല. എനിക്ക് വിരാമമുണ്ടായിട്ട് വർഷം പത്ത് കഴിഞ്ഞു..” അവൾ ക്ഷീണിതയായി പറഞ്ഞു.

എനിക്കും വല്ലാത്ത തളർച്ച തോന്നുന്നുണ്ടായിരുന്നു. അവൾ എന്നോട് ചേർന്നു കിടന്നു.

വാശിയോടെ തുടങ്ങിയ ഒരു മത്സരത്തിൽ പരസ്പരം തോറ്റുപോയതിൽ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

“ഒരു സിഗരറ്റ്കൂടി വലിക്കണോ..?” അവൾ ചോദിച്ചു. ഞാൻ തല പൊക്കി.

” മ്മ്… വേണം.”

“എന്നാ വാ…” അവളും ഞാനും ബാൽക്കണിയിലേക്ക് നടന്നു.

ദൂരെ അറബിക്കടൽ കാണാമായിരുന്നു. രാത്രിയുടെ ഇരുളിൽ അത്‌ മെല്ലെ തിരയിളക്കികൊണ്ടിരുന്നു.

അവൾ, എനിക്കൊരു സിഗരറ്റ് എടത്തു നീട്ടിയിട്ട് ലൈറ്റർ തെളിച്ചു. ആദ്യത്തെ പുകയെടുത്തപ്പോൾ കുറച്ചുകൂടി അടുത്തേ ക്ക് നീങ്ങിവന്നു..

“അടുത്ത മാസം പതിനേഴിനാണ് നിങ്ങളുടെ ബൈപാസ് ഓപ്പറേഷൻ അല്ലേ..?”

അവളുടെയാ അപ്രതീക്ഷിതമായ ചോദ്യം ഒരു ഞെട്ടലാണ് എന്നിലുണ്ടാക്കിയത്. അകത്തേക്കെടുത്ത സിഗററ്റ് പുക പുറത്തുവിടാൻ സാധിക്കാതെ വന്നതോടെ ഞാൻ ചുമച്ചുകളയാൻ ശ്രമിച്ചപ്പോൾ തലമണ്ടയിൽ കേറി കണ്ണെല്ലാം ചുവന്ന് നീറി.

സത്യത്തിൽ പെങ്ങളും ഭർത്താവും മാത്രമേ ഈ വിവരം അറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. വളരെ രഹസ്യമാക്കി വച്ചതാണ്. വലത്തേ കോറോണറി ആർട്ടറിയ്ക്കാണ് പ്രശ്‌നം.

അവൾ എന്റെ കൈകളിൽ അമർത്തി പിടിച്ചിട്ടു പറഞ്ഞു :

“നിങ്ങൾക്കൊന്നും സംഭവിക്കില്ല എല്ലാം ശരിയാവും…” അത്‌ പറയുമ്പോൾ അവളുടെ ശബ്ദ‌ം ഇടറിയത് പോലെ എനിക്ക് തോന്നി. ഏയ്‌ ഇല്ലെന്നു തോന്നുന്നു. അവളുടെ നീണ്ടു കൊലുന്നനെയുള്ള വിരലുകളിലേക്ക് ഞാൻ വെറുതെ നോക്കിക്കൊണ്ടു നിന്നു. സർജിക്കൽ ബ്ലേഡും, വാസ്ക്കുലർ ക്ലാമ്പും ഒക്കെ ഉപയോഗിച്ച വിരലുകളാണത്.

4 Comments

Add a Comment
  1. 🖐🏻 🖐🏻
    🥲

  2. പഴയ കഥകളുടെ ബാക്കി തരു കുമാര😌

  3. കഥാനായകൻ

    ബാക്കി കഥകൾ തരാത്ത പ്രമുഖരിൽ ഒരാളെ കിട്ടിയിട്ടുണ്ട് 😌

Leave a Reply

Your email address will not be published. Required fields are marked *