അവളുടെ കാർകൂന്തലിൽ നിന്ന് തുളുമ്പി വീണപോലെയാണ് ആ കറുപ്പ്. ആ കറുപ്പ് ഒരു അനിശ്ചിതകാലത്തിന് ശേഷം മരണത്തിന്റെ കാർമേഘത്തേപോലെ ശരീരമാസകലം പടരും. അതോടെ താനിപ്പോൾ കാണുന്ന ഈ മുഖം മറഞ്ഞുപോയേക്കാം.. അവൾ ബാക്കിയിരുന്ന മദ്യം കൂടി കഴിച്ചു.
“സ്കോട്ടീഷ് ഐറ്റം അല്ലേ.. സാധനം പിടിക്കുന്നുണ്ട്.” എഴുന്നേറ്റ് ബാഗ് തുറന്നുകൊണ്ടവൾ പറഞ്ഞു. അതിൽനിന്ന് ചുവന്ന പേപ്പറിൽ പൊതിഞ്ഞ ഒരു പൊതിയെടുത്തു. അതൊരു മോതിരമായിരുന്നു. പണ്ട് കുടംബക്കോടതി വളപ്പിൽ വച്ച്, കല്യാണത്തിന് ഞാനിട്ടു കൊടുത്ത മോതിരം ഊരി എൻ്റെ അമ്മയുടെ കയ്യിൽ കൊടുത്തതാണ്.
അന്ന് അമ്മ അവളുടെ കവിളിൽ ആഞ്ഞൊരടിയടിച്ചു. അവൾ പക്ഷേ പ്രതികരിച്ചില്ല. ചെറുതായൊന്നു മുഖം ചുളിച്ചു. അടി കിട്ടിയയിടത്ത് ഒന്നു തൊടുക പോലും ചെയ്‌തില്ല.
ഇപ്പോളിതാ മറ്റാരു മോതിരം..! കൈപിടിച്ചുവച്ച് ഇട്ടു തന്നു. ചുവന്ന പവിഴം പിടിപ്പിച്ച ഒരു സ്വർണ മോതിരം…! പുതിയ മോതിരം കിടക്കുന്ന തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അവൾ പറഞ്ഞു:
“നിങ്ങൾക്ക് ഭാഗ്യം വരാനാണീ ചുവന്ന പവിഴം.”
“ഭാഗ്യം…!” ഞാനാ വാക്ക് മനസ്സിലിട്ട് കുറച്ചു നേരം ഒരു ഫുട്ബോൾ പന്ത് പോലെ തട്ടികളിച്ചു. ഇടയ്ക്കപ്പോഴോ കുറ്റബോധത്തോടെ ഞാൻ പറഞ്ഞു :
“പക്ഷേ നിനക്കൊന്നും ഞാൻ വാങ്ങിയില്ലല്ലോ…” അവൾ ഉറക്കെ ചിരിച്ചു.
“അപ്പോൾ കഴിഞ്ഞുപോയ ആനിവേഴ്സറികൾക്കൊക്കെ ഇദ്ദേഹമങ്ങ് വാങ്ങിത്തരുവായിരുന്നല്ലോ… ഒന്നു പോയെ മനുഷ്യാ…” എൻ്റെ ഷർട്ടും പാൻ്റ്സുമൊക്കെ ശ്രദ്ധാപൂർവം അവൾ മടക്കി അലമാരയിൽ വച്ചു. ബാൽക്കണിയിലേക്കുള്ള ഗ്ലാസ് വാതിലിനു കർട്ടനുണ്ട്. കിടക്കയുടെ അടുത്തുള്ള സ്വിച്ചുകളിൽ ഒന്നമർത്തിയാൽ കർട്ടൺ വന്നു മുടിക്കോളും. എന്റെ നെഞ്ചിനു മുകളിലൂടെ കൈനീട്ടി അവൾ സ്വിച്ചിട്ടു. എന്നിട്ട് ആ കൈതന്നെ എന്റെ നെഞ്ചിൽ വച്ചു.
🖐🏻 🖐🏻
🥲
പഴയ കഥകളുടെ ബാക്കി തരു കുമാര😌
ബാക്കി കഥകൾ തരാത്ത പ്രമുഖരിൽ ഒരാളെ കിട്ടിയിട്ടുണ്ട് 😌
Poooi