അന്ന് അന്തിമ വിധിക്ക് ശേഷം കുടംബക്കോടതിയിലെ വരാന്തയിൽവെച്ച് പിരിയുമ്പോൾ അവൾ ഒന്നു കരയുകയെങ്കിലും ചെയ്യുമെന്ന് വിചാരിച്ചിരുന്നു. പക്ഷേ, അവളിൽ നിന്ന് നിർവികാരതയോടെയുള്ള ഒരു നോട്ടമല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
ഇത്തവണ ഹോസ്‌പിറ്റലിൻ്റെ കാറിലാണു വന്നത്. ഡ്രൈവറെ കൂട്ടിയിരുന്നില്ല.
ഞാൻ അവളുടെ മുഖത്തേക്ക് കുറച്ചു
നേരം നോക്കിയിരുന്നു. അവളുടെ അധരങ്ങളിലെ ലിപ്റ്റിക്കിന്റെ
കടുംനിറം എനിക്ക് അരോചകമായി തോന്നി. അവൾ ചുണ്ടുകളിൽ നിറം ചാർത്തുന്നത് എനിക്കിഷ്ടമായിരുന്നില്ല.
“ഒരു സിഗരറ്റ് വലിച്ചിട്ടു വരാം..” ഗ്ലാസ് കാലിയാക്കികൊണ്ട് ഞാൻ പറഞ്ഞു.
അവൾക്ക് സിഗരറ്റിൻ്റെ മണം തീരെ ഇഷ്‌ടമല്ല.
“മുഖം സോപ്പിട്ടു കഴുകിക്കോണം.”
“ഏറ്റു.” ഞാൻ പറഞ്ഞു.
പഴയ കാലം…
സിഗരറ്റ് വലിച്ചിട്ടുണ്ടെങ്കിൽ പല്ലുതേക്കണം, മൗത്ത് വാഷ് ഉപയോഗിക്കണം, മുഖം സോപ്പിട്ടുകഴുകണം. എന്നാലേ കിടക്കയിലെ പതിവു ചടങ്ങുകൾക്ക് അവളുടെ അനുവാദം തനിക്ക് ലഭിക്കുമായിരുന്നുള്ളു.
ഇവിടെയും ഇപ്പോൾ ഒരു കിടക്കയല്ലേയുള്ളൂ കടൽതീരത്തേക്ക് നീണ്ടുകിടക്കുന്ന ബാൽക്കണിയിലേക്ക് ഇറങ്ങിനിന്നപ്പോൾ, പണ്ട് അവൾ ഇളയ മകനെക്കുറിച്ച്, അവൻ്റെ മിടുക്കിനെക്കുറിച്ച്, അവൻ്റെ ഐക്യൂവിനെകുറിച്ചൊക്കെ പറഞ്ഞതോർത്തു.
നെഞ്ചിൽ അമർന്നു കിടന്ന് അവളതൊക്കെ പറയുമ്പോൾ അവൻ ശരിക്കും അച്ഛൻ്റെ ഫോട്ടോ കോപ്പി തന്നെയാണ് എന്നൊരു ഭാവമായിരുന്നു അവൾക്ക്..
അവൻ വളർന്നുവരവേ പൊക്കം കുറവാണല്ലോ എന്നു പറഞ്ഞപ്പോൾ അതൊക്കെ വലുതാവുമ്പോൾ ശരിയാവും എന്നു പറയും. വലുതായപ്പോൾ പറഞ്ഞു. നമ്മുടെ രണ്ടു പേരുടെയും കുടുംബത്തിൽ എവിടെയെങ്കിലും പൊക്കം കുറഞ്ഞ ആരോ ഉണ്ടാവും അമ്മാവന്മാരോ മറ്റോ….
അവനെന്തേ നിറം കുറഞ്ഞെത് എന്നു ചോദിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു മറുപടി. ജീനുകൾ വലിയ സൂത്രശാലികളാണത്രേ… തലമുറകളിലൂടെ സഞ്ചരിക്കുമ്പോൾ ചിലർ തല പൊക്കും. മറ്റു ചിലർ ഒരു കാരണവുമില്ലാതെ കാലങ്ങളോളം ഉറങ്ങും.
അവൻ വളരുന്നതിനനുസരിച്ച് എൻ്റെ ഒരു ഛായയുമില്ലെന്നു പറഞ്ഞപ്പോൾ, ഉറങ്ങിക്കിടന്ന കുട്ടിയുടെ കൃതാവും അതിനു താഴെ കവിളിന്റെ വശത്തെ നേർത്ത രോമങ്ങൾ കൊണ്ടുള്ള ചുഴിയും കാണിച്ചിട്ട് അവൾ പറയും :
“ഇതു മാത്രം മതിയല്ലോ…” നടത്തം, നോട്ടം… അങ്ങനെയൊക്കെ പറഞ്ഞ് പിന്നെയും വാദിക്കാൻ തുടങ്ങും. കുറച്ചു കഴിയുമ്പോൾ ഒരു കലഹത്തിലത് അവസാനിക്കും. അത്തരം വഴക്കുകളിൽ നിന്നാണ് കാര്യങ്ങൾ കുടുംബകോടതിയിലേക്കു മാറിയത്.
