അച്ഛൻ എന്നൊരാൾ തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നെന്ന് ഓർക്കാൻ അവന് ഇഷ്‌ടമില്ലത്രേ. നിങ്ങടെ പിടിവാശി അതുപോലെ തന്നെ കിട്ടിയിട്ടുണ്ട് അവന്.” അവൾ സ്നേഹത്തോടെ കവിളിൽ പിടിച്ചു വലിച്ചു.
എന്നിട്ട് കുളിമുറിയിലേക്കു പോയി. രാത്രി ഒരു മേലുകഴുകൽ പണ്ടേ അവൾക്ക് ഉള്ളതാണ്. പുതിയ ചുവപ്പൻ ഗൗണൊക്കെയിട്ടു വന്നപ്പോൾ അവളുടെ മുഖത്തിന് വല്ലാത്ത തിളക്കം തോന്നിച്ചു.
“അതേയ് ഇപ്പൊ വയസ്സെത്രയായെന്ന് ചിന്തിക്കാറുണ്ടോ നിങ്ങൾ…?”
“പിന്നേ ഉണ്ടല്ലോ…”ഞാൻ പറഞ്ഞു. അതുകേട്ട് അവൾ എന്നെ കൗതുകത്തോടെ നോക്കി.
“എത്രയായി..?”
“മുപ്പത്…”
“മനസ്സിലിരുപ്പ് കൊള്ളാം.. വയസ്സ് അറുപത്തിയഞ്ച് കഴിഞ്ഞു.”
“എത്രാമത്തെ വയസ്സിലായിരുന്നു കല്യാണം എന്നോർമയുണ്ടോ?”
സ്വന്തം ജനനത്തീയതി ഒഴിച്ച് മറ്റൊരു തീയതിയും ഓർമയിൽ വരാത്തയാളാണ് താനെന്ന് അവൾക്കറിയാം. എന്നാലും ഒരു ചെറിയ പരീക്ഷണം.
“എനിക്കറിയില്ല…” ഒരു ചെറുചിരിയോടെ ഞാൻ പറഞ്ഞു.
“നിങ്ങൾക്കന്ന് മുപ്പത് കഴിഞ്ഞിരുന്നു. എനിക്ക് ഇരുപത്തിയഞ്ചും” നീണ്ട കേശഭാരം ചീകിയൊതുക്കിക്കൊണ്ടവൾ പറഞ്ഞു. അവളുടെ സ്വർണനിറമുള്ള കഴുത്തിലെ വജ്രമാലയുടെ തിളക്കം നോക്കി ഞാൻ ഇരുന്നു.
“ഇപ്പോഴും ഒരു തീയതിയും ഓർത്തുവയ്ക്കില്ല അല്ലേ.. ശരി പോട്ടെ. നമ്മുടെ വെഡിങ് ആനിവേഴ്സറി.. അത് എന്നാണെന്നറിയുമോ..? എത്രാമത്തെയാണെന്നെങ്കിലും പറയാമോ..?” ഞാൻ മിണ്ടിയില്ല.
“മുപ്പത്തിയഞ്ചാമത്തെ…!” പറഞ്ഞിട്ട് അവൾ അദ്ഭുതത്തോടെ എന്നെ നോക്കി.
“ഇന്നുതന്നെ കാണണമെന്നു ശാഠ്യം
പിടിച്ചപ്പോൾ ഞാൻ കരുതി. ആനിവേഴ്‌സറി ദിവസം തന്നെ എന്നെ കാണാൻ വേണ്ടിയാണെന്ന്… കുന്തം.”
അവളുടെ ‘കുന്തം’ മൂർച്ചയുള്ള ഒരു ആയുധം പോലെ എന്റെ ഹൃദയത്തിൽ തറച്ചു.
പല നിറത്തിലുള്ള പൂക്കൾ വാരിയെറിഞ്ഞപോലുള്ള ഒരു ഡിസൈനായിരുന്നു അവളുടെ റെഡ് ഗൗണിന്. കഴുത്തിന്റെ ഭാഗത്തെ രണ്ടു ഹുക്കുകൾ തുറന്നുകിടന്നിരുന്നു. ലിപ്സ്‌റ്റിക് ഇല്ലാത്തതുകൊണ്ട് മേൽച്ചുണ്ടിനിടത് ഭാഗത്തെ കറുത്ത കാക്കപുള്ളി തെളിഞ്ഞു കാണാം.
🖐🏻 🖐🏻
🥲
പഴയ കഥകളുടെ ബാക്കി തരു കുമാര😌
ബാക്കി കഥകൾ തരാത്ത പ്രമുഖരിൽ ഒരാളെ കിട്ടിയിട്ടുണ്ട് 😌
Poooi