“എനിക്ക് ഡിവോഴ്സ‌് വേണം.” അവൾ കോടതിയിൽ പറഞ്ഞു.
“ഇളയകുട്ടി ഇദ്ദേഹത്തിൻ്റെയല്ല.
ഇത്രയും നാൾ പറയാതിരുന്നത് മൂത്തമകൻ അവന്റെ അച്ഛനോടൊപ്പം ജീവിച്ചോട്ടെ എന്നു കരുതിയാണ്.”
അമ്മയും അനുജത്തിയും അവിടെയുണ്ടായിരുന്നു. അമ്മ സത്യത്തിൽ ഞെട്ടിത്തെറിച്ചു. പെങ്ങൾ അക്ഷോഭ്യയായി, നേരത്തേ സംശയമുണ്ടായിരുന്നു എന്ന ഭാവത്തിലിരുന്നു.
വാഷ് റൂമിലൊക്കെ പോയി തിരിച്ച് വന്നപ്പോഴും അവൾ ആദ്യത്തെ പെഗ്ഗിൻ്റെ അര ഭാഗമേ കഴിഞ്ഞിരുന്നുള്ളൂ.
ഞാൻ അടുത്തത് ഒഴിച്ചു. “ഈ ഐറ്റം കൊള്ളാല്ലോ…”
എൻ്റെ കോംപ്ലിമെൻ്റ് കേട്ടവൾ ചിരിച്ചു. “അല്ലേലും അതുപിന്നെ അങ്ങനെയല്ലേ വരൂ…” ബാക്കി പറയാൻ വന്നത് അവൾ വിഴുങ്ങി. മുഖമൊന്നു ചെറുതായെങ്കിലും വേഗം തന്നെ ഞാൻ ചിരി വരുത്തി.. ആദ്യകാലത്തൊക്കെ ഞങ്ങളൊരുമിച്ചുണ്ടായിരുന്ന വീട്ടിൽ ഈ വാക്കുകൾ എപ്പോഴും മുഴങ്ങാറുണ്ടായിരുന്നു.
“അതങ്ങനെയല്ലേ വരൂ… പറിച്ചുവച്ച പോലെയല്ലേ…” അവളത് പറയുമ്പോൾ ഒരു ഈണമുണ്ടായിരുന്നു.
“നാളെ തിരുവാതിരയല്ലേ നമുക്ക് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലൊന്ന് പോകണം.” എൻ്റെ കയ്യിൽ അമർത്തിക്കൊണ്ട് അവൾ പറഞ്ഞു.
“അവിടം വരെ പോകേണ്ട കാര്യമുണ്ടോ? ദേ ഇങ്ങോട്ടു നോക്കിയാൽ പോരെ..? ഇവിടെയൊരു പരശുരാമൻ ഉണ്ടല്ലോ..” ഞാൻ എന്നെത്തന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ആ പറഞ്ഞത് ശരിക്കും ബോധിച്ചുവെന്ന ഭാവത്തിൽ അവൾ ചിരിച്ചു. എന്നിട്ട് പഴയതൊക്കെ ഒന്നോർത്തെടുത്തു.
” ശരിക്കും പറഞ്ഞാൽ എന്തൊരു ബഹളക്കാരനായിരുന്നു നിങ്ങൾ. ചെറിയ കാര്യം മതി പെട്ടന്ന് അപപ്സെറ്റാവാൻ. വഴക്കടിച്ച് വഴക്കടിച്ചായിരുന്നു നമ്മുടെ ജീവിതം.” ഒഴിച്ചു വച്ച പെഗ് ഞാൻ ഒറ്റവലിക്കു കുടിച്ചു.
“എന്തിനാ ഇത്ര ധൃതിപ്പെടുന്നത്…! എവിടേലും പോകേണ്ടതുണ്ടോ..?” അൽപ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവളെന്റെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് സംസാരിച്ചുതുടങ്ങി.
“നിങ്ങളുടെ മുറിയിലാണ് ഞാനും എന്റെ കൊച്ചുമക്കളും ഇപ്പോൾ കിടക്കുന്നത്. നിങ്ങളുടെ ഫോട്ടോ ചുമരിലിരിക്കുന്നത് കണ്ട് അവിടെനിന്ന് എടുത്തു മാറ്റണമെന്നു പറഞ്ഞ് മൂത്തവൻ എപ്പോഴും ബഹളമാണ്.
🖐🏻 🖐🏻
🥲
പഴയ കഥകളുടെ ബാക്കി തരു കുമാര😌
ബാക്കി കഥകൾ തരാത്ത പ്രമുഖരിൽ ഒരാളെ കിട്ടിയിട്ടുണ്ട് 😌
Poooi